Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടനിൽ നിന്നും പോളണ്ടിലേക്ക് രഹസ്യമായി മാറ്റിയത് 280000 കോടി രൂപ വിലമതിക്കുന്ന സ്വർണ ശേഖരം; ബ്രിട്ടൻ പോളണ്ടിന് തിരികെ നൽകിയത് നാസികളുടെ ആക്രമണം ഭയന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിക്കാൻ നൽകിയ 100 ടൺ ഭാരം വരുന്ന 8,000 സ്വർണ കട്ടികൾ

ലണ്ടനിൽ നിന്നും പോളണ്ടിലേക്ക് രഹസ്യമായി മാറ്റിയത് 280000 കോടി രൂപ വിലമതിക്കുന്ന സ്വർണ ശേഖരം; ബ്രിട്ടൻ പോളണ്ടിന് തിരികെ നൽകിയത് നാസികളുടെ ആക്രമണം ഭയന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിക്കാൻ നൽകിയ 100 ടൺ ഭാരം വരുന്ന 8,000 സ്വർണ കട്ടികൾ

സ്വന്തം ലേഖകൻ

ലണ്ടൻ: മാസങ്ങൾ കൊണ്ട് ലണ്ടനിൽ നിന്നും പോളണ്ടിലേക്ക് മാറ്റിയത് 280000 കോടിരൂപ വിലമതിക്കുന്ന സ്വർണ ശേഖരം. വിമാനങ്ങളും ഹെലികോപ്ടറും, ഹൈ ടെക് ട്രക്കുകളും ഉപയോഗിച്ച് പ്രത്യേക പരിശീലനം നേടിയ പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഇത്രയും വിലമതിക്കുന്ന സ്വർണം ലണ്ടനിൽ നിന്നും പോളണ്ട് തലസ്ഥാനമായ വാഴ്സോയിലേക്ക് മാറ്റിയത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന പോളണ്ടിന്റെ സ്വർണ ശേഖരമാണ് രഹസ്യ ഓപ്പറേഷനിലൂടെ വിവിധ വിമാനത്താവളങ്ങൾ വഴി പോളണ്ടിലേക്ക് എത്തിച്ചത്.

ലണ്ടനിലെ വിവിധ എയർ പോർട്ടുകളിൽ നിന്ന് എട്ട് രാത്രികാല വിമാനങ്ങളിലായാണ് സ്വർണം പോളണ്ടിലേക്ക് മാറ്റിയത്. ഈ വർഷം നിരവധി മാസങ്ങളിലായാണ് സ്വർണം മാറ്റിയത്. 100 ടൺ ഭാരം വരുന്ന 8,000 സ്വർണ കട്ടികളാണ് രഹസ്യ നീക്കത്തിലൂടെ ലണ്ടനിൽ നിന്നും പോളണ്ടിലേക്ക് മാറ്റിയത്. ദശാബ്ദങ്ങളായി പോളണ്ടിന്റെ സ്വർണ ഉരുപ്പടികൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് സൂക്ഷിച്ചിരുന്നത്.

രണ്ടാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടപ്പോൾ നാസികളുടെ കയ്യിൽ അകപ്പെടുമോ എന്ന് ഭയന്നാണ് പോളണ്ട് തങ്ങളുടെ സ്വർണ ശേഖരം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്ക് മാറ്റിയത്. എന്നാൽ ഇപ്പോൾ രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പോളണ്ട് നാഷണലിസ്റ്റ് സർക്കാർ സ്വർണ ശേഖരം ഇംഗ്ലണ്ടിൽ നിന്നും തിരികെ എത്തിക്കുക ആയിരുന്നു. സുരക്ഷാ കാര്യം നിർവഹിക്കുന്ന G4S ലോഗിസ്റ്റിക്സിനായിരുന്നു സ്വർണം പോളണ്ടിലെത്തിക്കേണ്ട ചുമതല. 22 ട്രക്കുകളിലായാണ് സ്വർണം വിമാനത്താവളങ്ങളിൽ എത്തിച്ചത്. പൊലീസ് അകമ്പടിയോടും ഹെലികോപ്ടർ നിരീക്ഷണത്തോടും കൂടിയായിരുന്നു വിമാനത്താവളം വരെ സ്വർണം എത്തിച്ചത്.

സുരക്ഷിതമയി സ്വർണം എയർപോർട്ടിലെത്തിച്ച ശേഷം ബോയിങ് വിമാനത്തിൽ പോളണ്ടിന്റെ രണ്ട് പ്രവിശ്യകളിലേക്ക് അയക്കുക ആയിരുന്നു. എയർപോർട്ടിൽ എത്തിച്ച സ്വർണം അവിടെ നിന്നും പോളണ്ടിന്റെ നാഷണൽ ബാങ്കിലേക്ക് ട്രക്കിൽ കൊണ്ടു പോയി. ആയുധധാരികളായ പൊലീസ് ട്രക്കിന് അകമ്പടി പോയി. ഒന്നും നഷ്ടമായിട്ടില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇത്. കഴിഞ്ഞ ആഴ്ചയാണ് സ്വർണ മാാറ്റം പൂർണമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP