Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചികിത്സയ്ക്കായി കോടിയേരി പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്നും താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സിപിഎം; ചികിത്സ തുടരേണ്ടതിനാൽ കോടിയേരി അവധി അപേക്ഷ നൽകിയെന്ന രീതിയിലെ വാർത്ത പച്ചക്കള്ളമെന്നും സെക്രട്ടറിയേറ്റ്; കോടിയേരിയെ മാറ്റില്ലെന്ന സൂചനയുമായി ഔദ്യോഗിക അറിയിപ്പ്; പകരക്കാരനെ കണ്ടെത്താനുള്ള തർക്കങ്ങൾക്കിടെ തന്ത്രപരമായ തീരുമാനമെടുത്ത് മുഖ്യമന്ത്രി; കോടിയേരി സിപിഎം സെക്രട്ടറിയായി തുടരും

ചികിത്സയ്ക്കായി കോടിയേരി പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്നും താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സിപിഎം; ചികിത്സ തുടരേണ്ടതിനാൽ കോടിയേരി അവധി അപേക്ഷ നൽകിയെന്ന രീതിയിലെ വാർത്ത പച്ചക്കള്ളമെന്നും സെക്രട്ടറിയേറ്റ്; കോടിയേരിയെ മാറ്റില്ലെന്ന സൂചനയുമായി ഔദ്യോഗിക അറിയിപ്പ്; പകരക്കാരനെ കണ്ടെത്താനുള്ള തർക്കങ്ങൾക്കിടെ തന്ത്രപരമായ തീരുമാനമെടുത്ത് മുഖ്യമന്ത്രി; കോടിയേരി സിപിഎം സെക്രട്ടറിയായി തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണനെ മാറ്റില്ല. കോടിയേരി അവധി അപേക്ഷ നൽകിയെന്ന വാർത്തയും സിപിഎം നിഷേധിക്കുകയാണ്. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ കോടിയേരി വിശ്രമത്തിലാണ് ഇപ്പോൾ. എകെജി സെന്ററിന് തൊട്ട് മുമ്പിലുള്ള ഫ്‌ളാറ്റിലാണ് കോടിയേരിയുള്ളത്. കോടിയേരിയുമായി ബന്ധപ്പെട്ട വാർത്ത അസത്യമാണെന്നാണ് സിപിഎം പറയുന്നത്. അവധി അപേക്ഷ പരിഗണിക്കാത്ത സാഹചര്യത്തിൽ പുതിയ സെക്രട്ടറിയെ കണ്ടെത്തുന്നത് എന്തിനാണെന്ന ചോദ്യമാണ് സിപിഎം ഉയർത്തുന്നത്.

ചികിത്സയ്ക്കായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്നും, പാർട്ടിക്ക് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ചികിത്സ തുടരേണ്ടതിനാൽ കോടിയേരി അവധി അപേക്ഷ നൽകിയെന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് സിപിഐ എം പ്രസ്താവനയിൽ വ്യക്തമാക്കി. കോടിയേരിക്ക് പകരക്കാരനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്. അതുകൊണ്ട് തന്നെ അസുഖമാണെങ്കിലും സെക്രട്ടറിയായി കോടിയേരി തന്നെ തുടരും. പാർട്ടി സെന്റർ കാര്യങ്ങൾ നിയോഗിക്കുകയും ചെയ്യും. തൽകാലം പാർട്ടി സെക്രട്ടറിയെ മാറ്റി പാർട്ടിയിൽ പുതിയ ചർച്ചകൾ ഉണ്ടാക്കേണ്ടതില്ലെന്നാണ് സിപിഎം വിലയിരുത്തൽ.

കോടിയേരിയുടെ ആരോഗ്യത്തിൽ നിലവിൽ ആശങ്കയൊന്നുമില്ല. അതുകൊണ്ട് തന്നെ മാറ്റേണ്ടെന്നാണ് പിണറായിയുടെ പക്ഷം. അടുത്ത സംസ്ഥാന സമിതി യോഗം ഈ മാസം 19ന് ചേരും. ഈ യോഗത്തിൽ എല്ലാം വിശദമായി ചർച്ച ചെയ്യും. ഈ ഘട്ടത്തിൽ കോടിയേരിയുടെ ആരോഗ്യത്തിൽ വ്യക്തത വരും. അതിന് ശേഷം മാത്രമേ പുതിയ സെക്രട്ടറിയെ കുറിച്ച് ചർച്ച ചെയ്യൂ. ഇതിലാകും മന്ത്രിസഭാ പുനഃസംഘടനയും ചർച്ചയാകും. അതുവരെ പാർട്ടിയിലേയും മന്ത്രിസഭയിലേയും മാറ്റങ്ങളിൽ ചർച്ച വേണ്ടെന്നാണ് തീരുമാനം. ഇതുകൊണ്ടാണ് അവധി അപേക്ഷ നിഷേധിച്ച് സിപിഎം കുറിപ്പിറക്കിയത്. ഇന്നലെ മുതൽ ഈ ചർച്ച സജീവമായിരുന്നു. അപ്പോഴൊന്നും നിഷേധിക്കാത്ത സിപിഎം പിണറായി വന്നതിന് പിന്നാലെയാണ് എല്ലാം കളവെന്ന് വിശദീകരിക്കുന്നത്. ഫെയ്‌സ് ബുക്കിലൂടെയാണ് സിപിഎം ഇക്കാര്യം അറിയിച്ചത്.

അവധിയുടെ സാഹചര്യം വിശദീകരിച്ചുകൊണ്ട് പൊളിറ്റ് ബ്യൂറോയ്ക്ക് കോടിയേരി കത്തു നൽകിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. കഴിഞ്ഞ മാസമാണ് കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിലെ ഹൂസ്റ്റണിലേക്കു പോയത്. നവംബർ 21ന് തന്നെ മടങ്ങിവന്നെങ്കിലും അദ്ദേഹം ചുമതലയിൽ തിരികെ പ്രവേശിച്ചിട്ടില്ല. ചികിത്സയ്ക്കു ശേഷം കോടിയേരി സംസ്ഥാന സെക്രട്ടറിയുടെ ഓഫിസിൽ വന്നിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ച സാഹചര്യത്തിലാണിത്. ആറു മാസത്തേക്കു കൂടി ചികിത്സ തുടരേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ കോടിയേരിയോട് നിർദ്ദേശിച്ചിട്ടുള്ളത്. ഈ കാലയളവിൽ വിശ്രമം അനിവാര്യമാണ്. ഭക്ഷണത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരുന്നുകൊണ്ട് ഇക്കാര്യങ്ങൾ പ്രായോഗികമല്ലെന്നാണ് കോടിയേരിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പു വരാനിരിക്കുന്നത് അവർ ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവിൽ വിശ്രമമില്ലാത്ത ജോലിയായിരിക്കും സംസ്ഥാന സെക്രട്ടറി ചെയ്യേണ്ടിവരിക. ഈ സാഹചര്യം വിശദീകരിച്ചുകൊണ്ടാണ് കോടിയേരി കത്തു നൽകിയിട്ടുള്ളത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതാണ് സിപിഎം നിഷേധിക്കുന്നത്. ഏതായാലും മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്ന് തന്നെയാണ് സൂചന. പുതുവൽസരത്തിൽ പുതിയ ടീമെത്തും എന്ന സന്ദേശമാണ് പിണറായിയും നൽകുന്നത്. ജപ്പാൻ, ദക്ഷിണ കൊറിയ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അർധരാത്രിയോടെ തിരിച്ചെത്തിയിരുന്നു. ഇന്നോ നാളെയോ അടിയന്തര മന്ത്രിസഭായോഗം വിളിച്ചേക്കുമെന്നു സൂചന. മന്ത്രി കെ.ടി. ജലീലിനെതിരായ മാർക്കുദാന വിവാദം ഉൾപ്പെടെ കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി മന്ത്രിസഭായോഗം വിളിക്കാൻ ആലോചിക്കുന്നത്. പൊലീസിനു വേണ്ടി ഹെലികോപ്ടർ വാടകയ്‌ക്കെടുക്കുന്നതും അമിതവാടകയാണു നൽകുന്നതെന്നുമുള്ള വിവാദങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും. ഈ വിഷയം മന്ത്രിസഭായോഗം ചർച്ച ചെയ്യണമെന്ന് സിപിഎം. ആവശ്യപ്പെട്ടിരുന്നു.

കോടിയേരിയെ മാറ്റാൻ തീരുമാനിച്ചാൽ ഇപി ജയരാജൻ പാർട്ടി സെക്രട്ടറിയാകുമെന്നാണ് സൂചന. സെക്രട്ടറിയെ മന്ത്രിസഭയിൽ നിന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയുമുണ്ടാകും. അങ്ങനെയെങ്കിൽ സുപ്രധാനമായ അഴിച്ചുപണി തന്നെ പാർട്ടി നേതൃത്വത്തിലും മന്ത്രിസഭയിലുമുണ്ടാകും. പുനഃസംഘടനയ്ക്ക് കളമൊരുങ്ങുന്നുണ്ടെങ്കിൽ ഇപി ജയരാജന് താൽക്കാലിക സെക്രട്ടറിയുടെ ചുമതല നൽകാൻ സിപിഎം നേതൃത്വം തയ്യാറായേക്കും. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവർ സെക്രട്ടറിസ്ഥാനത്തേക്കു പരിഗണിച്ചേക്കാവുന്ന പേരുകളാണ്. എന്നാൽ, മന്ത്രിസ്ഥാനത്തുള്ളവർക്കാണ് കൂടുതൽ സാധ്യത. അതിൽത്തന്നെ, ഇ.പി. ജയരാജന്റെതാണ് പ്രധാന പേര്. പാർട്ടിയിൽ കോടിയേരിക്കൊപ്പം പ്രവർത്തനപാരമ്പര്യം ഇ.പി.ക്കുണ്ട്. ഒന്നരമാസം ചികിത്സയ്ക്കായി കോടിയേരി മാറിനിന്നെങ്കിലും സെക്രട്ടറിയുടെ ചുമതല മറ്റാർക്കും നൽകിയിരുന്നില്ല.

സംസ്ഥാന സെക്രട്ടേറിയറ്റ് കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ചുമതല ഗോവിന്ദനും നൽകി. കോടിയേരി അവധിയിൽ പ്രവേശിക്കുമ്പോൾ സെക്രട്ടേറിയറ്റ് മൊത്തത്തിൽ തീരുമാനമെടുക്കുന്ന സ്ഥിതി മതിയാവില്ല. പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന ഘട്ടമായതിനാൽ പൂർണ ചുമതലയുള്ള സെക്രട്ടറി വേണമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. ഈ ചർച്ചകൾക്കിടയൊണ് അവധി അപേക്ഷ കിട്ടിയില്ലെന്ന് സിപിഎം പറയുന്നത്. മന്ത്രിസഭാ പുനഃസംഘടനയിൽ ടി.പി. രാമകൃഷ്ണൻ, കെ.ടി. ജലീൽ എന്നിവരെ മാറ്റിയേക്കും എന്നും സൂചനയുണ്ട്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മന്ത്രിയാകാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് ഇനി സർക്കാരിനുമുന്നിലുള്ളത്. അതിനുള്ള മുഖംമിനുക്കുന്ന വിധമാകും പുനഃസംഘടന. സർവകലാശാലാ മാർക്കുദാനവിവാദത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചാൽ കെ.ടി. ജലീലിന്റെ മന്ത്രിസ്ഥാനം വിവാദത്തിലാകും. ഇതാണ് ജലീലിന് വിനയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP