Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേൾ ഹാർബറിലുണ്ടായ വെടിവെയ്‌പ്പിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു; വെടി ഉതിർത്തത് നാവിക ഉദ്യോഗസ്ഥൻ തന്നെയെന്ന് ഔദ്യോഗികവൃത്തങ്ങൾ; അക്രമണസമയത്ത് അമേരിക്കൻ നാവിക ആസ്ഥാനത്ത് ഉണ്ടായിരുന്നവരിൽ ഇന്ത്യൻ വ്യോമസേന എയർചീഫും സംഘവും; ഇന്ത്യൻ സംഘം സുരക്ഷിതരെന്ന് വ്യോമസേന

പേൾ ഹാർബറിലുണ്ടായ വെടിവെയ്‌പ്പിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു; വെടി ഉതിർത്തത് നാവിക ഉദ്യോഗസ്ഥൻ തന്നെയെന്ന് ഔദ്യോഗികവൃത്തങ്ങൾ; അക്രമണസമയത്ത് അമേരിക്കൻ നാവിക ആസ്ഥാനത്ത് ഉണ്ടായിരുന്നവരിൽ ഇന്ത്യൻ വ്യോമസേന എയർചീഫും സംഘവും;  ഇന്ത്യൻ സംഘം സുരക്ഷിതരെന്ന് വ്യോമസേന

മറുനാടൻ ഡെസ്‌ക്‌

ഹോണോലുലു: അമേരിക്കൻ നാവികസേനയുടെ ആസ്ഥാനമായ പേൾ ഹാർബറിലുണ്ടായ വെടിവയ്‌പ്പിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. സംഭവ സമയം ഹവായിയിലെ സേനാ കേന്ദ്രത്തിൽ ഇന്ത്യൻ വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ഭദൗരിയയും ഉണ്ടായിരുന്നു.ഭദൗരിയയും സംഘവും സുരക്ഷിതരാണെന്ന് വ്യോമസേനാവൃത്തങ്ങൾ അറിയിച്ചു.

പസഫിക് എയർചീഫ് സിംപോസിയത്തിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു ഇന്ത്യൻ സംഘം. യുഎസ് നാവിക സേനാംഗമാണ് വെടിയുതിർത്തത്. വെടി വയ്പിനുശേഷം അക്രമി ജീവനൊടുക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.

വെടിവയ്പ് പേൾ ഹാർബർ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെ ടുത്തിയില്ല. ആരാണ് വെടിയുതിർത്തതെന്നോ നാശനഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങളോ വ്യക്തമല്ല. നാവികവേഷം ധരിച്ചയാളാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യു.എസ് നാവികസേനയുടെയും വ്യോമസേനയുടെയും സംയുക്ത കേന്ദ്രമാണ് പേൾ ഹാർബർ. ഹവായിയിലെ ഹോണോലുലുവിൽനിന്നു 13 കിലോമീറ്റർ അ കലെയാണ് ഈ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചിരുന്നു. ഇതിന്റെ വാർഷികം ആച രിക്കുന്നതിന് മൂന്നു ദിവസം മുമ്ബാണ് പേൾ ഹാർബറിൽ വെടിവയ്പുണ്ടാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP