Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലൂസി കളപ്പുര ക്രൈസ്തവ സമൂഹത്തിനെതിരെ ലോകവ്യാപകമായി പ്രവർത്തിക്കുന്ന ബ്ലാക് മാസ് ഭാഗമായി പ്രവർത്തിക്കുന്ന ആൾ; ഇതിന്റെ ഭാഗമാണ് ആത്മകഥ എഴുതുന്നതിലൂടെ നടന്നത്; ലൂസിയുടെ ചിത്രങ്ങളടങ്ങിയ വലിയ ബോർഡുകൾ നഗരങ്ങളിൽ വെക്കാൻ എവിടെ നിന്നാണ് പണം? ലൂസിയുടെ ആത്മകഥ വായിക്കുന്നതിനു ഭേദം ആത്മഹത്യ ചെയ്യുന്നതാണ്; പീഡിപ്പിച്ച അച്ചന്മാരുടെ പേര് അവർ ആത്മകഥയിൽ പറയാത്തത് എന്തുകൊണ്ടാണ്? ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്നെഴുതിയ സിസ്റ്റർ ലൂസി കളപ്പുരയെ അധിക്ഷേപിച്ചു പിസി ജോർജ്ജ്

ലൂസി കളപ്പുര ക്രൈസ്തവ സമൂഹത്തിനെതിരെ ലോകവ്യാപകമായി പ്രവർത്തിക്കുന്ന ബ്ലാക് മാസ് ഭാഗമായി പ്രവർത്തിക്കുന്ന ആൾ; ഇതിന്റെ ഭാഗമാണ് ആത്മകഥ എഴുതുന്നതിലൂടെ നടന്നത്; ലൂസിയുടെ ചിത്രങ്ങളടങ്ങിയ വലിയ ബോർഡുകൾ നഗരങ്ങളിൽ വെക്കാൻ എവിടെ നിന്നാണ് പണം? ലൂസിയുടെ ആത്മകഥ വായിക്കുന്നതിനു ഭേദം ആത്മഹത്യ ചെയ്യുന്നതാണ്; പീഡിപ്പിച്ച അച്ചന്മാരുടെ പേര് അവർ ആത്മകഥയിൽ പറയാത്തത് എന്തുകൊണ്ടാണ്? ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്നെഴുതിയ സിസ്റ്റർ ലൂസി കളപ്പുരയെ അധിക്ഷേപിച്ചു പിസി ജോർജ്ജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്ത്രി മഠങ്ങളിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തന്റെ ആത്മകഥയിൽ തുറന്നെഴുതിയ സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ അധിക്ഷേപവുമായി പി സി ജോർജ്ജ് എംഎൽഎ രംഗത്ത്. വൃത്തികെട്ട സ്ത്രീയാണ് സിസ്റ്റർ ലൂസി കളപ്പുരയെന്ന് പറഞ്ഞ പി സി ജോർജ്, കള്ള കച്ചവടമാണ് ഇവർ നടത്തുന്നത് എന്നും ആരോപിച്ചു. ലൂസിയുടെ ചിത്രങ്ങളടങ്ങിയ വലിയ ബോർഡുകൾ വിവിധ നഗരങ്ങളിൽ വയ്ക്കുന്നു. ഇതിന് എവിടെ നിന്നാണ് പണം എന്നും ജോർജ് ചോദിച്ചു കോട്ടയം പ്രസ്‌ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കർത്താവിന്റെ നാമത്തിൽ ആത്മകഥ എഴുതിയ സിസ്റ്റർ ലൂസിക്കെതിരെ ആരോപണവുമായി ജോർജ്ജ് രംഗത്തുവന്നത്.

സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ബ്ലാക്ക് മാസിന്റെ ആളാണെന്നും പി സി ജോർജ്ജ് ആരോപിച്ചു. ക്രൈസ്തവ സമൂഹത്തിനെതിരെ ലോകവ്യാപകമായി ബ്ലാക്ക് മാസ് പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമാണ് ആത്മകഥ എഴുതുന്നതിലൂടെ നടന്നതെന്നുമാണ് ജോർജ്ജിന്റെ ആരോപണം. ലൂസിയുടെ ചിത്രങ്ങളടങ്ങിയ വലിയ ബോർഡുകൾ വിവിധ നഗരങ്ങളിൽ വയ്ക്കുന്നു. ഇതിന് എവിടെ നിന്നാണ് പണം എന്നും ജോർജ് ചോദിച്ചു. ലൂസിയുടെ ആത്മകഥ വായിക്കുന്നതിനു ഭേദം ആത്മഹത്യ ചെയ്യുന്നതാണ് എന്നാണ് ജോർജിന്റെ അഭിപ്രായം.

പീഡിപ്പിച്ച അച്ചന്മാരുടെ പേര് ആത്മകഥയിൽ പറയാത്തത് എന്തുകൊണ്ടാണ് എന്നും ജോർജ്ജ് സംശയം പ്രകടിപ്പിച്ചു. അച്ചന്മാർ പീഡിപ്പിച്ചിട്ടുണ്ട് എങ്കിൽ ആ സമയത്താണ് പറയേണ്ടതെന്നും ജോർജ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ആക്ഷേപിക്കുന്നതും ആയി ബന്ധപ്പെട്ട 6 കേസുകൾ തനിക്കെതിരെ നിലനിൽക്കുന്നതായി ജോർജ്ജ് വ്യക്തമാക്കി. അതുകൊണ്ട് മാത്രം കൂടുതലൊന്നും പറയുന്നില്ല എന്നാണ് ജോർജ്ജ് പറയുന്നത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയാണെന്ന് പിസി ജോർജ് ആവർത്തിച്ചു. ആദ്യം പറഞ്ഞ പരാതിയിൽ പീഡനം ഉണ്ടായിരുന്നില്ലെന്നാണ് ജോർജ് ചൂണ്ടിക്കാട്ടുന്നത്. കേസ് വിചാരണ നടക്കുന്ന ഘട്ടത്തിൽ കൂടുതലൊന്നും പറയുന്നില്ല. ഭാവിയിൽ നിരപരാധിത്വം തെളിയിക്കപ്പെടും എന്നും ജോർജ് വ്യക്തമാക്കി.

നേരത്തെ സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയായ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകത്തിന്റെ അച്ചടിയും വിതരണവും നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് നൽകിയ ഹർജിയാണ് തള്ളിയത്. ഡിസി ബുക്ക് പുറത്തിറക്കുന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ പരാതി ഉണ്ടെങ്കിൽ പൊലീസിൽ പരാതി നൽകണം എന്നാണ് പരാതിക്കാരിയോട് നിർദ്ദേശിച്ചിരിക്കുന്നത്. പൊലീസ് നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഡിസി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിലെ പരാമർശങ്ങൾ കന്യാസ്ത്രീകൾക്കും പുരോഹിതർക്കും വിശ്വാസി സമൂഹത്തിനും നാണക്കേട് ഉണ്ടാക്കുന്നതാണ് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതിനാൽ ഇതിന്റെ അച്ചടിയും വിതരണവും നിർത്തിവെക്കണം. ലൂസി കളപ്പുര, ഡിസി ബുക്സ്, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. ഈ ഹർജിയാണ് തള്ളിയത്.

സെമിനാരിയിലും മഠങ്ങളിലും കന്യാസ്ത്രീകൾക്കും വൈദിക വിദ്യാർത്ഥികൾക്കും പുരോഹിതരിൽ നിന്നും നിരവധി ലൈംഗിക അതിക്രമങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര ആത്മകഥയിൽ അക്കമിട്ട് നിരത്തിയിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകനായ എം കെ രാംദാസാണ് ആത്മകഥ തയ്യാറാക്കിയത്. ഡിസംബർ 10ന് എറണാകുളത്ത് വെച്ച് പുസ്തകം റിലീസ് ചെയ്യും. പുരോഹിതരിൽ നിന്നും നാലുതവണ ലൈംഗിക അതിക്രമം നേരിട്ടിരുന്നുവെന്നും ലൂസി വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. കൂടാതെ മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ചൂഷണം നടത്തുന്നു, കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാ. റോബിന് പല കന്യാസ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു, മഠത്തിൽ കഴിഞ്ഞിരുന്ന കന്യാസ്ത്രീ പ്രസവിച്ചെന്നും ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും ലൂസി പുസ്തകത്തിൽ ആരോപിക്കുന്നു.

എന്താണ് പി സി പറഞ്ഞ കറുത്ത കുർബാന അധവാ ബ്ലാക്ക് മാസ്?

പതിനഞ്ചാം നൂറ്റാണ്ടോടെയാണ് സാത്താൻ ആരാധന എന്ന പേരിൽ അറിയപ്പെടുന്ന കറുത്ത കുർബാനയുടെ തുടക്കം. റോമൻ കുർബാന ക്രമത്തിന്റെ ആക്ഷേപ രീതിയിലുള്ള അനുകരണം എന്ന രീതിയിൽ സ്ഥാപിക്കപ്പെട്ട കറുത്ത കുർബാന ആദ്യമായി തുടങ്ങുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. അമേരിക്കയിലെ കോവൻ ഗ്രൂപ് 1968ൽ 13 മിനിറ്റ് ദൈർഘ്യം വരുന്ന കറുത്ത കുർബാനയുടെ ആൽബം പുറത്തിറക്കുകയും അത് സ്റ്റേജ് ഷോയുടെ ഭാഗമായി മാറുകയും ചെയ്തതോടെയാണ് കറുത്ത കുർബാനയ്ക്ക് കൂടുതൽ ആരാധകരുണ്ടായത്.

കറുത്ത കുർബാനയെപ്പറ്റി കത്തോലിക്കാ സഭ പുറത്തിറക്കിയ പഠനരേഖയിൽ പറയുന്നതിങ്ങനെയാണ്. ''സ്ത്രീയുടെ നഗ്‌ന ശരീരമാണ് കറുത്ത കുർബാനയുടെ ബലിപീഠം. കത്തോലിക്കാ ദേവാലയങ്ങളിൽ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയാണ് കറുത്ത കുർബാനയിൽ ഉപയോഗിക്കുന്ന അപ്പം. കാസയിൽ വീഞ്ഞിനു പകരം സ്ത്രീ പുരുഷ സ്രവങ്ങളുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. അൾത്താരയായി വർത്തിക്കുന്ന സ്ത്രീയുടെ രഹസ്യ ഭാഗത്തെ സക്രാരിയായി(ഓസ്തി സൂക്ഷിക്കുന്ന സ്ഥലം) കണക്കാക്കി ഓസ്തി പ്രസ്തുത സ്ഥലത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് കർമങ്ങൾ ആരംഭിക്കുന്നത്. പൈശാചിക ആരാധനയിൽ പങ്കെടുക്കുന്നവർ തങ്ങളുടെ മതത്തിലെ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൈശാചിക പ്രാർത്ഥനകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും തിരുവോസ്തിയിലെ ക്രിസ്തുവിന്റെ സാന്നിധ്യം അവഹേളിച്ച് അശുദ്ധമാക്കുകയാണ് കർമങ്ങളുടെ ആത്യന്തിക ലക്ഷ്യം. കുർബാന പ്രതിഷ്ഠിച്ച അൾത്താരയും സക്രാരിയുമായി കാർമികനും പങ്കാളികളും പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതോടെയാണ് കർമങ്ങൾ പൂർത്തിയാകുന്നത്. കുർബാന സ്വീകരിക്കുന്നതിനു പകരമായാണ് ലൈംഗിക ബന്ധം ഉൾപ്പെടുത്തിയിരിക്കുന്നത്. തലതിരിച്ചുവച്ച കുരിശ്, കറുത്ത മെഴുകുതിരി, അശുദ്ധ രക്തം എന്നിവ കുർബാനയിലെ പൂജാദ്രവ്യങ്ങളായി ഉപയോഗിക്കുമ്പോൾ കറുത്ത കോട്ടു ധരിച്ചയാളായിരിക്കും കാർമികൻ.''

കേരളത്തിലും സാത്താൻ ആരാധന വ്യാപകമാകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ഏതാനും വർഷം മുമ്പ് പുറത്തുവന്നിരുന്നു. ഇതിനത്തുടർന്ന് കത്തോലിക്ക സഭ വിശുദ്ധ കുർബാന കൈയിൽ നൽകുന്ന പതിവ് നിർത്തലാക്കാൻ വൈദികർക്കു നിർദ്ദേശം നൽകിയിരുന്നു. സാത്താൻ ആരാധനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘങ്ങൾ കൈകളിൽ സ്വീകരിക്കുന്ന വിശുദ്ധ കുർബാന സാത്താൻ ആരാധന സംഘങ്ങളുടെ പക്കലെത്തുന്നുവെന്നു വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു ഇത്. സാത്താൻ ആരാധനയുമായി ബന്ധപ്പെട്ടു വൈദികരും വിശ്വാസികളും മുൻകരുതലെടുക്കണമെന്ന് താമരശേരി ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ നേരത്തേ വൈദികർക്കും വിശ്വാസികൾക്കും മുന്നറിയിപ്പു നൽകിയിരുന്നു. സാത്താൻ ആരാധന കേരളത്തിൽ വ്യാപകമാകുന്നതുമായി ബന്ധപ്പെട്ട വാർത്തകളെത്തുടർന്ന് അന്നു പൊലീസ് ഈ വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP