Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുരേഷ്ഗോപി 19.6 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം; ചുമത്തിയത് മോട്ടോർ വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ; നികുതി വെട്ടിക്കാൻ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്തുവെന്നും സ്ഥിരീകരണം; കേരളത്തിലെ ബിജെപിയുടെ ക്രൗഡ് പുള്ളർക്ക് ഇനി നിയമ നടപടിയുടെ നാളുകൾ

സുരേഷ്ഗോപി 19.6 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം; ചുമത്തിയത് മോട്ടോർ വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ; നികുതി വെട്ടിക്കാൻ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്തുവെന്നും സ്ഥിരീകരണം; കേരളത്തിലെ ബിജെപിയുടെ ക്രൗഡ് പുള്ളർക്ക് ഇനി നിയമ നടപടിയുടെ നാളുകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പുതുച്ചേരിയിൽനിന്ന് വ്യാജരേഖകൾ ചമച്ച് ആഡംബര കാറുകളുടെ നികുതി വെട്ടിച്ച കേസിൽ ബിജെപി നേതാവും രാജ്യസഭാംഗവുമായ നടൻ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം. ഇതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി എംപി വെട്ടിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ.മോട്ടോർവാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.

കേസിൽ എംപിക്കെതിരായ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് എഡിജിപി അനുമതി നൽകി. സമാനമായ കേസുകളിൽ നടി അമല പോളിനും ഫഹദ് ഫാസിലിനും എതിരായ കേസുകൾ ക്രൈം ബ്രാഞ്ച് നേരത്തെ അവസാനിപ്പിച്ചിരുന്നു. അമലാ പോൾ പോണ്ടിച്ചേരിയിൽ നിന്നാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും അതിനാൽ കേസ് കേരളത്തിൽ നിലനിൽക്കില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയത്. അമല പോൾ വാഹനം രജിസ്റ്റർ ചെയ്തത് വ്യാജ രേഖകൾ ഉപയോഗിച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പിൽ നടപടിയെടുക്കാൻ പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നൽകിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.

ഡൽഹിയിലെ വാഹന ഡീലർ വഴിയാണ് ഫഹദ് കാറുകൾ വാങ്ങിയത്. വാഹന രജിസ്ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണു നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പൊലീസിനോട് പറഞ്ഞിരുന്നു. ഇതേതുടർന്നാണ് ഫഹദ്ഫാസിലിനെ പിഴയടച്ച് കുറ്റവിമുക്തനാക്കിയത്. നികുതി വെട്ടിപ്പിനും കള്ളപ്പണത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന സുരേഷ് ഗോപിതന്നെ ഇത്തരം ഒരു കേസിൽ കുടങ്ങുയത് വൻ രാഷ്ട്രീയ വിവാദവും അയിട്ടുണ്ട്.

പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാർത്തിക് അപ്പാർട്ട്‌മെന്റ്- 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്‌ഗോപി രജ്സ്റ്റർ ചെയ്തത്.20 ലക്ഷം രൂപക്ക് മുകളിൽ വിലയുള്ള ആഡംബര കാറുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയിൽ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റർ ചെയ്യുവാൻ കേരളത്തിൽ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തിൽ നൽകേണ്ടി വരുമ്പോൾ പുതുച്ചേരിയിൽ ഏകദേശം ഒന്നരലക്ഷം രൂപ നൽകിയാൽ മതിയാകും.
സുരേഷ് ഗോപിയുടെ ഈ ഔഡി കാറിന് 75 ലക്ഷം രൂപ വില വരും. കേരളത്തിലാണെങ്കിൽ ഈ കാർ രജിസ്റ്റർ ചെയ്യുമ്പോൾ ഏകദേശം ആറു ലക്ഷം രൂപ നികുതി നൽകണ

ഇന്ത്യൻ പൗരനെന്ന നിലയിൽ ഒരാൾക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാം. അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാൽ കേരളത്തിനു പുറത്തുള്ള വാഹനങ്ങൾ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കിൽ ഇവിടുത്തെ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. ഇത്തരം നികുതി വെട്ടിപ്പുകൾ പതിവായതോടെയാണ് ഈ നിയമം കർശനമാക്കിയത്. എന്നാൽ കോടിയേരി സഞ്ചരിച്ച കാർ ഉൾപ്പെടെയുള്ളവ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത ശേഷം സ്ഥിരമായി കേരളത്തിൽ ഉപയോഗിക്കുന്നുവെന്നതാണ് ശ്രദ്ധേയം.മാത്രമല്ല പോണ്ടിച്ചേരിയിൽ താമസിക്കുന്ന ആളുടെ പേരിൽ മാത്രമേ വാഹനം രജിസ്റ്റർ ചെയ്യാൻ സാധിക്കൂ എന്നാണ് നിയമം എന്നിരിക്കെ വ്യാജമേൽവിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത താരങ്ങൾ ചെയ്തത് ക്രിമിനൽ കുറ്റവുമാണ്.

അതേസമയം ഫഹദ് ഫാസിൽ നികുതി അടച്ച് വിവാദത്തിൽ നിന്നും തലയൂരിയിരുന്നു. തന്റെ ജ ഥ 05 9899 രജിസ്റ്റ്രേഷനുള്ള ബെൻസ് കാറിന്റെ നികുതി ഇനത്തിൽ 17.68 ലക്ഷം രൂപ ആലപ്പുഴ ആർടി ഓഫീസിൽ ഫഹദ് ഫാസിൽ അടച്ചതെന്നാണ് റിപ്പോർട്ടുകൾ. ഫഹദിന്റെ ബെൻസ് ഇ 63 എഎംജിക്ക് ഏകദേശം 93 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.കഴിഞ്ഞ വർഷമാണ് സുരേഷ് ഗോപിക്കെതിരെ ആദ്യം സമാന ആരോപണം ഉയരുന്നത്. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7നാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ തനിക്ക് പോണ്ടിച്ചേരിയിൽ അഡ്രസുണ്ടെന്നും അതിനാൽ കുഴപ്പമില്ലെന്നും എംഎൽഎയായ മുകേഷിന്റെ വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നതു പോണ്ടിച്ചേരിയിലാണെന്നുമായിരുന്നു അന്ന് സുരേഷ് ഗോപിയുടെ പ്രതികരണം. ആഡംബര കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതിവെട്ടിപ്പു നടത്താൻ സൗകര്യം ഒരുക്കുന്ന വൻ റാക്കറ്റ് തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP