Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലസ്ടുവിന് തുടങ്ങിയ പ്രണയം പൂവണിഞ്ഞത് പത്തു വർഷത്തെ കാത്തിരിപ്പിന് ശേഷം; പ്രസവത്തിന് ശേഷം അതിജീവിച്ചത് വലിയൊരു ഡിപ്രഷനെ; സിനിമയിലേക്കുള്ള അവസരം തേടി എത്തിയത് മകൾ പത്മയുടെ വരവിന് ശേഷമെന്നും അശ്വതി ശ്രീകാന്ത്

പ്ലസ്ടുവിന് തുടങ്ങിയ പ്രണയം പൂവണിഞ്ഞത് പത്തു വർഷത്തെ കാത്തിരിപ്പിന് ശേഷം; പ്രസവത്തിന് ശേഷം അതിജീവിച്ചത് വലിയൊരു ഡിപ്രഷനെ; സിനിമയിലേക്കുള്ള അവസരം തേടി എത്തിയത് മകൾ പത്മയുടെ വരവിന് ശേഷമെന്നും അശ്വതി ശ്രീകാന്ത്

മറുനാടൻ ഡെസ്‌ക്‌

മലയാളികളുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാണ് അശ്വതി ശ്രീകാന്ത്. കണ്ടുമടുത്ത ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായി ശുദ്ധമലയാളം പറഞ്ഞെത്തിയ അശ്വതി പിന്നീട് സിനിമയിലുമെത്തി. തന്റെ പ്രണയവും വിവാഹവും സിനിമയിലേക്കുള്ള വരവുമെല്ലാം അശ്വതി തുറന്ന് പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു അവർ വിശേഷങ്ങൾ പങ്കുവെച്ചത്.

ആർജെയായി ജീവിതം ആരംഭിച്ച അശ്വതിയുടെ പ്രണയം തുടങ്ങിയത് പക്ഷെ പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു. 10 വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. പ്രണയത്തിലായിരുന്നുവെങ്കിലും മറ്റ് കാര്യങ്ങളെക്കുറിച്ചും ജീവിതത്തിലെ ലക്ഷ്യങ്ങളെക്കുറിച്ചുമൊക്കെ അന്നേ തങ്ങൾക്ക് ബോധ്യമുണ്ടായിരുന്നുവെന്നും അശ്വതി പറയുന്നു. പഠനം നന്നായി പൂർത്തിയാക്കണം, ജോലിയും ലഭിച്ചിരിക്കണം ഇതിന് ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് വീട്ടിൽ സംസാരിക്കൂയെന്ന നിലപാടിലായിരുന്നു തങ്ങൾ. എന്നാൽ അതിനും മുൻപേ വീട്ടുകാർ അത് മനസ്സിലാക്കുകയായിരുന്നു.

ഫോൺ ബില്ല് വന്നപ്പോഴാണ് ആ രഹസ്യം പരസ്യമായത്. എങ്ങനെയാണ് തുക കൂടിയതെന്നും ഒരു നമ്പറിലേക്ക് മാത്രം ഇത്രയധികം കോളുകൾ പോയതുമായിരുന്നു സംശയത്തിനിടയാക്കിയത്. അമ്മയ്ക്കാണേൽ ഇതേക്കുറിച്ച് അച്ഛനോട് പറയാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ല എന്നും അശ്വതി പറയുന്നു. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോൾ പ്രശ്‌നങ്ങളുണ്ടായിരുന്നു. അടിപിടി ബഹളമൊക്കെയുണ്ടായിരുന്നു. അമ്മ അന്ന് അനുഭവിച്ച ടെൻഷനെക്കുറിച്ച് ഇപ്പോൾ കൃത്യമായി മനസ്സിലാവുന്നുണ്ട് എന്നും അശ്വതി പറയുന്നു.

പ്രസവശേഷം വലിയൊരു ഡിപ്രഷനെ അതിജീവിച്ചിരുന്നു. ഇതേക്കുറിച്ച് അശ്വതി നേരത്തെ തുറന്നെഴുതിയിരുന്നു. ഡിപ്രഷനാണ് ആ അവസ്ഥയെന്ന മനസ്സിലാക്കി അതിജീവിക്കാൻ തനിക്ക് കഴിഞ്ഞിരുന്നു. ഭർത്താവിന്റെ അമ്മയായിരുന്നു ആ സമയത്ത് ഒപ്പമുണ്ടായിരുന്നത്. തന്നെ നന്നായി പരിഗണിച്ചിരുന്നു അമ്മ. എന്നാൽ കെയറിങ്ങ് ചെയ്യുന്നത് പോലും ആ സമയത്ത് ദേഷ്യത്തിന് കാരണമായിരുന്നു. ഭർത്താവും ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. നിനക്ക് ഒന്നുമില്ലെന്ന് പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. മകളെക്കുറിച്ച് അശ്വതിയുടേയും ശ്രീകാന്തിന്റേയും മകളായ പത്മയെന്ന കൊച്ചുമിടുക്കിയെ പ്രേക്ഷകർക്കും അറിയാവുന്നതാണ്. പത്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായും ഇവരെത്താറുണ്ട്. ഇപ്പോൾ അവൾ അമ്മക്കുട്ടിയാണ്. വലിയ വികൃതിക്കാരിയോ നോട്ടിയോ ഒന്നുമല്ല. കുഞ്ഞുകുഞ്ഞു കുസൃതികളൊക്കെയുണ്ട് എന്നും താരം വ്യക്തമാക്കുന്നു.

പത്മയുടെ വരവിന് ശേഷമായാണ് അത്തരത്തിലുള്ള സിനിമയിലേക്കുള്ള അവസരം തേടിയെത്തിയത്. മോളേയും കൊണ്ടുള്ള യാത്ര ബുദ്ധിമുട്ടായിരുന്നു. അതിനാൽ മാറിനിൽക്കുകയായിരുന്നു. മകൾ വലുതായതിന് ശേഷമാണ് പിന്നീട് താൻ തിരികെ സ്‌ക്രീനിലേക്ക് എത്തിയതെന്നും അശ്വതി പറയുന്നു. പ്രിയപ്പെട്ടവരുടെ സിനിമകളിലാണ് ഇപ്പോൾ അഭിനയിച്ചിട്ടുള്ളത്. കുഞ്ഞെൽദോയിലും പൂഴിക്കടകനിലും ചെറിയ വേഷത്തിലാണ് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP