Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു; അരശകുമാർ ഡിഎംകെയിൽ അംഗത്വം സ്വീകരിച്ചത് എംകെ സ്റ്റാലിനിൽ നിന്നും

ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു; അരശകുമാർ ഡിഎംകെയിൽ അംഗത്വം സ്വീകരിച്ചത് എംകെ സ്റ്റാലിനിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ദക്ഷിണേന്ത്യയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അരശ കുമാർ ഡിഎംകെയിൽ ചേർന്നു. എംകെ സ്റ്റാലിനിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡിഎംകെ ആസ്ഥാനമായ ചെന്നൈ അണ്ണാ അറിവാലയത്തിൽ വച്ചായിരുന്നു ചടങ്ങ്.

കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ വെച്ച് അരശകുമാർ സ്റ്റാലിനെ പുകഴ്‌ത്തി സംസാരിച്ചത് മുതൽ തന്നെ അരശകുമാറിന്റെ കളംമാറ്റം സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിരുന്നു. ഈ അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. എം കെ സ്റ്റാലിനാകും അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയെന്നായിരുന്നു അരശകുമാർ അന്ന് പ്രസ്താവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP