Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിസംബർ ആറിന് മുന്നോടിയായി പമ്പയിലും സന്നിധാനത്തും കനത്ത സുരക്ഷ; സദാ നിരീക്ഷണവുമായി 25 കമാൻഡോകൾ സന്നിധാനത്ത്; പമ്പയിൽ എല്ലാ തീർത്ഥാടകരെയും കയറ്റിവിടുക മെറ്റൽ ഡിറ്റക്ടറിലെ പരിശോധനയ്ക്ക് ശേഷം; അടിയന്തര ഘട്ടത്തെ നേരിടാൻ സജ്ജമെന്ന് സേനാമേധാവികൾ

ഡിസംബർ ആറിന് മുന്നോടിയായി പമ്പയിലും സന്നിധാനത്തും കനത്ത സുരക്ഷ; സദാ നിരീക്ഷണവുമായി 25 കമാൻഡോകൾ സന്നിധാനത്ത്; പമ്പയിൽ എല്ലാ തീർത്ഥാടകരെയും കയറ്റിവിടുക മെറ്റൽ ഡിറ്റക്ടറിലെ പരിശോധനയ്ക്ക് ശേഷം; അടിയന്തര ഘട്ടത്തെ നേരിടാൻ സജ്ജമെന്ന് സേനാമേധാവികൾ

എസ്.രാജീവ്

ശബരിമല: അയോദ്ധ്യാ വിധിയുടെ പശ്ചാത്തലത്തിൽ ഡിസംബർ ആറിന് ശബരിമലയിലും പരിസര പ്രദേശങ്ങളിലും പഴുതടച്ച സുരക്ഷയൊരുക്കി വിവിധ സേനാ വിഭാഗങ്ങൾ. അയോദ്ധ്യാ വിധിക്ക് ശേഷമുള്ള ആദ്യ തീർത്ഥാടന കാലമെന്ന നിലയിൽ വ്യാഴാഴ്ച മുതൽ വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ കർശന പരിശോധനയും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താനാണ് തീരുമാനം. സന്നിധാനത്തെ വിവിധ മേഖലകളായി തിരിച്ചായിരിക്കും സുരക്ഷ ഒരുക്കുക.

ഓരോ മേഖലയുടെയും ചുമതലഡി.വൈ.എസ്‌പി.മാർക്കാണ് നൽകിയിരിക്കുന്നത്. കൂടുതൽ മെറ്റൽ ഡിറ്റക്ടറുകളും ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുംതീർത്ഥാടകരുടേതടക്കകമുള്ള ബാഗുകൾ പരിശോധിക്കാൻ കൂടുതൽ സ്‌കാനറുകളും എത്തിക്കും. പൊലീസിന്റെ 25 കമാൻഡോകൾ സദാ സമയം സന്നിധാനത്തുണ്ടാകും. സംസ്ഥാന പൊലീസ് രഹസ്യാന്യേഷണ ഉദ്യോഗസ്ഥരുടെ എണ്ണവും വർദ്ധിപ്പിിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാന ങ്ങളിൽ നിന്നുള്ള പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥ രേയും നിയോഗിച്ചിട്ടുണ്ട്. പൊലീസ് , വനം വകുപ്പ്, ദ്രുത കർമ്മ സേന, ദുരന്ത നിവാരണ സേന എന്നിവരുടെ നേ തൃത്വത്തിൽ സന്നിധാനത്തും സന്നിധാനത്തോട് ചേർന്നുള്ള വനപ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ പരിശോധനകൾ ആരംഭിക്കും. ദേശീയ ദുരന്തനിവാരണ സേന, ദ്രുതകർമ്മസേന, പൊലീസ്, അഗ്‌നിശമന സേന വിഭാഗങ്ങൾ യോജിച്ച് പ്രവർത്തിക്കേണ്ട വിധം സംബന്ധിച്ചുള്ള പദ്ധതികൾക്ക് കഴിഞ്ഞ ദിവസം സന്നിധാനത്ത് നടന്ന സംയുക്ത യോഗത്തിൽ രൂപം നൽകിയിിരുന്നു.

കർണാടക, തമിഴ്‌നാട് ,തെലുങ്കാന, എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസും പൊലീസ്, രഹസ്യാന്വേഷണ വിഭാഗവും സന്നിധാനത്തുണ്ട്. കൂടാതെ ഷാഡോ പൊലീസിന്റെ വൻ സാന്നിധ്യവും ഉണ്ടാവും. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വലിയ കെട്ടിടങ്ങൾ, ജലസംഭരണികൾ, ഡീസൽ ടാങ്കുകൾ, ഗ്യാസ് ഗോഡൗണുകൾ, ശുദ്ധജലവിതരണ ഉറവിടമായ കുന്നാർ അണക്കെട്ട് മേഖല, ഇലക്ട്രിസിറ്റി ഓഫിസ്, ബി.എസ്.എൻ.എൽ ഓഫീസ്, ജനറേറ്റർ റൂം, അരവണ പ്ലാന്റിന് സമീപം എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണവും സുരക്ഷയും ഒരുക്കും. പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ജോലി നോക്കുന്നവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. തിരിച്ചറിയൽ കാർഡില്ലാതെ ജോലി നോക്കുന്നവരെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തുന്ന ദിവസങ്ങളിൽ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ഇതിന്റെ ഭാഗമാായ പരിശോധനകളും വ്യാഴാഴ്ച മുതൽ ആരംഭിക്കും.

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറിലും ചുമടുമായും കൊണ്ടു വരുന്ന സാധനങ്ങൾ ബോംബ് സ്‌ക്വാഡ് കർശന പരിശോധനയ്ക്ക് വിധേ യമാക്കും. പമ്പയിൽ നിന്ന് നീലിമല അപ്പാച്ചിമേട് വഴി, സ്വാമി അയ്യപ്പൻ റോഡ് ,ശരംകുത്തി വഴിയും ചന്ദ്രാനന്ദൻ റോഡ്, സത്രം - പുല്ല് മേട് വഴിയും സന്നിധാനത്തേക്ക് വരുന്ന എല്ലാ തീർത്ഥാടകരെയും മെറ്റൽ ഡിറ്റക്ടറിലൂടെ മാത്രമേ കടത്തിവിടു. മാളികപ്പുറം ഫ്‌ളൈ ഓവറിലൂടെയും ഭസ്മകുളത്തിലേക്കുള്ള പടിക്കെട്ട് വ ഴിയും തീർത്ഥാടകരെ സോപാനത്തേക്ക് കടത്തിവിടില്ല' നിരീക്ഷണ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ പമ്പാ കൺട്രോൾ റുമിൽ പൊലീസ് സദാ നിരീക്ഷിക്കും. പമ്പാ ഗാർഡ് റൂമിന് മുൻവശത്ത് സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടറിലൂടെ മാത്രമെ തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ സേനകൾ സജ്ജജമാണെന്ന് സന്നിധാനത്തെ വിവിധ സേനാ മേധാവികൾ അറിിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP