Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

 ലാറി ബേജും സെർജി ബിന്നും ആൽഫബെറ്റിൽ നിന്നും പടിയിറങ്ങുന്നു; ഇരുവരുടെയും അഭാവത്തിൽ പകരക്കാരനായി എത്തുക ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ; പിച്ചെയുടെ ഇന്ത്യൻ മാജിക് ഇനി ആൽഫബെറ്റിലും കാണാം

 ലാറി ബേജും സെർജി ബിന്നും ആൽഫബെറ്റിൽ നിന്നും പടിയിറങ്ങുന്നു; ഇരുവരുടെയും അഭാവത്തിൽ പകരക്കാരനായി എത്തുക ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ; പിച്ചെയുടെ ഇന്ത്യൻ മാജിക് ഇനി ആൽഫബെറ്റിലും കാണാം

മറുനാടൻ ഡെസ്‌ക്‌

ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ ലാറി പേജും സെർജി ബ്രിന്നും മാതൃ കമ്പനിയായ ആൽഫബെറ്റിൽ നിന്നും പടിയിറങ്ങുന്നു. ഗൂഗിളിന്റെ സിഇഒ ആയ സുന്ദർ പിച്ചെ ആയിരിക്കും ആൽഫബെറ്റിന്റെ പുതിയ സിഇഒ ആയി ചുമതല ഏൽക്കുക. 46കാരനായ ലാറി പേജ് ആൾഫബെറ്റിന്റെ സിഇഒ സ്ഥാനത്തു നിന്നും 46 കാരനായ ബ്രിൻ പ്രസിഡന്റ് സ്ഥാനത്തു നിന്നനുമാണ് പടിയിറങ്ങുന്നത്. എന്നാൽ ഇരുവരും കമ്പനി ബോർഡിൽ തുടരും.

തൽക്കാലം ബിന്നിനു പകരം പ്രസിഡന്റ് ആയി ആരും ചുമതല ഏൽക്കില്ല. സുന്ദർ പിച്ചെയ്ക്കായിരിക്കും എല്ലാ മേൽ നോട്ടവും. നാലു വർഷത്തിനു മുകളിലായി ഗൂഗിളിനെ നയിക്കുന്നത് ഇന്ത്യക്കാരനായ സുന്ദർ പിച്ചെയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്രിന്നും പേജും കമ്പനി മീറ്റിങുകളിൽ നിന്നും വിട്ടു നിൽക്കുക ആയിരുന്നു. ആൽഫബെറ്റിന്റെ പ്രവർത്തനം ഇപ്പോൾ മികച്ച നിലവാരത്തിലാണെന്നും അതിനാൽപടിയിറങ്ങേണ്ട സമയമായെന്നും ഇരുവരും ബ്ലോഗിൽ കുറിച്ചിരുന്നു.

സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കെൽപ്പ് ഇപ്പോൾ കമ്പനിക്ക് ഉണ്ടെന്നാണ് ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ആൽഫബെറ്റിന്റെ 50 ശതമാനം വോട്ടിങ് ഷെയറും ഇപ്പോഴും ഇരുവരുടെയും കൈവശമാണ്. ഏപ്രിലെ കണക്കനുസരിച്ച് കമ്പനിയുടെ 42.9 ശതമനം ക്ലാസ് ബി ഷെയറുകളും 26.1 ശതമാനം വോട്ടിങ് പവറും പേജിന്റെ കൈവശമാണ്. 41.3 ശതമാനം ക്ലാസ് ബി ഷെയറും 25.2 ശതമാനം വോട്ടിങ് പവറും പ്രസിഡന്റായിരുന്ന ബ്രിന്നിന്റെ കൈവശവുമാണ്.

ഇപ്പോഴും സിഇഒയുടെ റോളിൽ തന്നെയാണ് ഉള്ളതെങ്കിലും ലാറി പേജ് ആൽഫബെറ്റിന്റെ ഷെയർ ഹോൾഡേഴ്സ് മീറ്റിങ്ങിൽ പങ്കെടുത്തിരുന്നില്ല. ആഴ്ചതോറും തൊഴിലാളികളുമായുള്ള ചോദ്യോത്തര വേളകളിലും ഇരുവരും പങ്കെടുത്തിട്ട് നാളുകളായിരുന്നു. ചൊവ്വാഴ്ചയാണ് ഇറുവരും ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ പടിയിറക്കത്തെ കുറിച്ച് അറിയിക്കുന്നത്.

സ്ഥാപിതമായ രണ്ട് ദശാബ്ദം കൊണ്ട് കമ്പനി വളർന്നെന്നും പക്വത കൈവന്നെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. 'ഇന്ന് 2019ൽ കമ്പനി ഒരു വ്യക്തിയായി വളർന്നിരിക്കുന്നു. 21 വയസ്സുള്ള ഒരു പ്രായപൂർത്തിയായ വ്യക്തിയായി മാറിയിരിക്കുന്നു. അതിനാൽ തന്നെ വിട്ടു പിരിയേണ്ട സമയമായി' എന്നാണ് ഇരുവരും പറഞ്ഞത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP