Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഇന്റർനെറ്റിലെ അശ്ലീല ദൃശ്യങ്ങൾ അമ്മ കാണിച്ചു തരാറുണ്ട്; രണ്ടു വർഷമായി അമ്മ മോശം കാര്യങ്ങളാ ചെയ്‌തേ''; രണ്ടു വർഷമായി അമ്മ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന പന്ത്രണ്ടുകാരിയുടെ വെളിപ്പെടുത്തലിൽ കേസെടുത്ത് പൊലീസ്

'ഇന്റർനെറ്റിലെ അശ്ലീല ദൃശ്യങ്ങൾ അമ്മ കാണിച്ചു തരാറുണ്ട്; രണ്ടു വർഷമായി അമ്മ മോശം കാര്യങ്ങളാ ചെയ്‌തേ''; രണ്ടു വർഷമായി അമ്മ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന പന്ത്രണ്ടുകാരിയുടെ വെളിപ്പെടുത്തലിൽ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പന്ത്രണ്ടുകാരിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. രണ്ടു വർഷമായി അമ്മ തന്നെ ലൈംഗികമായി ഉപയോഗിക്കുന്നു എന്ന പരാതിയുടെ നിജസ്ഥിതി തേടി എല്ലാ വശങ്ങളും അന്വേഷിച്ച് വിദഗ്ധമായി വിലയിരുത്തുകയാണ് പൊലീസ്. സ്‌കൂളിൽ എത്തിയ കൗൺസിലറോടാണ് പെൺകുട്ടി ആദ്യം കാര്യങ്ങൾ വെളിപ്പെടുത്തിയത്. തൃശൂർ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. മുപ്പത്തിയഞ്ചുകാരിയായ അമ്മയ്‌ക്കെതിരെ മകൾ പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ ഗൗരവമുള്ളതാണ്. പരാതിയുടെ വിശ്വാസ്യത പൂർണമായും മനസിലാക്കിയ ശേഷമേ തുടർനടപടിയുണ്ടാകൂ.

'ഇന്റർനെറ്റിലെ അശ്ലീല ദൃശ്യങ്ങൾ അമ്മ കാണിച്ചു തരാറുണ്ട്. രണ്ടു വർഷമായി അമ്മ മോശം കാര്യങ്ങളാ ചെയ്‌തേ'' എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. കൗൺസിലർ ഉടനെ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചു. കുട്ടിയെ വിളിച്ചു കാര്യങ്ങൾ വിശദമായി ചോദിച്ചു. ശരീരത്തിന്റെ പല ഭാഗങ്ങളിലും മോശമായി അമ്മ സ്പർശിക്കാറുണ്ടെന്നാണ് മകളുടെ മൊഴി. ചൈലൻഡ് ലൈൻ അധികൃതരാകട്ടെ വിവരം പൊലീസിനെ രേഖാമൂലം അറിയിച്ചു. കുട്ടിയുടെ മൊഴിപ്രകാരം പൊലീസ് കേസെടുത്തു.

കേരള പൊലീസിന് മുമ്പിൽ എത്തുന്ന അപൂർവങ്ങളിൽ അപൂർവമായ പരാതിയാണിത്. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. ചെറുപ്രായത്തിൽ കുട്ടികൾക്കുണ്ടാകുന്ന സാങ്കൽപിക ചിന്തയാണ് പരാതിക്കു കാരണമെന്നും കൗൺസിലിങ്ങിന്റെ സഹായത്തോടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്‌കൂളുകളിൽ കൗൺസിലിങ് ഏർപ്പെടുത്തിയ ശേഷം കുട്ടികൾ നേരിടുന്ന പല പ്രശ്‌നങ്ങളും തുറന്നു പറയുന്നുണ്ട്. എന്തെങ്കിലും തരത്തിൽ ലൈംഗികമായ ദുരുപയോഗം കുട്ടികൾക്കു നേരെയുണ്ടായാൽ ഉടനെ അറിയിക്കണമെന്ന് എല്ലാ കൗൺസിലർമാരോടും ചൈൽഡ് ലൈൻ അധികൃതർ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.

കുട്ടി പറഞ്ഞ കാര്യങ്ങൾ വിദഗ്ധമായി പരിശോധിക്കുകയാണ് പൊലീസ്. കുട്ടിയുടെ മാനസികാവസ്ഥയും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. നിർധന കുടുംബാംഗമാണ് പെൺകുട്ടി. അമ്മയുടെ പെരുമാറ്റം മകൾ തെറ്റായി വ്യാഖ്യാനിച്ചതാണോയെന്നും പൊലീസ് പരിശോധിക്കും. കുട്ടിയുടെ അമ്മയേയും കൗൺസിലിങ്ങിനു വിധേയമാക്കി. പോക്‌സോ കേസായതിനാൽ ഗുരുതരമായ കുറ്റമാണ്. കടുത്ത ശിക്ഷ കിട്ടുന്ന വകുപ്പുകളും. അതുകൊണ്ടുതന്നെ, കാര്യങ്ങൾ കരുതലോടെ വേണമെന്നാണ് പൊലീസിന്റെ പക്ഷം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP