Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വയം വിരമിക്കലിന് ഏറ്റവും കൂടുതൽ അപേക്ഷകർ മഹാരാഷ്ട്രയിൽ നിന്ന്; കേരളത്തിൽ അപേക്ഷിച്ചത് 68% ജീവനക്കാരും; ഏറ്റവും കുറവ് അപേക്ഷ ജമ്മു കാശ്മീരിൽ; ബി.എസ്.എൻ.എലിലെ കൂട്ടപിരിച്ചുവിടലിന് മുൻപേ സ്വയം വിരമിക്കാൻ ഒരുങ്ങി ജീവനക്കാർ

സ്വയം വിരമിക്കലിന് ഏറ്റവും കൂടുതൽ അപേക്ഷകർ മഹാരാഷ്ട്രയിൽ നിന്ന്; കേരളത്തിൽ അപേക്ഷിച്ചത് 68% ജീവനക്കാരും; ഏറ്റവും കുറവ് അപേക്ഷ ജമ്മു കാശ്മീരിൽ; ബി.എസ്.എൻ.എലിലെ കൂട്ടപിരിച്ചുവിടലിന് മുൻപേ സ്വയം വിരമിക്കാൻ ഒരുങ്ങി ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി:കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വയം വിരമിക്കൽ പദ്ധതിയിൽ ഏറ്റവും കൂടുതൽ അപേക്ഷകളെത്തിയത് മഹാരാഷ്ട്രയിൽ നിന്ന്. 50-നും 60-നും മധ്യേ പ്രായമുള്ള ജീവനക്കാരിൽ ഈ സർക്കിളിൽ ആകെയുള്ള 10,185 ജീവനക്കാരിൽ 8544 പേരും അപേക്ഷിച്ചു. മഹാരാഷ്ട്ര സർക്കിളിൽ ആകെ 13,672 ജീവനക്കാരാണുള്ളത്.ഏറ്റവും കുറച്ച് ജീവനക്കാർ അപേക്ഷിച്ചത് ജമ്മു കശ്മീർ സർക്കിളിലാണ്. ഇവിടെ യോഗ്യരായ 944 ജീവനക്കാരിൽ 501 പേരാണ് സ്വയംവിരമിക്കാനൊരുങ്ങുന്നത്. 53.1 ശതമാനം. ഈ സർക്കിളിൽ ആകെ 1577 ജീവനക്കാരാണുള്ളത്.

കേരളത്തിൽ യോഗ്യരായ ജീവനക്കാരിൽ 68.9 ശതമാനം പേർ അപേക്ഷിച്ചു. 9458 ജീവനക്കാരിൽ 6671 പേർക്കാണ് അപേക്ഷിക്കാൻ അർഹത. ഇതിൽ 4596 പേർ അപേക്ഷ നൽകി.കൂടുതൽ ജീവനക്കാർ വിരമിക്കാനൊരുങ്ങുന്ന മറ്റ് സർക്കിളുകൾ രാജസ്ഥാൻ (82.8%), തെലങ്കാന (82.2%), ഗുജറാത്ത് (81.6%), ഉത്തരാഞ്ചൽ (81.3%).

1962-ൽ ജനിച്ച 16,261 ജീവനക്കാരിൽ 14,727 പേരും സ്വയംവിരമിക്കാൻ സന്നദ്ധത അറിയിച്ചു. 90.6 ശതമാനം. ഡെപ്യൂട്ടി ജനറൽ മാനേജർമാർ മുതൽ മുകളിലേക്കുള്ള ഉദ്യേഗസ്ഥർ ഉൾപ്പെടുന്ന ഗ്രൂപ്പ് എ-യിലെ 1962 ജനനവർഷമായുള്ളവരിൽ 94 ശതമാനം പേരും അപേക്ഷിച്ചു.1961-ൽ ജനിച്ച ജീവനക്കാരിലെ 90.5 ശതമാനവും വിരമിക്കാൻ സമ്മതപത്രം കൊടുത്തു. വിരമിക്കാൻ അഞ്ചുമുതൽ ആറു വർഷംവരെ ശേഷിക്കുന്ന ജീവനക്കാരിൽ 75 ശതമാനത്തിന് മുകളിൽപേരും സ്വയം വിരമിക്കാൻ സന്നദ്ധരായി. ഒമ്പതുമുതൽ 10 വർഷം വരെ സർവീസ് ശേഷിക്കുന്ന ജീവനക്കാരാണ് പദ്ധതിയോട് പ്രതികൂലമായി പ്രതികരിച്ചത്.

1970-ൽ ജനിച്ച, സ്വയംവിരമിക്കൽ യോഗ്യരായ 398 ജീവനക്കാരിൽ 98 പേർ മാത്രമേ സന്നദ്ധരായിട്ടുള്ളൂ.1960 മുതൽ 1970 വരെയുള്ള വർഷങ്ങളിൽ ജനിച്ച ജീവനക്കാരെയും എക്‌സിക്യൂട്ടീവുകളെയുമാണ് സ്വയം വിരമിക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ആകെയുണ്ടായിരുന്ന 1,63,903 ജീവനക്കാരിൽ 1,04,471 പേർക്കാണ് അർഹത.

ഇതിൽ 78,559 പേർ സന്നദ്ധരായി. 85,344 ജീവനക്കാരാണ് ശേഷിക്കുന്നത്. ഇതിൽ നാലായിരിത്തോളം പേർ 2020-ൽ സ്വാഭാവികമായി വിരമിക്കും. ഇവരെ സ്വയം വിരമിക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP