Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജസ്ല മാടശേരിയെ ഇസ്ലാമിൽ നിന്ന് പുറത്തുചാടിച്ചത് എന്ത്? ജസ്ല ഉന്നയിക്കുന്നത് ഉഡായിപ്പ് വാദങ്ങൾ: രഞ്ജിത് ലാൽ മാധവൻ എഴുതുന്നു

ജസ്ല മാടശേരിയെ ഇസ്ലാമിൽ നിന്ന് പുറത്തുചാടിച്ചത് എന്ത്? ജസ്ല ഉന്നയിക്കുന്നത് ഉഡായിപ്പ് വാദങ്ങൾ: രഞ്ജിത് ലാൽ മാധവൻ എഴുതുന്നു

രഞ്ജിത് ലാൽ മാധവൻ

 അഞ്ജനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും...

താഴെ കാണുന്ന ഈ ഖുർ ആൻ വചനമാണ് ജസ്ലയെ ഇസ്ലാമിൽ നിന്നും പുറത്ത് ചാടിച്ചതത്രേ:

സത്യവിശ്വാസികൾ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള് അവരോട് കരുതലോടെ വർത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങൾക്ക് താക്കീത് നല്കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള് ) തിരിച്ചുചെല്ലേണ്ടത്. വിശുദ്ധ ഖുർആൻ 3 / 28

അതുകൊണ്ട് തന്നെ ഈ വചനം നമുക്കൊന്ന് കാര്യമായി തന്നെ ചർച്ച ചെയ്യണം... ഖുർആൻ അപ്പറഞ്ഞത് തെറ്റാണെങ്കിൽ ജസ്‌ലക്കൊപ്പം ഞാനും ഇസ്ലാം ഉപേക്ഷിക്കാം...

മദീനയിൽ പ്രവാചകൻ ഒരു ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കിയപ്പോൾ അവിടെ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നത് പലതരം ആളുകളെയാണ്,

1 മുസ്ലിംകൾ

2 യഹൂദന്മാർ

3 ക്രിസ്ത്യാനികൾ

4 വിഗ്രഹാരാധകർ

5 മുനാഫിഖുകൾ അഥവാ കപടവിശ്വാസികൾ

ഇതിൽ മുസ്ലിംകൾ ഒഴിച്ചുള്ളവർ മദീനയിലെ വിവരങ്ങൾ മക്കക്കാർക്ക് ചോർത്തി കൊടുത്തു. അതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് യഹൂദരും കപടവിശ്വാസികളും ആയിരുന്നു. മദീനയിലെ ഓരോ പൗരനും സൈന്യത്തിന്റെ ഭാഗമാണ്, പ്രായപൂർത്തിയായ ഓരോ ആണും പട്ടാളക്കാരനാണ്... അതായത് അവർ സൈനിക രഹസ്യങ്ങൾ അറിയുന്നവരാണ് എന്നർത്ഥം... അങ്ങനെയുള്ളവർ സത്യനിഷേധികളെ, ഒറ്റു കുടുക്കുന്നവരെ, ചാരപ്പണി ചെയ്യുന്നവരെ, കാരാർ ലംഘിക്കുന്നവരെ, ഉറ്റ മിത്രങ്ങളാക്കിയാൽ അത് സൈനിക രഹസ്യങ്ങൾ ചോരാനും രാജ്യസുരക്ഷയെ ബാധിക്കാനും സാധ്യതയുണ്ട്... അതുകൊണ്ട് തന്നെ മറ്റുള്ളവരുമായുള്ള അടുത്ത ബന്ധം പാടില്ല എന്ന് ഖുർആൻ പറഞ്ഞു, കാരണം അവർ ശത്രുക്കളെ സഹായിക്കുന്നു തന്നെ

തിരിച്ചൊരു ചോദ്യം -പാക്കിസ്ഥാനി പട്ടാളവുമായി അടുത്തിടപഴകാൻ ഇന്ത്യൻ പട്ടാളത്തെ അനുവദിക്കണം എന്ന വാദം ജസ്ലക്കോ യുക്തിവാദികൾക്കോ ഉണ്ടോ?

പാക്കിസ്ഥാനി പട്ടാളത്തിന് നമ്മുടെ രഹസ്യങ്ങൾ ചോർത്തികൊടുക്കാൻ പാകത്തിൽ പട്ടാണികളുമായി ബന്ധം പുലർത്തണം എന്ന വാദം ജസ്ലക്കോ യുക്തിവാദികൾക്കോ ഉണ്ടോ?

ഇല്ലെങ്കിൽ മുകളിൽ പറഞ്ഞ വചനത്തിൽ നിങ്ങൾക്ക് എന്ത് വർഗീയതയാണ് കാണാൻ കഴിഞ്ഞത്???

പട്ടാണികളെ വിട്, ജസ്ലക്ക് നല്ല മുട്ടൻ പണി തരാൻ നോക്കി നടക്കുന്ന ക്വട്ടേഷൻ ടീമിന്റെ കൂടെ ജസ്ല പിക്ക്‌നിക്കിനു പോക്വോ??

പോട്ടെ ജസ്ലയെ ചതിക്കും എന്നുറപ്പുള്ളവന്റെ കൂടെ ജസ്ല ഒരു ബിസിനസ് ചെയ്യുമോ?

അതും പോട്ടെ, ജസ്ലയെ വിഷം തന്ന് കൊല്ലാൻ ശ്രമിച്ച ഒരാളുടെ വീട്ടിൽ സദ്യക്ക് ക്ഷണിച്ചാൽ ജസ്ല പോകുമോ?

ഇല്ല എന്നാണ് ഉത്തരമെങ്കിൽ, ജസ്ല ഈ ഖുർആൻ വചനത്തെ ദുർവ്യാഖ്യാനിക്കുന്നത് വിവരക്കേടാണ്...

അല്ലാഹുവിൽ വിശ്വസിക്കാത്തവനല്ല കാഫിർ. സത്യം അറിഞ്ഞിട്ടും അത് നിഷേധിക്കുന്നവനാണ്. അല്ലാതെ സത്യം അറിയാതെപോയവനല്ല... കൊല്ലാൻ ഖുർആൻ ആഹ്വാനം ചെയ്തത് യുദ്ധം ചെയ്യാൻ വരുന്നവരെയാണ്, നിരപരാധികളെയല്ല.

നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക. എന്നാൽ നിങ്ങൾ പരിധിവിട്ട് പ്രവർത്തിക്കരുത്. പരിധിവിട്ട് പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ. (2 /190)

മതത്തിന്റെ പേരിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.(60/8)

യുദ്ധം ചെയ്യാതെ സമാധാനത്തിൽ ജീവിക്കുന്നവരോട് അതേ സമാധാനത്തിൽ ജീവിക്കാനാണ് ഖുർആൻ പറഞ്ഞത്, അവരെ കൊല്ലാനല്ല. പക്ഷെ കൊല്ലാൻ വേണ്ടി മാത്രം വരുന്ന 'കാഫിറുകൾ' അവരെ യുദ്ധത്തിൽ നിങ്ങൾ നേരിടണം എന്നാണ് ഖുർആൻ പറഞ്ഞത്...

അതും പോട്ടെ, ഈ 5 ഖുർആൻ വചനങ്ങൾ കൂടി ഒന്ന് വായിക്കാമോ ജസ്‌ലെ?:

എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നൽകപ്പെട്ടവരുടെ ഭക്ഷണം നിങ്ങൾക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവർക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളിൽ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങൾക്ക് മുമ്പ് വേദം നൽകപ്പെട്ടവരിൽ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങളവർക്ക് വിവാഹമൂല്യം നൽകിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ - (നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.) വിശുദ്ധ ഖുർആൻ: 5/5

അവരെല്ലാം ഒരുപോലെയല്ല. നേർമാർഗത്തിൽ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്. രാത്രി സമയങ്ങളിൽ സുജൂദിൽ (അഥവാ നമസ്‌കാരത്തിൽ) ഏർപെട്ടുകൊണ്ട് അവർ അല്ലാഹുവിന്റെ വചനങ്ങൾ പാരായണം ചെയ്യുന്നു. (3/113)

തീർച്ചയായും വേദക്കാരിൽ ഒരു വിഭാഗമുണ്ട്. അല്ലാഹുവിലും, നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, അവർക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും അവർ വിശ്വസിക്കും. (അവർ) അല്ലാഹുവോട് താഴ്മയുള്ളവരായിരിക്കും. അല്ലാഹുവിന്റെ വചനങ്ങൾ വിറ്റ് അവർ തുച്ഛമായ വില വാങ്ങുകയില്ല. അവർക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുള്ളത്. തീർച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു. (3/199)

യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയിൽ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീർച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാർഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്മാർഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ. (16 /125)

ജനങ്ങളിൽ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവർ യഹൂദരും, ബഹുദൈവാരാധകരുമാണ് എന്ന് തീർച്ചയായും നിനക്ക് കാണാം. ഞങ്ങൾ ക്രിസ്ത്യാനികളാകുന്നു. എന്ന് പറഞ്ഞവരാണ് ജനങ്ങളിൽ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവർ എന്നും നിനക്ക് കാണാം. അവരിൽ മതപണ്ഡിതന്മാരും സന്യാസികളും ഉണ്ടെന്നതും, അവർ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം. (5 / 82)

1.വേദക്കാരുടെ വീട്ടിൽ പോകാം

2.അവരുടെ ഭക്ഷണം കഴിക്കാം

3.അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടാം

4.വേദക്കാരിൽ സന്മാർഗത്തിൽ നിലകൊള്ളുന്ന ആളുകൾ ഉണ്ട്

5.വേദക്കാരിൽ ചിലർ ഖുർആനിൽ വിശ്വസിക്കും

6.അവർ താഴ്മയുള്ളവരാണ്

7.അവർ ദൈവവചനം വിറ്റ് പുട്ടടിക്കില്ല

8.വേദക്കാരോട് മാന്യമായി സംവദിക്കണം

9.മുസ്ലിംകളോട് ഏറ്റവും അടുപ്പം കാണിക്കുന്നവർ ക്രിസ്ത്യാനികൾ ആയിരിക്കും

10. അവരിൽ പണ്ഡിതമാരുണ്ട്

11. അവരിൽ സന്യാസിമാരുണ്ട്

12. അവർ അഹങ്കാരം കാണിക്കുന്നവരല്ല

ഇനി പറ ജസ്‌ലെ, യഹൂദരോടും ക്രിസ്ത്യാനികളോടും ആണോ വെറുപ്പ് അതോ യഹൂദന്മാരിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നുമുള്ള ചതിയന്മാരോടാണോ വെറുപ്പ്??

പറ ജസ്‌ലെ, ആരെ ഉറ്റ മിത്രം ആക്കരുത് എന്നാണ് ഖുർആൻ പറഞ്ഞത്? യഹൂദന്മാരെയും ക്രിസ്ത്യാനികളെയും ഉറ്റ മിത്രങ്ങൾ ആക്കരുത് എന്നാണോ അതോ അവരിൽ നിന്നുമുള്ള വഞ്ചകന്മാരെയും ചതിയന്മാരെയും ഉറ്റ മിത്രങ്ങൾ ആക്കരുത് എന്നാണോ?

ഇനിയെങ്കിലും ജസ്ല ഇത്തരം ഉടായിപ്പ് വാദങ്ങൾ കൊണ്ടുവന്ന് സ്വയം പരിഹാസ്യയാകരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP