Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കട്ടതേപ്പ് കിട്ടി നടക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്; ദുബായിൽ വച്ചാണ് ലക്ഷ്മിയെ കണ്ടുമുട്ടുന്നതും; പരസ്പരമുള്ള പരിചയം പിന്നീട് അടുപ്പമായി; പ്രേമത്തിനൊടുവിൽ ഇരുവരുടേയും വീട്ടിൽ അവതരിപ്പിച്ചപ്പോൾ എതിർപ്പില്ലായിരുന്നു; ജീവിതത്തിന്റെ ഓരോ വിജയത്തിലും കൂടെയുള്ളത് ലക്ഷ്മിയാണ്; പ്രണയവിവാഹത്തേക്കുറിച്ച് തുറന്നു പറഞ്ഞ് മിഥുൻ രമേഷ്

കട്ടതേപ്പ് കിട്ടി നടക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്; ദുബായിൽ വച്ചാണ് ലക്ഷ്മിയെ കണ്ടുമുട്ടുന്നതും; പരസ്പരമുള്ള പരിചയം പിന്നീട് അടുപ്പമായി; പ്രേമത്തിനൊടുവിൽ ഇരുവരുടേയും വീട്ടിൽ അവതരിപ്പിച്ചപ്പോൾ എതിർപ്പില്ലായിരുന്നു; ജീവിതത്തിന്റെ ഓരോ വിജയത്തിലും കൂടെയുള്ളത് ലക്ഷ്മിയാണ്; പ്രണയവിവാഹത്തേക്കുറിച്ച് തുറന്നു പറഞ്ഞ് മിഥുൻ രമേഷ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ചലച്ചിത്രതാരം എന്നതിലുപരി അവതാരകൻ എന്ന നിലയിലാണ് മിഥുൻ രമേഷ് എന്ന കലാകാരൻ മലയാളികൾക്ക് സുപരിചിതൻ. ടെലിഫിലിം, സീരിയൽ എന്നിവയിൽ സജീവമായിരുന്ന കാലത്താണ് ചലച്ചിത്രരംഗത്തേക്ക് മിഥുന്റെ പ്രവേശനം.2000ൽ പ്രദർശനത്തിനെത്തിയ മോഹൻലാൽ ഫാസിൽ കൂട്ടുകെട്ട് ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തിലും മിഥുൻ പ്രധാന വേശം ചെയ്തു. ജോഷി സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളിലും പിന്നീട് മിഥുൻ നിറഞ്ഞ സാന്നിധ്യമായി. പിന്നീട് ദുബായിലേക്ക് താമസം മാറിയ മിഥുൻ ദുബായ് ഹിറ്റ് എഫ്എമ്മിലൂടെ അവതാരകനായി പ്രേക്ഷകഹൃദയം കൈയടക്കി.

പ്രധാനമന്ത്രി യു എഇ സന്ദർശിച്ച സമയത്ത് ആ പരിപാടിയുടെയും അവതാരകനായിരുന്നു.അതിനുശേഷമാണ് മഴവിൽ മനോരയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയുടെ അവതാരകനായി മാറുന്നത്.സ്വതസിദ്ധമായ അവതരണശൈലിയാൽ കുറഞ്ഞ സമയംകൊണ്ട് മിഥുൻ പ്രേക്ഷകരുടെ പ്രിയ അവതാരകനായി മാറി.ഇപ്പോഴിതാ തന്റെ പ്രണയത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചുമെല്ലാം മിഥുൻ തുറന്നുപറയുകയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മിഥുൻ തന്റെ വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ലക്ഷ്മി മികച്ചൊരു നർത്തകിയാണ്. ദുബായിൽ വച്ചാണ് ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് ഒക്കെ കിട്ടി നിൽക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നതെന്നും മിഥുൻ പറയുന്നു.

പിന്നെ ജീവിതമൊക്കെ ഒരുപോലെയാണ്. അതൊക്കെ ആയപ്പോൾ വിചാരിച്ചു നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവാമെന്നും അങ്ങനെയാണ് ഇരുവരും പ്രേമിച്ചതെന്നും മിഥുൻ പറയുന്നത്.
വീട്ടിൽ വിവരമറിയിച്ചപ്പോൾ ആർക്കും എതിർപ്പ് ഇല്ലായിരുന്നു. അങ്ങനെ വിവാഹം കഴിച്ചു. ഇപ്പോളിതാ പറഞ്ഞത് പോലെ തന്നെ ഓരോ പരിപാടിക്കും സപ്പോർട്ട് നൽകുന്ന ആൾ ലക്ഷ്മിയാണെന്നും മിഥുൻ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP