Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ട് മക്കളും പഠിക്കുന്നത് ബോർഡിംഗിൽ; ദുബായിലുള്ള ഭർത്താവിന്റെ കൂട്ടുകാരനെന്ന ലേബലിൽ വീട്ടിലെ നിത്യ സന്ദർശകനായി; ഭർത്താവ് ഇല്ലാത്തതിനാൽ ഏത് സഹായത്തിനും താനുണ്ട് എന്ന രീതിയിൽ പെരുമാറിയ വികാരിയിൽ നിന്നുണ്ടായത് അവിശ്വസനീയ പീഡനം; ആരുമില്ലാത്തപ്പോൾ വീട്ടിൽ കയറി ബലാത്സംഗം ചെയ്തുവെന്ന് കാട്ടി മലാപ്പറമ്പ് നിത്യസഹായ മാതാ ചർച്ചിലെ മുൻ വികാരിക്കെതിരെ പരാതി; ബിഷപ്പ് പരാതി അവഗണിച്ചെന്നും വീട്ടമ്മയുടെ ആരോപണം; കേസിൽ കുടുങ്ങുന്നത് ഫാ മനോജ് പ്ലാക്കൂട്ടം

രണ്ട് മക്കളും പഠിക്കുന്നത് ബോർഡിംഗിൽ; ദുബായിലുള്ള ഭർത്താവിന്റെ കൂട്ടുകാരനെന്ന ലേബലിൽ വീട്ടിലെ നിത്യ സന്ദർശകനായി; ഭർത്താവ് ഇല്ലാത്തതിനാൽ ഏത് സഹായത്തിനും താനുണ്ട് എന്ന രീതിയിൽ പെരുമാറിയ വികാരിയിൽ നിന്നുണ്ടായത് അവിശ്വസനീയ പീഡനം; ആരുമില്ലാത്തപ്പോൾ വീട്ടിൽ കയറി ബലാത്സംഗം ചെയ്തുവെന്ന് കാട്ടി മലാപ്പറമ്പ് നിത്യസഹായ മാതാ ചർച്ചിലെ മുൻ വികാരിക്കെതിരെ പരാതി; ബിഷപ്പ് പരാതി അവഗണിച്ചെന്നും വീട്ടമ്മയുടെ ആരോപണം; കേസിൽ കുടുങ്ങുന്നത് ഫാ മനോജ് പ്ലാക്കൂട്ടം

എം മനോജ് കുമാർ

കോഴിക്കോട്: മലാപ്പറമ്പ് നിത്യസഹായ മാതാ ചർച്ചിലെ മുൻ വികാരി ഫാദർ മനോജ് പ്ലാക്കൂട്ടത്തിലിനെതിരെ ബലാത്സംഗത്തിനു പൊലീസ് കേസ്. ബലാത്സംഗം കൂടാതെ സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പ്രകാരമാണ് ചേവായൂർ പൊലീസ് കേസ് എടുത്തത്.

ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തതിനാണ് വികാരിക്കെതിരെ കേസ് എടുത്തത്. മുൻപ് ചേവായൂരിൽ താമസിച്ചിരുന്ന കൊയിലാണ്ടി സ്വദേശിനിയാണ് പരാതിക്കാരി. ഇന്നലെയാണ് വീട്ടമ്മ പീഡനം നടന്ന ചേവായൂർ പരിധിയിലെ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. 2017 ജൂണിൽ നടന്ന ബലാത്സംഗത്തിനാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രണ്ടു വർഷം മുൻപ് നടന്ന ബലാത്സംഗത്തിനാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. താമരശ്ശേരി ബിഷപ്പിന് പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത് എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മുൻപ് ചേവായൂർ വാടക വീട്ടിൽ താമസിച്ചുകൊണ്ടിരിക്കെയാണ് ബലാത്സംഗം നടന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് വികാരി ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിനു ശേഷം വികാരിയിൽ നിന്നും ഭീഷണി വന്നു. തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്നാണ് വികാരി ഭീഷണി മുഴക്കിയത്. വികാരിക്കെതിരെ നൽകിയ പരാതിയിൽ ബിഷപ്പിൽ നിന്നും നീതിയും ലഭിച്ചില്ല. ഇപ്പോൾ ഭീഷണിയും. അതിനാലാണ് ഇപ്പോൾ പരാതിയുമായി വന്നതെന്നാണ് മൊഴിയിൽ യുവതി പറയുന്നത്.

യുവതിയുടെ രണ്ടു കുട്ടികളും കോട്ടയത്ത് ബോർഡിംഗിൽ താമസിച്ച് പഠിക്കുകയാണ്. ഭർത്താവ് ദുബായിലും. യുവതി വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഇങ്ങിനെ ഒറ്റയ്ക്ക് താമസിക്കുന്ന അവസരത്തിലാണ് വികാരി വീട്ടിൽ വന്നത്. യുവതിയുടെ ഭർത്താവും വികാരിയും തമ്മിൽ സുഹൃത്തുക്കൾ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. ഭർത്താവുമായി ഉണ്ടായിരുന്ന സൗഹൃദം ചൂഷണം ചെയ്താണ് വികാരി യുവതിയെ ബലാത്സംഗം ചെയ്തത്. ഇതേ ബന്ധത്തിന്റെ പേരിലാണ് വികാരി വീട്ടിൽ കയറി വന്നത്.

ഭർത്താവ് ഇല്ലാത്തതിനാൽ ഏത് സഹായത്തിനും താനുണ്ട് എന്ന രീതിയിലാണ് വികാരി പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ ഭർത്താവിന്റെ സുഹൃത്ത് ആയ വികാരി വന്നപ്പോൾ യുവതി സ്വീകരിക്കുകയും വീട്ടിൽ കയറ്റി ഇരുത്തുകയും ചെയ്യുകയായിരുന്നു. സ്വീകരണമുറിയിൽ വികാരിയെ ഇരുത്തി യുവതി അകത്തേക്ക് പോയപ്പോൾ വികാരി മുൻവാതിൽ അകത്ത് നിന്ന് അടച്ചു. തുടർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

സീറോ മലബാർ സഭയുടെ കീഴിലുള്ള താമരശ്ശേരി ഡയസിന്റെ കീഴിലാണ് നിത്യസഹായ മാതാ ചർച്ച്. പള്ളിവികാരിയായതിനാൽ യുവതി സംഭവം രഹസ്യമായി വയ്ക്കുകയും നീതി തേടി ബിഷപ്പിനെ സഹായിക്കുകയുമായിരുന്നു. എന്നാൽ നടപടികൾ വന്നില്ല. അതിനെ തുടർന്നാണ് ഇപ്പോൾ രണ്ടു വർഷം വൈകിയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

പീഡനം നടത്തിയ വികാരി മനോജ് പ്ലാക്കൂട്ടത്തിൽ ഇപ്പോൾ നിത്യസഹായ മാതാ പള്ളിയിലില്ല. രണ്ടു വർഷം മുൻപ് തന്നെ സ്ഥലം മാറിപ്പോയി എന്നാണ് നിത്യസഹായ മാതാ പള്ളി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. മനോജ് മാറിപ്പോയപ്പോൾ വന്ന വികാരിയാണ് ഇപ്പോൾ പള്ളിയിലുള്ളത്. സ്ഥലം മാറിപ്പോയ വികാരിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് നിലവിലെ വികാരി ഫിലിപ്പ് മറുനാടൻ മലയാളിയോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP