Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരൻ അന്തരിച്ചു; അമീർ മുത്ഇബ് ബിൻ അബ്ദുൽ അസീസ് നിര്യാതനായത് 88മത്തെ വയസ്സിൽ

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരൻ അന്തരിച്ചു; അമീർ മുത്ഇബ് ബിൻ അബ്ദുൽ അസീസ് നിര്യാതനായത് 88മത്തെ വയസ്സിൽ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറോബ്യയിലെ ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരൻ അമീർ മുത്ഇബ് ബിൻ അബ്ദുൽ അസീസ് നിര്യാതനായി. 88 വയസ്സായിരുന്നു. 1931ൽ റിയാദിലാണ് ജനനം. ഗവർണർ, മന്ത്രി പദവികൾ വഹിച്ചിട്ടുണ്ട്. 1951ൽ മക്ക ഗവർണറായിരുന്നു.

വൈദ്യുതി, ജലമന്ത്രിയും പൊതുമരാമത്ത്, ഭവന മന്ത്രിയുമായിരുന്നിട്ടുണ്ട്. 2003 മുതൽ 2009 വരെ മുനിസിപ്പൽ ഗ്രാമ മന്ത്രിയുമായിരുന്നു. ചൊവ്വാഴ്ച ഇശാ നമസ്‌കാരശേഷം മക്ക മസ്ജിദുൽ ഹറാമിൽ മയ്യിത്ത് നമസ്‌കാരം നടക്കുമെന്നും ശേഷം മക്കയിൽ ഖബറടക്കുമെന്നും റോയൽ കോർട്ട് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP