Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിലെ അശരണർക്ക് ആശ്വാസമായി സത്യൻ മൊകേരിയുടെ സന്ദർശനം

ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിലെ അശരണർക്ക് ആശ്വാസമായി സത്യൻ മൊകേരിയുടെ സന്ദർശനം

സ്വന്തം ലേഖകൻ

ദമ്മാം: ആശ്വാസവാക്കുകളുമായി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രെട്ടറിയും മുൻ എംഎ‍ൽഎയുമായ സത്യൻ മൊകേരി ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ നിരാശ്രയരായി കഴിയുന്ന ഇന്ത്യാക്കാരികളെ സന്ദർശിച്ചു.

നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ അപ്രതീക്ഷിതസന്ദർശനം നടത്തിയത്.
സൗദി സർക്കാരിന്റെ കീഴിൽ, വിവിധ തൊഴിൽ, വിസ കേസുകളിലും പെട്ട് നാട്ടിൽ പോകാനാകാതെ നിയമക്കുരുക്കുകളിൽ കഴിയുന്ന വിദേശവനിതകളെ പാർപ്പിച്ചിരിക്കുന്ന കേന്ദ്രമാണ് ദമ്മാം വനിതാ അഭയകേന്ദ്രo. ഇന്ത്യാക്കാരികൾ അടക്കം വിവിധരാജ്യക്കാരായ നിരവധി വനിതകൾ, സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയും എന്ന പ്രതീക്ഷയുമായി ഇവിടെ കഴിയുന്നു.

അഭയകേന്ദ്രത്തിൽ എത്തിയ സത്യൻ മൊകേരിയെ, അഭയകേന്ദ്രം ഡയറക്റ്ററും, അവിടത്തെ ഉദ്യോഗസ്ഥരും ഊഷ്മളമായി സ്വീകരിച്ചു. വനിത അഭയകേന്ദ്രത്തിൽ ഇപ്പോൾ അന്തേവാസികളായ ഇന്ത്യാക്കാരികളെ നേരിട്ടു കാണുകയും, അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും ചെയ്ത സത്യൻ മൊകേരി, അവരുടെ ആവലാതികൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പു നൽകി ആശ്വസിപ്പിക്കുകയും ചെയ്തു.

ഇന്ത്യക്കാരായ വനിതകളുടെ മോചനത്തെക്കുറിച്ച് സത്യൻ മൊകേരി, അഭയകേന്ദ്രം മേലധികാരികളുമായി സംസാരിച്ചു. അദ്ദേഹത്തെ അനുഗമിച്ച നവയുഗം ജീവകാരുണ്യവിഭാഗം രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യപ്രവർത്തകരായ മഞ്ജു മണിക്കുട്ടൻ, പത്മനാഭൻ മണിക്കുട്ടൻ, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ, ഉപദേശകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളി എന്നിവരും ഈ ചർച്ചയിൽ പങ്കെടുത്തു.

നവയുഗം ജീവകാരുണ്യപ്രവർത്തകർ ഇന്ത്യൻ എംബസ്സിയുടെയും, അഭയകേന്ദ്രം അധികൃതരുടെയും സഹായത്തോടെ നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ പ്രശംസിച്ച സത്യൻ മൊകേരി, രണ്ടു മണിക്കൂറോളം അവിടെ ചെലവിട്ട ശേഷമാണ് മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP