Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇവിടെ വിശാല ബെഞ്ചുണ്ട്, 2018ലെ ശബരിമല യുവതീ പ്രവേശനവിധി അന്തിമമല്ല; ശബരിമല കേസിൽ അതിനിർണായക പരാമർശവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ; നിരീക്ഷണം വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തിൽ; അതിനിർണായക പരാമർശം ബിന്ദു അമ്മിണി നൽകിയ ഹർജി പരിഗണിക്കവേ; ബിന്ദു അമ്മിണിയെ ആക്രമിച്ച കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷിക ഇന്ദിര ജയ്‌സിങ്; ശബരിമലയിൽ ദർശനത്തിനായി അനുവദിക്കണമെന്ന രഹ്ന ഫാത്തിമയുടെ ഹർജിയും സുപ്രീംകോടതി അടുത്തയാഴ്‌ച്ച പരിഗണിക്കും

ഇവിടെ വിശാല ബെഞ്ചുണ്ട്, 2018ലെ ശബരിമല യുവതീ പ്രവേശനവിധി അന്തിമമല്ല; ശബരിമല കേസിൽ അതിനിർണായക പരാമർശവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ; നിരീക്ഷണം വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തിൽ; അതിനിർണായക പരാമർശം ബിന്ദു അമ്മിണി നൽകിയ ഹർജി പരിഗണിക്കവേ; ബിന്ദു അമ്മിണിയെ ആക്രമിച്ച കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷിക ഇന്ദിര ജയ്‌സിങ്; ശബരിമലയിൽ ദർശനത്തിനായി അനുവദിക്കണമെന്ന രഹ്ന ഫാത്തിമയുടെ ഹർജിയും സുപ്രീംകോടതി അടുത്തയാഴ്‌ച്ച പരിഗണിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി അന്തിമമല്ലെനന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. കേസ് വിപുലമായ ഭരണഘടനാ ബെഞ്ചിന്റെ അഭിപ്രായത്തിനായി വിട്ട കാര്യം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തിൽ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്നാണ് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ബിന്ദു അമ്മിണി നൽകിയ ഹർജി പരിഗണിക്കവേ ആണ് സുപ്രീംകോടതിയുടെ നിർണായക പരാമർശം. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ തന്നെയാണ് ഈ പരാമർശം നടത്തിയത് എന്നതാണ് ശ്രദ്ധേയം.

'ഇവിടെ ഒരു വിശാല ബെഞ്ച് ഉണ്ട്. 2018ലെ വിധി ഈ വിഷയത്തിൽ ഒരു അവസാന വാക്കല്ല.'' എന്നായിരുന്നു എസ്.എ. ബോബ്‌ഡെ പറഞ്ഞത്. കൊച്ചിയിൽ കമീഷണർ ഓഫീസിന് സമീപം ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവത്തിൽ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ചു. ബിന്ദു അമ്മിണിയുടെ ഹർജി അടുത്തയാഴ്ച കോടതി പരിഗണിക്കും.

ശബരിമലയിൽ ദർശനത്തിന് പൊലീസ് സുരക്ഷ നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹർജിയും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹർജികൾ ഭരണഘടാന ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതിൽ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും. ശബരിമല ദർശനത്തിന് തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ചേരാൻ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെൽപ്‌ലൈൻ പ്രവർത്തകനായ ശ്രീനാഥ് കുരുമുളകുപൊടി സ്‌പ്രേ അടിച്ച് ആക്രമിച്ചിരുന്നു. കമ്മീഷണർ ഓഫീസിലേക്ക് എത്തിയത് ബിന്ദു അമ്മിണിയാണെന്നറിഞ്ഞതോടെ പ്രതിഷേധവുമായെത്തിയ ശബരിമല കർമസമിതി പ്രവർകരും ബിജെപി നേതാക്കളും ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകരും ഇവരെ തടഞ്ഞു.

തുടർന്ന് വാക്കേറ്റമുണ്ടായി. വീണ്ടും കമ്മീഷണർ ഓഫീസിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകനായ ശ്രീനാഥ് ചാടിവീണ് കുരുമുളക് സ്‌പ്രേ അടിച്ചത്. പെട്ടെന്ന് പൊലീസ് ഇടപെട്ട് ബിന്ദു അമ്മിണിയെ വാഹനത്തിലേക്ക് മാറ്റി. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിൽസ നൽകുകയും ചെയ്തു. എന്നാൽ തിരികെപ്പോകില്ലെന്നും ശബരിമല ദർശനത്തിനാണ് വന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞതോടെ സുരക്ഷ നൽകാനാകില്ലെന്ന് പൊലീസും നിലപാടെടുത്തു. ഇതേത്തുടർന്ന് ബിന്ദു അമ്മിണിക്ക് മടങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ബിന്ദു അമ്മിണി സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഞ്ചംഗ ഭരണ ഘടനാബെഞ്ചിലെ നാല് അംഗങ്ങളുടെ പിന്തുണയോടെ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ വിധിക്കെതിരെയുള്ള പുനഃപരിശോധന ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകയും വിശാല ബെഞ്ചന് വിടുകയുമായിരുന്നു. ഇക്കാര്യമാണ് ചീഫ് ജസ്റ്റിസ് വീണ്ടും ചൂണ്ടിക്കാട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP