Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാന്നി എസ് ഐ കുരുവിള ജോർജ് വീട്ടിൽ തിരിച്ചെത്തി; മാറി നിൽക്കാനുണ്ടായ സാഹചര്യത്തിൽ പരസ്യ ചർച്ചയ്ക്കില്ലെന്ന് എസ് ഐയും കുടുംബവും; കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിൽ എസ് ഐ തിരിച്ചെത്തുമ്പോൾ ആശ്വാസം കേരളാ പൊലീസിനും; കുടുംബ വഴക്കും സ്ഥലമാറ്റത്തിലെ സമ്മർദ്ദവും അസ്വസ്ഥനാക്കിയെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ മടങ്ങിയെത്തൽ

റാന്നി എസ് ഐ കുരുവിള ജോർജ് വീട്ടിൽ തിരിച്ചെത്തി; മാറി നിൽക്കാനുണ്ടായ സാഹചര്യത്തിൽ പരസ്യ ചർച്ചയ്ക്കില്ലെന്ന് എസ് ഐയും കുടുംബവും; കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിൽ എസ് ഐ തിരിച്ചെത്തുമ്പോൾ ആശ്വാസം കേരളാ പൊലീസിനും; കുടുംബ വഴക്കും സ്ഥലമാറ്റത്തിലെ സമ്മർദ്ദവും അസ്വസ്ഥനാക്കിയെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ മടങ്ങിയെത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാണാതായ റാന്നി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കുരുവിള ജോർജ് തിരിച്ചെത്തി. കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിലാണ് എസ്‌ഐ തിരിച്ചെത്തിയത്. മാറി നിൽക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എസ്‌ഐയും കുടുംബവും പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി കുരുവിളയെ കാണാനില്ലെന്ന് ഇദ്ദേഹത്തിന്റെ അച്ഛൻ ജോർജ് കുരുവിള പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് എസ്‌ഐ വീട്ടിൽ തിരിച്ചെത്തുന്നത്.

കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ എടിഎം കാർഡ് ഉപയോഗിച്ച് മൈസൂരിൽ നിന്ന് പണം പിൻവലിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോർജ് കുരുവിള തിരിച്ചെത്തുന്നത്. മുമ്പും ജോർജ് കുരുവിള സമാന സാഹചര്യത്തിൽ ദൂരയാത്ര ചെയ്തിട്ടുണ്ട്. എസ് ഐ ജോർജ് കുരുവിളയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി കാണാനില്ലെന്നാണു പരാതിയിൽ പറയുന്നത്. കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച ജോർജ് കുരുവിളയ്ക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. ശനിയാഴ്ച റെസ്റ്റും. അതിന് ശേഷം ഞായറാഴ്ച ഡ്യൂട്ടിക്ക് എത്തണമായിരുന്നു. എന്നാൽ വന്നില്ല. ഇതോടെ തന്നെ പൊലീസ് സ്റ്റേഷനിൽ നിന്ന് അച്ഛനെ വിളിച്ച് അന്വേഷിച്ചു. തിങ്കളാഴ്ചയും ഡ്യൂട്ടിക്ക് എത്തിയില്ല. ഇതോടെയാണ് ഇയാൾ മാറി നിൽക്കുന്നതായി വ്യക്തമായത്. ഈ സാഹചര്യത്തിലാണ് അച്ഛൻ പരാതി കൊടുത്തതും. ഗൗരവത്തോടെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുമ്പും ഇത്തരത്തിൽ ജോർജ് കുരുവിള ദൂരയാത്ര ചെയ്തിട്ടുണ്ട്. അച്ഛന്റെ കൈയിൽ നിന്ന് 10,000 രൂപ വാങ്ങിയാണ് എസ് ഐ പോയത്. ഇത് വിവാദമാകുമ്പോഴാണ് തിരിച്ചെത്തുന്നത്.

ഒന്നര മാസത്തിനിടെ രണ്ടു സ്ഥലംമാറ്റമുണ്ടായതിന്റെ മാനസിക സംഘർഷവും ഒപ്പം ഭാര്യ വീട്ടുകാരുടെ സമ്മർദവുമാണ് സംഭവത്തിനു പിന്നാലെന്നാണ് പൊലീസ് നിഗമനം. പത്തനംതിട്ടയിലെ നിന്ന് റാന്നിയിൽ എത്തിയിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളു. ഇപ്പോൾ ചിറ്റാറിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. റിലീവ് ചെയ്യാത്തതിന് എസ്‌പിയുടെ ഭീഷണിയുണ്ടായതായും ആരോപണമുണ്ട്. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാൻ എസ് ഐ തയ്യാറായിട്ടില്ല.

ജോർജ് കുരുവിളയുടെ മൊബൈൽ ഫോൺ, വാച്ച്, പഴ്‌സ് എന്നിവ പിതാവിനെ ഏൽപ്പിച്ച ശേഷം ശനിയാഴ്ച ഡ്യൂട്ടിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ്. ഒന്നരമാസം മുമ്പാണ് പത്തനംതിട്ട ട്രാഫിക് എസ് ഐ ആയിരുന്ന കുരുവിള റാന്നിയിൽ എത്തിയത്. കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തെ ചിറ്റാറിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവ് ഇറങ്ങിയെങ്കിലും റിലീവ് ചെയ്തില്ല. ഉടൻ റിലീവ് ചെയ്യണമെന്ന് കാണിച്ച് എസ് പി ജി ജയദേവ് ഉത്തരവിട്ടതോടെയാണ് ഇദ്ദേഹം നാടുവിട്ടതെന്നാണ് ആരോപണം ചർച്ചയായത്.

ഭാര്യയും രണ്ടു മക്കളുമുണ്ട്. കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ പരാതിയിൽ രണ്ടു തവണ പത്തനംതിട്ട എസ് പി ഇരുകൂട്ടരെയും വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് അടിക്കടി സ്ഥലംമാറ്റം ഉണ്ടായത്. ഭാര്യ വീട്ടുകാർ ഇദ്ദേഹത്തെ മാനസികമായി അലട്ടിയിരുന്നുവെന്ന് സഹപ്രവർത്തകരും ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP