Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രസംഗിക്കാനായി വേദിയിൽ എത്തിയ രാഹുൽ ഗാന്ധി പ്രസംഗം പരിഭാഷപ്പെടുത്താൻ ക്ഷണിച്ചത് സദസ്സിൽ ഇരുന്ന വിദ്യാർത്ഥിനിയെ; പരിഭ്രമം ഇല്ലാതെ രാഹുലിന്റെ പ്രസംഗം ഭംഗിയായി പരിഭാഷപ്പെടുത്തി പ്ലസ് വൺ വിദ്യാർത്ഥിനി സഫ; മികച്ച പരിഭാഷയ്ക്ക് അഭിനന്ദവുമായി രാഹുലും; കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ജിഎച്ച്എസ് കരുവാരക്കുണ്ടിലെ വിദ്യാർത്ഥികൾ; ഞൊടിയിടയിൽ സൈബർ ലോകത്തും താരമായി സഫ

പ്രസംഗിക്കാനായി വേദിയിൽ എത്തിയ രാഹുൽ ഗാന്ധി പ്രസംഗം പരിഭാഷപ്പെടുത്താൻ ക്ഷണിച്ചത് സദസ്സിൽ ഇരുന്ന വിദ്യാർത്ഥിനിയെ; പരിഭ്രമം ഇല്ലാതെ രാഹുലിന്റെ പ്രസംഗം ഭംഗിയായി പരിഭാഷപ്പെടുത്തി പ്ലസ് വൺ വിദ്യാർത്ഥിനി സഫ; മികച്ച പരിഭാഷയ്ക്ക് അഭിനന്ദവുമായി രാഹുലും; കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ജിഎച്ച്എസ് കരുവാരക്കുണ്ടിലെ വിദ്യാർത്ഥികൾ; ഞൊടിയിടയിൽ സൈബർ ലോകത്തും താരമായി സഫ

മറുനാടൻ മലയാളി ബ്യൂറോ

കരുവാരക്കുണ്ട്: മൂന്ന് ദിവസത്തെ പര്യടനത്തിനായി വയനാട് എംപി രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തിയത് ഇന്നലെ രാത്രിയാണ്. ഇന്ന് രാവിലെ കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ സയൻസ് ലാബിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു ആദ്യത്തെ പരിപാടി. രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ താരമായത് പ്ലസ് വൺ വിദ്യാർത്ഥിനി ഫാത്തിമ സഫയാണ്. പ്രസംഗിക്കാനായി രാഹുൽ എത്തിയപ്പോൾ സദസ്സിൽ ഇരുന്ന സഫയെ പ്രസംഗം പരിഭാഷപ്പെടുത്താനായി ക്ഷണിക്കുകയായിരുന്നു.

രക്ഷിതാക്കൾക്കും സഹപാഠികൾക്കുമൊപ്പം വേദിയിലിരിക്കുകയായിരുന്ന സഫ രാഹുലിന്റെ ക്ഷണം സ്വീകരിച്ച് സ്റ്റേജിലേക്ക് കയറി. തുടർന്ന് രാഹുൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സഫ പൂർണ്ണമായും മലയാളീകരിച്ച് ജനങ്ങളിലേയ്‌ക്കെത്തിച്ചു. ഒരു പതർച്ചയുമില്ലാതെ, പരിചയസമ്പന്നയായ പരിഭാഷകയെപ്പോലെ സഫ തന്റെ കർത്തവ്യം പൂർത്തിയാക്കി. പ്രസംഗത്തിന് ശേഷം രാഹുലടക്കമുള്ള നേതാക്കൾ സഫയെ അഭിനന്ദിച്ചു. വലിയ കരഘോഷത്തോടെയാണ് സഫയുടേയും രാഹുലിന്റേയും വാക്കുകൾ ജനങ്ങൾ എതിരേറ്റത്.

രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച സഫ വേദിയിൽ എത്തി പരിഭ്രമം ഇല്ലാതെ തന്നെ പ്രസംഗം പരിഭാഷപ്പെടുത്തി. രാഹുൽ പറഞ്ഞ വാക്കുകൾ കേട്ട് മികച്ച രീതിയിൽ തന്നെ സഫ പരിഭാഷപ്പെടുത്തി. ഇതിനെ സദസ്സ് മികച്ച രീതിയിൽ കൈയടികളോടെയാണ് സ്വീകരിച്ചത്. പ്രസംഗം സോഷ്യൽ മീഡിയയിലും ചാനലുകളിലും ലൈവായി മാറിയതോടെ ഞൊടിയിടയിൽ സൈബർ ലോകത്തും താരമായി സഫ മാറി.

സയൻസിന്റെ പ്രധാന്യത്തെ കുറിച്ചാണ് രാഹുൽ ഗാന്ധി പ്രസംഗത്തിൽ വ്യക്തമാക്കിയത്. വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ ഏറ്റവും മികച്ച സ്‌കൂളുകളാണ് കേരളത്തിൽ എങ്കിലും ചില പോരായ്മകൾ ഉണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. സർവ്വജന സ്‌കൂളിലെ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവമാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. തന്നാൽ ആകുന്ന വിധത്തിൽ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ഫണ്ട് നൽകുമെന്നും രാഹുൽ വ്യക്തമാക്കി. ഈ പ്രസംഗം ഭംഗിയായി തന്നെയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ സഫ പരിഭാഷപ്പെടുത്തിയത്.

കരുവാരക്കുണ്ട് സ്‌കൂളിലെ സയൻസ് കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുൽ അടുത്തതായി എടക്കര പഞ്ചായത്ത് കോംപ്ലക്‌സാണ് ഉദ്ഘാടനം ചെയ്യുന്നത്. വയനാട്ടിലെ സർവ്വജന സ്‌കൂളിൽ പാമ്പുകടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ വീട് നാളെ രാഹുൽ ഗാന്ധി സന്ദർശിക്കും. ബത്തേരിയിലെ സർവ്വജന സ്‌കൂളും രാഹുൽ സന്ദർശിക്കുന്നുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് നിലമ്പൂരിൽ നേതൃയോഗത്തിൽ പങ്കെടുത്ത് തിരുവമ്പാടിയിലേക്ക് പോകും. അവിടെ നിന്ന് കൽപറ്റയിലെത്തുന്ന രാഹുൽ ആറ്, ഏഴ് തീയതികളിൽ വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഏഴിന് രാത്രി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് മടങ്ങും

നേരത്തെ കേന്ദ്രസർക്കാറിന്റെ പൗരത്വ ഭേദഗതി ബില്ലിനെ കോൺഗ്രസ് എതിർക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. മോദിയുടെ ഭരണത്തിൽ ജനങ്ങൾ ആശങ്കാകുലരാണെന്നും രാഹുൽ പറഞ്ഞു. ഇന്ത്യ എല്ലാ വിഭാഗങ്ങൾക്കും എല്ലാ സംസ്‌കാരങ്ങൾക്കും എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണ്. ജനങ്ങളോട് ബന്ധമില്ലാത്ത ലോകത്താണ് മോദിയും അമിത് ഷായും ജീവിക്കുന്നത്. അതാണ് രാജ്യത്ത് പ്രതിസന്ധി ഉണ്ടാവാൻ കാരണം. ജനങ്ങളെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും രാഹുൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP