Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിസി ബുക്‌സ് പുറത്തിറക്കുന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം നിരോധിക്കണം; സെമിനാരികളിലും കന്യാസ്ത്രീ മഠങ്ങളിലും ലൈംഗിക അരാജകത്വമെന്ന പുസ്തകത്തിലെ പരാമർശങ്ങൾ കന്യാസ്ത്രീകൾക്കും പുരോഹിതർക്കും വിശ്വാസി സമൂഹത്തിനും നാണക്കേട് ഉണ്ടാക്കുന്നത്; പുസ്തകത്തിന്റെ അച്ചടിയും വിതരണവും നിർത്തിവെക്കണം: ലൂസിയുടെ ആത്മകഥ നിരോധിക്കാൻ ഹൈക്കോടതിയിൽ കന്യാസ്ത്രീയുടെ ഹർജി; ഉള്ളടക്കത്തിൽ പരാതി ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കാൻ നിർദേശിച്ച് ഹർജി തള്ളി കോടതി

ഡിസി ബുക്‌സ് പുറത്തിറക്കുന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം നിരോധിക്കണം; സെമിനാരികളിലും കന്യാസ്ത്രീ മഠങ്ങളിലും ലൈംഗിക അരാജകത്വമെന്ന പുസ്തകത്തിലെ പരാമർശങ്ങൾ കന്യാസ്ത്രീകൾക്കും പുരോഹിതർക്കും വിശ്വാസി സമൂഹത്തിനും നാണക്കേട് ഉണ്ടാക്കുന്നത്; പുസ്തകത്തിന്റെ അച്ചടിയും വിതരണവും നിർത്തിവെക്കണം: ലൂസിയുടെ ആത്മകഥ നിരോധിക്കാൻ ഹൈക്കോടതിയിൽ കന്യാസ്ത്രീയുടെ ഹർജി; ഉള്ളടക്കത്തിൽ പരാതി ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കാൻ നിർദേശിച്ച് ഹർജി തള്ളി കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയായ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകത്തിന്റെ അച്ചടിയും വിതരണവും നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് നൽകിയ ഹർജിയാണ് തള്ളിയത്. ഡിസി ബുക്ക് പുറത്തിറക്കുന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ പരാതി ഉണ്ടെങ്കിൽ പൊലീസിൽ പരാതി നൽകണം എന്നാണ് പരാതിക്കാരിയോട് നിർദ്ദേശിച്ചിരിക്കുന്നത്. പൊലീസ് നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഡിസി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിലെ പരാമർശങ്ങൾ കന്യാസ്ത്രീകൾക്കും പുരോഹിതർക്കും വിശ്വാസി സമൂഹത്തിനും നാണക്കേട് ഉണ്ടാക്കുന്നതാണ് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതിനാൽ ഇതിന്റെ അച്ചടിയും വിതരണവും നിർത്തിവെക്കണം. ലൂസി കളപ്പുര, ഡിസി ബുക്‌സ്, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. ഈ ഹർജിയാണ് തള്ളിയത്.

സെമിനാരിയിലും മഠങ്ങളിലും കന്യാസ്ത്രീകൾക്കും വൈദിക വിദ്യാർത്ഥികൾക്കും പുരോഹിതരിൽ നിന്നും നിരവധി ലൈംഗിക അതിക്രമങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര ആത്മകഥയിൽ അക്കമിട്ട് നിരത്തിയിരുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം 2019 നവംബർ അവസാനമാണ് വിപണയിൽ എത്തിയത്.മുതിർന്ന മാധ്യമ പ്രവർത്തകനായ എം കെ രാംദാസാണ് ആത്മകഥ തയ്യാറാക്കിയത്. ഡിസംബർ 10ന് എറണാകുളത്ത് വെച്ച് പുസ്തകം റിലീസ് ചെയ്യും.

പുരോഹിതരിൽ നിന്നും നാലുതവണ ലൈംഗിക അതിക്രമം നേരിട്ടിരുന്നുവെന്നും ലൂസി വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. കൂടാതെ മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ചൂഷണം നടത്തുന്നു, കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാ. റോബിന് പല കന്യാസ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു, മഠത്തിൽ കഴിഞ്ഞിരുന്ന കന്യാസ്ത്രീ പ്രസവിച്ചെന്നും ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും ലൂസി പുസ്തകത്തിൽ ആരോപിക്കുന്നു.

അതേസമയം, പുസ്തകത്തിലെ ചില ഭാഗങ്ങൾ സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഭയിൽ ലൈംഗിക ചൂഷണം നടത്തുന്ന നിരവധി വൈദികരുണ്ടെന്നും ഇത് സംബന്ധിച്ച് കേസുകളുണ്ടെന്നും ഇത് പരസ്യമായ ഒരു രഹസ്യമാണെന്നും അവർ പറയുന്നു. ഇതൊക്കെ എഴുതാൻ എന്താണ് പ്രേരണയായതെന്ന ചോദ്യത്തിന് സഭയിൽ മാറ്റം വരുത്താൻ താൻ ആഗ്രഹിക്കുന്നെന്ന് ആയിരുന്നു അവരുടെ മറുപടി.

വിവാഹം കഴിക്കാനും സഭയുടെ കാര്യങ്ങളിൽ ഇടപെടാനും ആഗ്രഹിക്കുന്നവർക്ക് അതിന് അനുമതി നൽകണമെന്നും സിസ്റ്റർ ലൂസി കളപ്പുര പറയുന്നു. തനിക്കു തന്നെയും മറ്റു ചില കന്യാസ്ത്രീകൾക്കും നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളാണ് പുസ്തകത്തിൽ പ്രധാനമായും സിസ്റ്റർ ലൂസി കളപ്പുര പരാമർശിക്കുന്നത്. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിന് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചതായും പുസ്തകത്തിൽ ലൂസി കളപ്പുര ആരോപിക്കുന്നു.

സിസ്റ്റർ ലൂസി കളപ്പുരയെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മഠത്തിൽ നിന്നും പുറത്താക്കിയിരുന്നു. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ആരോപിച്ചായിരുന്നു പുറത്താക്കിയത്. സഭാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന് മുന്നിൽ സിസ്റ്റർ ലൂസി കളപ്പുര അപേക്ഷ നൽകിയെങ്കിലും പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP