Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

17 ദിവസത്തെ ശബരിമല ഡ്യൂട്ടിക്ക് ശേഷം വിശ്രമം പോലും നൽകാതെ വീണ്ടും ജോലിക്കെത്തിയത് ആളില്ലാത്തതു കൊണ്ട്; രാജ്ഭവന് മുമ്പിൽ സമരക്കാരെ തടയാനെത്തിയ പൊലീസുകാർ അടുത്തു കൂടി എഡിജിപി പോയത് കണ്ടില്ല; കർട്ടണിട്ട് ഉൾകാഴ്ച മറച്ച കാറിൽ ക്രമസമാധാന ചുമതലയുള്ള ഷെയ്ഖ് ദർവേഷ് സാഹിബ് ഇരുന്നത് തിരിച്ചറിയാത്ത 20 പൊലീസുകാർക്ക് മലപ്പുറം പാണ്ടിക്കാട്ട് ശിക്ഷാ പരിശീലനത്തിനുള്ള വിധി നടപ്പിലാക്കി പ്രകാശ് ഐപിഎസ്; പുറ്റിങ്ങലിലെ 'വില്ലൻ' ഡിഐജിയുടെ അച്ചടക്ക നടപടി ചർച്ചയാകുമ്പോൾ

17 ദിവസത്തെ ശബരിമല ഡ്യൂട്ടിക്ക് ശേഷം വിശ്രമം പോലും നൽകാതെ വീണ്ടും ജോലിക്കെത്തിയത് ആളില്ലാത്തതു കൊണ്ട്; രാജ്ഭവന് മുമ്പിൽ സമരക്കാരെ തടയാനെത്തിയ പൊലീസുകാർ അടുത്തു കൂടി എഡിജിപി പോയത് കണ്ടില്ല; കർട്ടണിട്ട് ഉൾകാഴ്ച മറച്ച കാറിൽ ക്രമസമാധാന ചുമതലയുള്ള ഷെയ്ഖ് ദർവേഷ് സാഹിബ് ഇരുന്നത് തിരിച്ചറിയാത്ത 20 പൊലീസുകാർക്ക് മലപ്പുറം പാണ്ടിക്കാട്ട് ശിക്ഷാ പരിശീലനത്തിനുള്ള വിധി നടപ്പിലാക്കി പ്രകാശ് ഐപിഎസ്; പുറ്റിങ്ങലിലെ 'വില്ലൻ' ഡിഐജിയുടെ അച്ചടക്ക നടപടി ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണ്ണർക്ക് സുരക്ഷയൊരുക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ട്രാഫിക് കുരുക്കിലായത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യയാണ്. അതിന് അസിസ്റ്റന്റ് കമ്മീഷണർ അടക്കമുള്ളവർക്ക് പൊലീസ് ആസ്ഥാനം വിധിച്ചത് നിൽപ്പ് ശിക്ഷയായിരുന്നു. ഇതിനേക്കാൾ വലിയ തെറ്റായിരുന്നു രാജ്ഭവനു മുന്നിലെ പൊലീസുകാർ ചെയ്തത്. അതുകൊണ്ട് തന്നെ അവർക്കും കൊടുത്തു ശിക്ഷ. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ നൂറുകണക്കിന് പേരുടെ ജീവനാണ് പോയത്. ഇതിന് പിന്നിലും പൊലീസ് അനാസ്ഥയാണ്. ഈ ദുരന്തത്തിന് വഴി തെളിച്ച പിഴ് വരുത്തിയ ഉദ്യോഗസ്ഥൻ രാജ്ഭവന് മുമ്പിലെ പൊലീസുകാരെ ശിക്ഷിക്കുകയാണ്.

കാറിൽ പോയ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന പേരിൽ 20 പൊലീസുകാർക്കു മലപ്പുറം പാണ്ടിക്കാട്ട് ശിക്ഷാ പരിശീലനം നൽകുന്നത്. തെറ്റ് ബോധ്യപ്പെടാനാണ് ഇത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്നലെ രാവിലെ പത്തോടെ രാജ്ഭവനു മുന്നിലൂടെ കടന്നുപോയതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ അവിടെ സമരക്കാരെ തടയാൻ നിയോഗിച്ചിരുന്ന പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസുകാർ അതു കണ്ടില്ല. തൊട്ടു പിന്നാലെ ഉന്നതർക്കു പരാതി ലഭിച്ചു. ഇതോടെയാണ് നടപടി തുടങ്ങിയത്.

തുടർന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന 20 പൊലീസുകാരെയും ഹാജരാക്കാൻ ബറ്റാലിയൻ ഡിഐജി പി.പ്രകാശ് നിർദ്ദേശം നൽകി. സമരഡ്യൂട്ടി കഴിഞ്ഞ പൊലീസുകാരെ പേരൂർക്കട എസ്എപി ക്യാംപിലേക്ക് അടിയന്തരമായി വിളിപ്പിച്ചു. തുടർന്നു കമൻഡാന്റ് ഇവരെ ഡിഐജിക്കു മുന്നിൽ ഹാജരാക്കി. മേലുദ്യോഗസ്ഥരെ ബഹുമാനിച്ചില്ലെന്ന പേരിൽ ഡിഐജി പൊലീസുകാരെ ശാസിച്ചു. പിന്നാലെ മുഴുവൻ പേരെയും പാണ്ടിക്കാടുള്ള ആർആർഎഎഫ് ബറ്റാലിയനിൽ 7 ദിവസത്തെ ശിക്ഷാ പരേഡിനു വിട്ടു. ഇതിനെതിരെ പൊലീസിൽ വ്യാപക പരാതിയാണ് ഉയരുന്നത്.

പുറ്റിങ്ങൽ പോലൊരു ദുരന്തത്തിന് ഉത്തരവാദി ആരെന്ന് എല്ലാവർക്കും അറിയാം. ഈ അന്വേഷണ റിപ്പോർട്ടുകൾ പൂഴ്‌ത്തി വയ്ക്കുന്നു. ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിച്ചെടുക്കാനും ഐപിഎസുകാർ മുന്നിൽ നിൽക്കുന്നു. ഇതൊന്നും പാവം പൊലീസുകാരുടെ ചെറിയ തെറ്റിന് പോലും ആരും ഓർക്കില്ല. അപ്പോൾ ശിക്ഷ. പാണ്ടിക്കാട് വിടുന്നവർ ശബരിമലയിൽ നിന്നെത്തിയവരാണ്. 17 ദിവസത്തെ ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയവരാണ് എല്ലാവരും. ആളില്ലെന്ന പേരിൽ ഇവർക്കു 3 ദിവസത്തെ വിശ്രമം പോലും കിട്ടിയിരുന്നില്ല. വൈകുന്നേരത്തോടെ 20 പേരെയും കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വിട്ടു. 'രാത്രി വണ്ടിക്കു തന്നെ പാണ്ടിക്കാട്ടേക്കു വിട്ടോളാ'നാണ് ഉത്തരവ്.

മിക്ക ഐപിഎസ് ഉദ്യോഗസ്ഥരും നിയമം ലംഘിച്ച് ഔദ്യോഗിക വാഹനങ്ങളിൽ കറുത്ത ഫിലിം പതിപ്പിച്ചിട്ടുണ്ട്. അല്ലാത്തവർ കർട്ടൻ ഇട്ട് ഉൾക്കാഴ്ച മറയ്ക്കുന്നു. അതുകൊണ്ട് തന്നെ 'സാറി'നെ കാണുമെന്നാണു പൊലീസുകാരുടെ ചോദ്യം. ചിലപ്പോൾ ഗൺമാനോ ഡ്രൈവറോ മേലുദ്യോഗസ്ഥന്റെ വീട്ടുസാധനങ്ങൾ വാങ്ങാൻ പോകുന്നതും നക്ഷത്രം പതിച്ച കാറിലാണ്. അതു കൊണ്ടാണ് സല്യൂട്ട് ചെയ്യാൻ കഴിയാതെ പോകുന്നതെന്ന് പൊലീസും പറയുന്നു. ഇത് നൂറ് ശതമാനം ശരിയുമാണ്.

പൊലീസിലെ ഏറ്റവും മാന്യനായ ഉദ്യോഗസ്ഥനായാണ് എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനെ വിലയിരുത്തുന്നു. ഈ ഉദ്യോഗസ്ഥനാണോ പൊലീസുകാർക്കെതിരെ പരാതി കൊടുത്തതെന്നും ആർക്കും അറിയില്ല. എന്തായാലും പുറ്റിങ്ങൽ ദുരന്തം നടക്കുമ്പോൾ കൊല്ലം കമ്മീഷണറായിരുന്ന പ്രകാശ് രാജ്ഭവനിലെ വിഷയത്തെ ഏറെ ഗൗരവത്തോടെയാണ് കണ്ടത്. നടപടിയും എടുത്തു. ഐപിഎസ് നിശാന്തിനിയേയും മറ്റും ലോക്കപ്പ് മർദ്ദനകേസിൽ രക്ഷിച്ചെടുത്ത അതേ പൊലീസ് ഉദ്യോഗസ്ഥരാണ് പൊലീസുകാരുടെ ചെറിയ തെറ്റിന് ശിക്ഷകൾ വിധിക്കുന്നത്.

കൊടും വരൾച്ചയിൽ സ്വന്തമായി കുളം കുഴിച്ച് നാട്ടുകാർക്ക് നൽകിയത് സ്വന്തം പോക്കറ്റിലെ കാശ് മുടക്കി; കടം കയറി പ്രതിസന്ധിയിലായപ്പോൾ തേടിയെത്തിയത് 2018ലെ ആറു കോടിയുടെ ക്രിസ്മസ് ബംമ്പർ; നികുതി കിഴിച്ച് കിട്ടിയ നാലു കോടി ബാങ്കിലിടാതെ ഭൂരഹിതർക്ക് വസ്തുവും വീടും വച്ചു നൽകിയ സുമനസ്സ്; ബാക്കിയുള്ള പണം കൊണ്ടു രത്നാകരൻ പിള്ള സ്ഥലം വാങ്ങി കുഴിച്ചപ്പോൾ കിട്ടിയത് 2600 പുരാതന നാണയങ്ങളുടെ നിധി; കിളിമാനൂരിലെ മുൻ മെമ്പർ രത്നാകരൻ പിള്ളയെ തേടി വീണ്ടും ഭാഗ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP