Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്ക ഉയിഗൂർ മുസ്ലീങ്ങൾക്കൊപ്പം; സമാനതകളില്ലാത്ത ചൈനീസ് പീഡനത്തിനെതിരെ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ; ആയിക്കണക്കിന് വംശീയ ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ തടവിലാക്കിയതിനെതിരെ യു.എസ് പ്രസിഡന്റ് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം; പ്രമേയം സെനറ്റ് അംഗീകരിക്കുന്നതോടെ ഉപരോധമടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് നിർബന്ധിതനാകും; ചൈന ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തി ഉയിഗൂർ മുസ്ലിം വിഷയം യുഎസ് ഏറ്റെടുക്കുന്നു

അമേരിക്ക ഉയിഗൂർ മുസ്ലീങ്ങൾക്കൊപ്പം; സമാനതകളില്ലാത്ത ചൈനീസ് പീഡനത്തിനെതിരെ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ; ആയിക്കണക്കിന് വംശീയ ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ തടവിലാക്കിയതിനെതിരെ യു.എസ് പ്രസിഡന്റ് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം; പ്രമേയം സെനറ്റ് അംഗീകരിക്കുന്നതോടെ ഉപരോധമടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് നിർബന്ധിതനാകും; ചൈന ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തി ഉയിഗൂർ മുസ്ലിം വിഷയം യുഎസ് ഏറ്റെടുക്കുന്നു

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: സമാനതകളില്ലാത്ത പീഡനം അനുഭവിക്കുന്ന ജനവിഭാഗങ്ങളാണ് ചൈനയിലെ ഉയിഗൂർ മുസ്ലീങ്ങൾ. സാംസ്കാരിക ശുദ്ധീകരണം എന്നപേരിൽ ചൈന ആയിരക്കണക്കിന് ഉയിഗൂരികളെയാണ് തടവിലാക്കി പീഡിപ്പിക്കുന്നത്. ലോകത്തിലെ പല മനുഷ്യാവകാശ സംഘടനകളും ഉയിഗൂരികൾക്കുവേണ്ടി രംഗത്തെത്തിയിട്ടും ചൈനയുമായുള്ള നല്ല ബന്ധത്തിന്റെ പേരിൽ അമേരിക്ക ഈ വിഷയത്തിൽ കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഉയിഗൂർ മുസ്ലിംങ്ങൾക്കെതിരായെൈ ചനയുടെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച് യു.എസ് പ്രതിനിധി സഭ പ്രമേയം പാസാക്കിയിരിക്കയാണ്. ഇതോടെ അമേരിക്കയും- ചൈനയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാവുമെന്നും ഉറപ്പായി.

ചൈനയിലെ ആയിരത്തിലധികം ഉയിഗൂറുകളെയും മറ്റ് മുസ്ലിം വംശീയ ന്യൂനപക്ഷങ്ങളെയും കൂട്ടത്തോടെ തടവിലാക്കിയതിനെതിരെ യു.എസ് പ്രസിഡന്റ് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുന്നതാണ് ബിൽ. യു.എസ് ജനപ്രതിനിധിസഭയുടെ നീക്കം ചൈന-യു.എസ് ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. പ്രമേയം സെനറ്റ് അംഗീകരിക്കുന്നതോടെ ഉപരോധമടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് നിർബന്ധിതനാകും. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ ഒന്നിനെതിരെ 471 വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്.

ചൈനയിലെ ഉയിഗൂർ സമുദായങ്ങളെ തടവിലിടൽ, പീഡിപ്പിക്കൽ, ഉപദ്രവിക്കൽ എന്നിവ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ ആണിത്. അടിച്ചമർത്തപ്പെടുന്നവരുടെ കഷ്ടപ്പാടുകളിലേക്ക് യു.എസ് കണ്ണടക്കില്ലെന്നാണ് ഈ ബിൽ പാസാക്കുന്നതിലൂടെ അമേരിക്ക കാണിക്കുന്നതെന്ന് റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി പറഞ്ഞു.സിൻജിയാങ്- ഉയിഗൂർ മേഖലയിലെ ചൈനീസ് സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ ചെറുക്കുന്നതിനുള്ള സുപ്രധാന നടപടിയാണ് ബിൽ എന്ന് വിദേശകാര്യ സമിതി റാങ്കിങ് അംഗങ്ങളും സെനറ്റർമാരുമായ മാർക്കോ റൂബിയോയും ബോബ് മെനെൻഡെസും പറഞ്ഞു.

ദശലക്ഷത്തിലധികം ഉയിഗൂറുകളെയും മറ്റ് മുസ്ലിം വംശജരെയും തടവിലാക്കൽ, അമേരിക്കൻ പൗരന്മാർക്കും അമേരിക്കൻ മണ്ണിൽ നിയമപരമായി സ്ഥിരതാമസമാക്കിയവരെയും ഭീഷണിപ്പെടുത്തൽ എന്നിവയെ അപലപിക്കുന്നതാണ് ബിൽ. ഉയ്ഗൂറുകൾക്കെതിരെ ചൈന സ്വീകരിച്ച പ്രവർത്തികളുടെ റിപ്പോർട്ടുകൾ തയ്യാറാക്കാൻ ബിൽ വിവിധ യു.എസ് സർക്കാർ സ്ഥാപനങ്ങളോട് നിർദ്ദേശിക്കുന്നു. ഇത് മൂലമുണ്ടായ സുരക്ഷാ ഭീഷണികൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെക്കുറിച്ച് ദേശീയ രഹസ്യാന്വേഷണ ഡയറക്ടറുടെ ഓഫീസ് അമേരിക്കൻ കോൺഗ്രസിന് റിപ്പോർട്ട് ചെയ്യും. തടവിലാക്കപ്പെട്ടവരുടെ എണ്ണം, പ്രവിശ്യയിലെ സർക്കാർ നിരീക്ഷണം, യു.എസ് നയതന്ത്ര ശ്രമങ്ങൾ എന്നിവ ഉൾപ്പെടെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് ചെയ്യും. ചൈനീസ് സർക്കാരിന്റെ ഭീഷണിയിൽ നിന്ന് ഇരകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ എഫ്.ബി.ഐയും റിപ്പോർട്ട് ചെയ്യും.

സിൻജിയാങ്ങിലേക്ക് യു.എസ് മാധ്യമങ്ങൾക്ക് എത്തിച്ചേരൽ, ചൈനീസ് പ്രചാരണ തന്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള മാധ്യമ സംബന്ധിയായ കാര്യങ്ങളെക്കുറിച്ച് ആഗോള മാധ്യമങ്ങൾക്കായുള്ള യു.എസ് ഏജൻസിയും റിപ്പോർട്ട് ചെയ്യും. മുസ്ലിം ന്യൂനപക്ഷങ്ങളുടെയും വംശീയവും സാംസ്‌കാരികവുമായ വ്യക്തിത്വം തുടച്ചുമാറ്റാൻ ചൈനീസ് സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടിയും ആസൂത്രിതമായി പ്രവർത്തിക്കുന്നുവെന്ന് റൂബിയോ കുറ്റപ്പെടുത്തി. നേരത്തെ ഹോങ്കോങ്ങിലെ ജനാധിപത്യപ്രക്ഷോഭകർക്കിതരായ നടപടികൾക്കെതിരെയും അമേരിക്ക പ്രമേയം പാസാക്കിയിരുന്നു. പുതിയ നടപടിയിലൂടെ ചൈന- അമേരിക്ക വ്യാപാര ബന്ധം കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP