Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലവർഷമൊന്നു കനത്താൽ നാലു പിഞ്ചോമനകളേയും ചേർത്തു പിടിച്ച് കരയേണ്ട ഗതികേട്; മരം കോച്ചുന്ന തണുപ്പിലും പറക്കമറ്റാത്ത കുട്ടികളുമായി ജീവിതദുരിതത്തിൽ ഈ ആദിവാസി കുടുംബം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭരണനേട്ടങ്ങൾ വീമ്പിളക്കുമ്പോൾ വയനാട്ടിലെ ആദിവാസി കുടുംബങ്ങളിൽ കണ്ണുനീർ കഥകൾ മാത്രം; കുടുംബം താമസിക്കുന്നത് നാട്ടുകാർ പണിതു നൽകിയ പ്ലാസ്ടിക്ക് കുടിലിൽ; അധികാര കേന്ദ്രങ്ങൾ കയറി ഇറങ്ങിയിട്ടും വീട് പോലും ലഭ്യമായിട്ടില്ല; ആദിവാസി ക്ഷേമം വയനാട്ടിൽ പ്രഹസനം മാത്രമെന്ന ഈ ജീവിതം പറയും

കാലവർഷമൊന്നു കനത്താൽ നാലു പിഞ്ചോമനകളേയും ചേർത്തു പിടിച്ച് കരയേണ്ട ഗതികേട്; മരം കോച്ചുന്ന തണുപ്പിലും പറക്കമറ്റാത്ത  കുട്ടികളുമായി ജീവിതദുരിതത്തിൽ ഈ ആദിവാസി കുടുംബം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭരണനേട്ടങ്ങൾ വീമ്പിളക്കുമ്പോൾ വയനാട്ടിലെ ആദിവാസി കുടുംബങ്ങളിൽ കണ്ണുനീർ കഥകൾ മാത്രം; കുടുംബം താമസിക്കുന്നത് നാട്ടുകാർ പണിതു നൽകിയ പ്ലാസ്ടിക്ക് കുടിലിൽ; അധികാര കേന്ദ്രങ്ങൾ കയറി ഇറങ്ങിയിട്ടും വീട് പോലും ലഭ്യമായിട്ടില്ല; ആദിവാസി ക്ഷേമം വയനാട്ടിൽ പ്രഹസനം മാത്രമെന്ന ഈ ജീവിതം പറയും

മറുനാടൻ മലയാളി ബ്യൂറോ

കാവുംമന്ദം : മഴ പെയ്താൽ ചോർന്നൊലിക്കുന്ന ടാർപ്പ കെട്ടിയ കൂരയിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ജീവിത ദുരിതം നേരിട്ട ആദിവാസി യുവതികൾ. കൽപ്പറ്റയിലെ കാവുമന്ദം തരിയോട് പഞ്ചായത്തിലാണ് ആദിവാസി കുടുംബം ദുരിതം നേരിടുന്നത്. തരിയോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് നാല് പിഞ്ചുകുഞ്ഞുങ്ങളുമായി രഞ്ജു-ഷഹജ ദമ്പതിമാർ താമിസിക്കുന്നത്.തണുത്തുറഞ്ഞ മൺതറയിലാണു പെരുമഴക്കാലത്തും ഈ കുരുന്നുകളുടെ ഉറക്കം.

ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശിയാൽ തങ്ങളുടെ സ്വപ്‌നങ്ങളത്രയും തകർന്ന് വീഴും. അത്രയേറെ തീരാദുരിതത്തിലൂടെയാണ് ഈ കുടുംബം കഴിഞ്ഞ് പോകുന്നത്. ആദിവാസികൾക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ വർഷാവർഷം പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴാണ് രാഹുൽഗാന്ധി എംപി കൂടിയായ വയനാട് മണ്ഡലത്തിൽ നിന്ന് ഈ ദുരിതകഥ. വർഷാ വർഷം കൊട്ടിഘോഷിച്ച് സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുന്നത് അർഹതപ്പെട്ടവർക്ക് കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് ഈ കുടുംബം ഉത്തരം പറയും.

ഡിസംബറിലെ മരംകോച്ചുന്ന തണുപ്പിൽ കുഞ്ഞുങ്ങളെ മാറോട് ചേർത്താണ് ഈ അമ്മ ഉറക്കുന്നത്. വീശിയടിച്ചെത്തുന്ന കാറ്റിലെങ്ങാനം കുടിലു വീണാൽ തന്റെ പൊന്നോമനകൾക്ക് ഒന്നും സംഭവിക്കരുതെ എന്നാണ് ഈ പെറ്റമ്മയുടെ പ്രാർത്ഥന. മൂന്ന്, ആറ്, ഏഴ് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം. നിലത്തെഴുതിയും അക്ഷരത്തിന്റെ ബാലപാഠങ്ങൾ കുറിച്ചും തുടങ്ങിയ രണ്ടു കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണം എന്നതും ഈ ആദിവാസി ദമ്പതികളുടെ ആഗ്രഹമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന വയനാട് ജില്ലയിൽ ആദിവാസി മേഖലയിൽ എന്ത് വികസനമാണ് എത്തിയത് എന്നത് ചോദ്യമാകുകയാണ്.

പാചകവും കിടപ്പും പഠനവുമെല്ലാം ഈ പ്ലാസ്റ്റിക്ക് ഷീറ്റിന്റെ തണലിൽ. പുകയടുപ്പിന്റെ തണലിലാണ് മൂന്ന് വയുകരനെ താരട്ടുപാടി ഉറക്കുന്നത്. കാലവർഷങ്ങമെങ്ങാനം അയൽവഴി വന്നാൽ മതി പിന്നീട് ജീവിതം വെള്ളത്തിനടിയിൽ. കാലവർഷത്തിന്റെ കയ്‌പ്പേറേയി പല ഓർമകളും ഈ അമ്മയ്ക്ക് പറയാനുണ്ട്. പ്ലാസ്റ്റിക്ക് ഷീറ്റ് കൊടുംങ്കാറ്റിൽ പറന്നുപോയാൽ നാലുമക്കളും പെരുമഴയിലായി. കൂലിപ്പണിക്കാരനായ രഞ്ജുവിന്റെ കഷ്ടപ്പാടിലാണ് കുടുംബം മുന്നോട്ട് പോകുന്നതും.കുടിൽ ചോർന്ന് വെള്ളം അകത്തെത്തുന്നതോടെ കുട്ടികളെയും കൊണ്ട് മാറിനിൽക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.

ചെന്നു മുട്ടാത്ത വാതിലുകൾ ഏറെയാണ്. ആദിവാസികൾ ആയിട്ട് പോലും ഇവർക്ക് മുന്നിൽ കണ്ണടയ്ക്കുന്ന അധികാരികളാണ് മറ്റൊരു ബാധ്യത. നല്ലവരായ നാട്ടുകാരുടെ സഹായത്തോടെയാണ് നിലവിലെ കൂര പണിതു നൽകിയത്. എന്നിട്ട് പോലും സർക്കാർ തലത്തിൽ യാതൊരു സംവിധാനവും ലഭിച്ചിട്ടില്ല.

ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ പദ്ധതി ഇനത്തിലും കേന്ദ്ര സഹായ ഇനത്തിലും സഹായങ്ങൾ ലഭിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഈ ദമ്പതികൾക്ക് ഈ സഹായവും വിദൂരം തന്നെ. ലൈഫ് മിഷൻ, ഇന്ദിരാ ആവാസ് യോജന തുടങ്ങി ഒട്ടേറെ പദ്ധതികളുണ്ടെങ്കിലും ഇവയൊന്നും ഫലം കണ്ടിട്ടില്ല. ദിവസങ്ങൾക്ക് മുൻപാണ് തലസ്ഥാന നഗരയിൽ പട്ടിണി സഹിക്ക വയ്യാതെ വീട്ടമ്മ കുഞ്ഞുങ്ങളെ ശിശുഭവന് കൈമാറിയ വാർത്ത വിവാദമായത്. റെയിൽവേ പുറംപോക്കിൽ കുടിൽകെട്ടി താമസിക്കുന്ന കുടുംബത്തിനായി പിന്നീട് കോർപ്പറേഷന് സഹായ വാഗ്ദാനം എത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP