Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമങ്ങൾ കർശനമാക്കിയിട്ടും ഗതാഗത നിയമലംഘകർക്ക് കുറവില്ല; ഇന്ന് പിടിയിലായത് ഹെൽമറ്റില്ലാതെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത 537 പേർ; ഇന്ന് മാത്രം ലഭിച്ചത് വിവിധ നിയമലംഘനങ്ങൾക്ക് 1213 പേരിൽ നിന്നായി 732750 രൂപ

നിയമങ്ങൾ കർശനമാക്കിയിട്ടും ഗതാഗത നിയമലംഘകർക്ക് കുറവില്ല; ഇന്ന് പിടിയിലായത് ഹെൽമറ്റില്ലാതെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത 537 പേർ; ഇന്ന് മാത്രം ലഭിച്ചത് വിവിധ നിയമലംഘനങ്ങൾക്ക് 1213 പേരിൽ നിന്നായി 732750 രൂപ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമങ്ങൾ കർശനമാക്കിയിട്ടും പരിശോധനകൾ പതിവാക്കിയിട്ടും ഗതാഗത നിയമലംഘകർക്ക് കുറവൊന്നുമില്ല. ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത 537 പേർക്കെതിരെയാണ് സംസ്ഥാനത്ത് ഇന്ന് പിഴ ചുമത്തിയത്. ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ഡ്രൈവർമാരുൾപ്പടെ ആകെ 1046 പേർക്കെതിരെ ഇന്ന് പിഴ ചുമത്തി.

സീറ്റ് ബൽറ്റില്ലാതെ യാത്ര ചെയ്ത 150 പേർക്കും പിഴ ചുമത്തി. വിവിധ നിയമ ലംഘനങ്ങൾക്ക് 1213 പേരിൽ നിന്നായി 732750 രൂപയാണ് മോട്ടോർ വാഹനവകുപ്പ് ഇന്ന് പിഴ ഈടാക്കിയത്. ഇരുചക്രവാഹനത്തിലെ രണ്ട് പേരും ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവറിൽ നിന്നാണ് പിഴ ഈടാക്കുന്നത്. നിലവിലെ നിയമമനുസരിച്ച്, ഹെൽമറ്റില്ലാതെയും സീറ്റ് ബൽറ്റില്ലാതെയും യാത്ര ചെയ്യുന്നവർക്ക് 500 രൂപയാണ് പിഴയായി സംസ്ഥാനസർക്കാർ നിശ്ചയിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നത് തുടർന്നാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും.

ഇരുചക്രവാഹനത്തിൽ രണ്ട് യാത്രക്കാരും ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്താൽ അത് രണ്ട് നിയമലംഘനമായി കണക്കാക്കും. ഇരു യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതിന്റെ മൂന്നാം ദിവസം കൂടുതൽ പേർ നിയമം പാലിക്കാൻ തയ്യാറായിട്ടുണ്ട്. കുട്ടികൾക്കുള്ള ഹെൽമെറ്റിന്റെ ക്ഷാമം പല യാത്രക്കാരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗതാഗത നിയമലംഘനം പിടികൂടുന്നതിനുള്ള പരിശോധന മോട്ടോർ വാഹനവകുപ്പ് കർശനമാക്കിയിരിക്കുകയാണ്. ലക്ഷ്യം കൈവരിക്കാത്ത ഉദ്യോഗസ്ഥർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിത്തുടങ്ങിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP