Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് ലീല മാരേട്ടിനു മഹിളാ കോൺഗ്രസിന്റെ അനുമോദനം

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് ലീല മാരേട്ടിനു മഹിളാ കോൺഗ്രസിന്റെ അനുമോദനം

ജോയിച്ചൻ പുതുക്കുളം

തിരുവനന്തപുരത്ത് ഇന്ദിരാ ഭവനിൽ കൂടിയ മഹിളാ കോൺഗ്രസ് യോഗത്തിൽ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് ലീല മാരേട്ടിനെ മഹിളാ കോൺഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ദേശീയ പ്രസിഡന്റ് ലതിക സുഭാഷ്, ബിന്ദു കൃഷ്ണ, ശ്യാമള, റോസ് രാജൻ എന്നീ മഹിളാ കോൺഗ്രസ് നേതാക്കൾ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് ഒരു വനിത ആയതിന്റെ സന്തോഷം പ്രകടിപ്പിക്കുകയും, നിയമനത്തിൽ അഭിമാനംകൊള്ളുന്നുവെന്നും പ്രസ്താവിച്ചു.

കേരളത്തിൽ ആണെങ്കിലും കൂടുതൽ വനിതകൾ പൊതുരംഗത്ത് വരികയും, തെരഞ്ഞെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർമാന്മാർ, കളക്ടർമാർ എന്നീ രംഗങ്ങളിൽ ശക്തമായ കർമ്മപരിപാടികളിലൂടെ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചുവരുന്നു. കേരളം നേരിട്ട പ്രളയക്കെടുതിയിൽ വനിതാ കളക്ടർമാരുടെ സേവനം അതി പ്രശംസനീയമായിരുന്നുവെന്നു അഭിപ്രായപ്പെട്ടു.

അരൂരിൽ നിന്നു നിയമസഭയിലേക്ക് ജയിച്ച ഷാനിമോൾ ഉസ്മാന്റെ വൻ വിജയത്തിൽ മഹിളാ കോൺഗ്രസ് വഹിച്ച പങ്ക് അങ്ങേയറ്റം ശ്ശാഘനീയമാണെന്നു പ്രസിഡന്റ് അഭിപ്രായപ്പെട്ടു. 55 വർഷത്തെ ഇടതുപക്ഷ കോട്ട തകർക്കുവാൻ മഹിളാ കോൺഗ്രസ് ഒറ്റക്കെട്ടായി കൈകോർത്ത് പ്രവർത്തിച്ച് തങ്ങളുടെ മഹിളാ നേതാവ് ഷാനിമോളെ ജയിപ്പിച്ചതിൽ അങ്ങേയറ്റം അഹ്ലാദം പ്രകടിപ്പിച്ചു.

പ്രത്യേകിച്ച് പ്രതിപക്ഷത്ത് ഒരു വനിത മാത്രമേ നിയമസഭയിൽ നിലവിലുള്ളൂ എന്നതും എടുത്തുപറയേണ്ടതാണ്. അരൂർ സീറ്റ് ഇനിയും കോൺഗ്രസ് തന്നെ നിലനിർത്തട്ടെ എന്നു ആശംസിക്കുകയും അതിനുവേണ്ടി കഠിനാധ്വാനം ചെയ്തവരെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അനുമോദിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP