Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിന്ദു ദൈവത്തിന്റെ പേരിൽ ഇങ്ങനെ ജീവൻ എടുക്കണോ? ഗഡിമായ് ക്ഷേത്രത്തിലെ മൃഗബെലിയിൽ ഇന്നലെ കൊന്നൊടുക്കിയത് ആയിരക്കണക്കിന് പോത്തുകളേയും ആടുകളേയും; അഞ്ച് തരം മൃഗ ബലിയിൽ ആനന്ദിക്കുന്ന ദേവിക്കായി പടുകൂറ്റൻ വെട്ടുകത്തിയുമായി അണി നിരന്നത് ഇരുന്നൂറോളം കശാപ്പുകാർ

ഹിന്ദു ദൈവത്തിന്റെ പേരിൽ ഇങ്ങനെ ജീവൻ എടുക്കണോ? ഗഡിമായ് ക്ഷേത്രത്തിലെ മൃഗബെലിയിൽ ഇന്നലെ കൊന്നൊടുക്കിയത് ആയിരക്കണക്കിന് പോത്തുകളേയും ആടുകളേയും; അഞ്ച് തരം മൃഗ ബലിയിൽ ആനന്ദിക്കുന്ന ദേവിക്കായി പടുകൂറ്റൻ വെട്ടുകത്തിയുമായി അണി നിരന്നത് ഇരുന്നൂറോളം കശാപ്പുകാർ

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: നേപ്പാളിൽ ഹിന്ദു ദൈവത്തിന്റെ പേരിൽ കൊന്നൊടുക്കുന്നത് ലക്ഷക്കണക്കിന് മൃഗങ്ങളെ. ആചാരത്തിന്റെ പേരിൽ ലോകത്തെ ഏറ്റവും വലിയ മൃഗബലി ഇന്നലെ ആരംഭിച്ചപ്പോൾ ആയിരക്കണക്കിന് പോത്തുകളേയും ആടുകളെയും ആണ് നേപ്പാളിൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് ബലി കൊടുത്തത്. നേപ്പളിലെ ഗഡിമായ് ക്ഷേത്രത്തിലാണ് മൃഗങ്ങളെ കൂട്ടത്തോടെ കുരുതി കൊടുക്കുന്ന ആചാരമുള്ളത്. 3500 പോത്തുകളെയാണ് ബലിയുടെ പേരിൽ ഇന്നലെ മാത്രം കൊന്നു തള്ളിയത്.

അഞ്ച് തരം മൃഗബലിയാണ് ഇവിടെ ദേവി പ്രീതിക്കായി നടത്തി വരുന്നത്. മൃഗബലിയിൽ ആനന്ദിക്കുന്ന ദേവിക്കായി പടുകൂറ്റൻ വെട്ടുകത്തിയുമായി 200ഓളം കശാപ്പുകാരാണ് ഇന്നലെ ക്ഷേത്രത്തിൽ അണി നിരന്നത്. നേപ്പാളിലെ ഒരു ഗ്രാമപ്രദേശത്താണ് ഗഡിമായ് ക്ഷേത്രം. അഞ്ച് വർഷം കൂടുമ്പോഴാണ് ക്ഷേത്രത്തിൽ ഇത്തരത്തിൽ നരബലി നടക്കുന്നത്. ഇതിനു മുമ്പ് മൃഗ ബലി നടന്ന 2014ൽ ആണ്. അന്ന് രണ്ട് ലക്ഷം മൃഗങ്ങളെയാണ് ഭക്തർ ബലി നൽകിയത്.

എന്നാൽ ആക്ടിവിസ്റ്റുകളുടെയും ഉദ്യോഗസ്ഥരുടെയും പരിശ്രമത്തിന്റെ ഫലമായിട്ടാണ് മുൻ വർഷത്തെ അപേക്ഷിച്ച് 2014ൽ ബലി നൽകിയ മൃഗങ്ങളുടെ എണ്ണം രണ്ട് ലക്ഷമായി കുറഞ്ഞത്.
2009ൽ അഞ്ച് ലക്ഷം മൃഗങ്ങളെയാണ് ഇത്തരത്തിൽ ക്ഷേത്രാംഗണത്ത് ബലി നൽകിയത്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും പ്രതിഷേധം ഇരമ്പിയിട്ടും രണ്ട് ദിവസം നീണ്ടു നിൽക്കുന്ന മൃഗബലിയിൽ ലക്ഷക്കണക്കിന് മൃഗങ്ങൾ കശാപ്പിന് ഇരയാകുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഹിന്ദു ദൈവമായ ഗഡിമായിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി അഞ്ച് തരം ബലിയാണ് നടത്തി വരുന്നത്. ആട്, എലി, കോഴി, പന്നി, പ്രാവ് എന്നിവയെയും ബലി നൽകുന്നു. ചിലർ സ്വന്തം ശരീരം മുറിച്ചും ദേവിക്കായി രക്തം ദാനം ചെയ്യാറുണ്ട്. 200 കശാപ്പുകാരാണ് മൃഗങ്ങളെ ബലി നൽകാൻ പടുകൂറ്റൻ കത്തികളുമായി ക്ഷേത്രത്തിൽ അണി നിരന്നിരിക്കുന്നത്. ഫുട്ബോൾ മൈതാനത്തേക്കാളും വലിയ ക്ഷേത്ര പരിസരത്താണ് ബലി നടക്കുന്നത്. ക്ഷേത്രത്തിന്റെ പ്രധാന പ്രദേശത്ത് മാത്രം 3,500 പോത്തുകളെ തലയറുത്തത്.

രണ്ട് ദിവസം നീളുന്ന ഈ ഉത്സവത്തിൽ പങ്കെടുക്കാൻ നേപ്പാളിന് പുറമേ ഇന്ത്യയിൽ നിന്നും ഭക്തർ ഗഡിമായ് ക്ഷേത്രത്തിലേക്ക് എത്താറുണ്ട്. ഇന്ത്യൻ അതിർത്തിക്ക് അടുത്തുള്ള ഈ ക്ഷേത്രത്തിൽ രാത്രി ഉറക്കമിളച്ചും പ്രാർത്ഥനയും പൂജകളുമായി ഭക്തർ ചെലവിടും. ബരിയാർപൂർ വില്ലേജിലാണ് ഗഡിമായ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2015ൽ ഹ്യൂമൺ സൊസൈറ്റി ഇന്റർനാഷണലും ആനിമൽ വെൽഫയർ നെറ്റ്‌വർക്ക് നേപ്പാളുനം ക്ഷേത്ര അധികാരികളുമായി സംസാരിച്ചിരുന്നു. മൃഗബലി റദ്ദാക്കാമെന്ന് ക്ഷേത്ര അധികാരികൾ പറഞ്ഞെങ്കിലും ദേവിക്ക് വേണ്ടി ഭക്തന്മാർ മൃഗങ്ങളെ ബലി കൊടുക്കുന്നത് തുടരുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP