Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താന്ത്രിക് സെക്‌സും നഗ്നപൂജയുമായി ഇന്ത്യയിൽ വാണിരുന്ന നിത്യാനന്ദ പുതിയ രാജ്യം സ്ഥാപിച്ചു; 'മഹത്തായ ഹിന്ദു' രാഷ്ട്രം' സ്ഥാപിച്ചത് കരീബിയൻ ദ്വീപ സമൂഹത്തിൽ വിലയ്ക്കു വാങ്ങിയ സ്വന്തം ദ്വീപിൽ; കടുംകാവി നിറത്തിൽ ശിവനും നന്ദിയും ഉൾപ്പെടുന്ന പതാകയും രണ്ടുതരം പാസ്‌പോർട്ടുമായി ഇന്ത്യൻ ആൾദൈവത്തിന്റെ 'കൈലാസ' രാജ്യം

താന്ത്രിക് സെക്‌സും നഗ്നപൂജയുമായി ഇന്ത്യയിൽ വാണിരുന്ന നിത്യാനന്ദ പുതിയ രാജ്യം സ്ഥാപിച്ചു; 'മഹത്തായ ഹിന്ദു' രാഷ്ട്രം' സ്ഥാപിച്ചത് കരീബിയൻ ദ്വീപ സമൂഹത്തിൽ വിലയ്ക്കു വാങ്ങിയ സ്വന്തം ദ്വീപിൽ; കടുംകാവി നിറത്തിൽ ശിവനും നന്ദിയും ഉൾപ്പെടുന്ന പതാകയും രണ്ടുതരം പാസ്‌പോർട്ടുമായി ഇന്ത്യൻ ആൾദൈവത്തിന്റെ 'കൈലാസ' രാജ്യം

മറുനാടൻ മലയാളി ബ്യൂറോ

ക്വയ്‌റ്റോ: താന്ത്രിക് സെക്‌സും നഗ്നപൂജയുമായി ഇന്ത്യയിൽ വാണിരുന്ന ആൾദൈവം നിത്യാനന്ദ ഇക്വഡോറിൽ സ്വന്തം രാജ്യം സ്ഥാപിച്ചു. കരീബിയൻ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആൻഡ് ടുബാക്കോയ്ക്ക് സമീപമാണ് നിത്യനന്ദയുടെ കൈലാസ രാജ്യം. വിലകൊടുത്ത് വാങ്ങിയ ദ്വീപിലാണ് രാജ്യത്തിന്റെ ആസ്ഥാനം എങ്കിലും തന്റെ രാജ്യത്തിന് അതിരുകൾ ഇല്ലെന്നാണ് നിത്യാനന്ദ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഈ രാജ്യത്തിന്റെ പതാകയും, പാസ്‌പോർട്ടും നിത്യാനന്ദ പുറത്തിറക്കി. ഒരു ദേശീയ ഇംഗ്ലീഷ് ചാനലാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ഇക്വഡോറിൽ സ്വകാര്യ ദ്വീപ് വാങ്ങിയാണ് നിത്യാനന്ദ സ്വന്തം 'രാജ്യം' സ്ഥാപിച്ചിരിക്കുന്നത്. കൈലാസ എന്നാണ് പുതിയ രാജ്യത്തിന് നിത്യാനന്ദ നൽകിയിരിക്കുന്ന പേര്. കടുംകാവി നിറത്തിൽ നിത്യനന്ദയും ശിവനും ഉൾപ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും അടങ്ങുന്നതാണ് പുതിയ രാജ്യത്തിന്റെ പതാക. ഒപ്പം രണ്ട് തരം പാസ്‌പോർട്ടും പുറത്തിറക്കി. മഹത്തായ ഹിന്ദു രാഷ്ട്രമാണ് ഇതെന്ന് പറയുന്ന നിത്യാനന്ദ ഹിന്ദുധർമ്മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആർക്കും ഇവിടെ പൗരന്മാരാകാം എന്നും പറയുന്നു. എന്നാൽ അതിർത്തികൾ ഇല്ലാത്ത രാജ്യമാണ് കൈലാസ എന്നും രാജ്യം സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽ വച്ച കേസിൽ പ്രതിയായ ആൾദൈവം നിത്യാനന്ദ കഴിഞ്ഞ മാസം 21നാണ് രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ് അറിയിച്ചത്. അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആർ വി അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വ്യക്തതയില്ലെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്. അതിനിടെയാണ് താൻ പരമാധികാര സനാദന ഹിന്ദുധർമ്മം പിന്തുടരുന്ന രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ പ്രഖ്യാപിച്ചത്.

താന്ത്രിക്ക് സെക്സ് അടക്കമുള്ള വിനോദങ്ങളും നഗ്‌നപൂജയ്ക്ക് ആശ്രമത്തിൽ കന്യകമാരുമായി സസുഖം വാണിരുന്ന സ്വാമി നിത്യാനന്ദ എന്ന ആൾദൈവം വാർത്തകളിൽ നിറഞ്ഞത് തമിഴ്‌നാട് സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ടിലൂടെയാണ്. തന്റെ രണ്ട് പെൺമക്കളെയും നിത്യാനന്ദ തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് പരാതിയുമായി എത്തിയതോടെയാണ് നിത്യാനന്ദയ്ക്ക് ആശ്രമം വിട്ട് ഓടേണ്ടി വന്നത്. ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് നൽകിയിതിന് പിന്നാലെയാണ് നിത്യാനന്ദയുടെ കൂടുതൽ തട്ടിപ്പ് പുറത്തുവന്നത്.

ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരിൽ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ പരമഹംസ ഒരു സുപ്രഭാതത്തിൽ തന്റെ സാമ്പ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു. മീഡിയ സപ്പോർട്ട് കൂടി ലഭിച്ചതോടെ ആശ്രമം വളർന്നു. നിത്യാനന്ദയുടെ പ്രസംഗം കേൾക്കാൻ ഭക്തരുടെ ഒഴുക്കായി ആത്മീയതയെ കച്ചവട ഉൽപന്നമാക്കി മാറ്റാൻ നിത്യാനന്ദ എന്ന വ്യാജനെ സഹായിച്ചത് തെന്നിന്ത്യയിലെ മുൻ നിര നായികയാിരുന്ന രഞ്ജിതയുടെ കടന്ന് വരവായിരുന്നു. ആശ്രമത്തിന്റെ ഭാഗമായി രഞ്ജിത മാറിയതോടെ നിത്യാനന്ദയുടെ പേരും പ്രശസ്തിയും വർധിച്ചു. കന്യകമാരായ ശിഷ്യ ഗണങ്ങളായിരുന്നു നിത്യാനന്ദയ്ക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നത്.

2010 കാലഘട്ടത്തിൽ രഞ്ജിതയുമായിട്ടുള്ള ആശ്രമത്തിലെ സ്വാകാര്യ വീഡിയോ പുറത്തു വന്നതോടെ നിത്യാനന്ദയ്ക്ക് ആദ്യ ചുവ്ട് പിഴച്ചു. വിവാദമായ വീഡിയോ പകർത്തിയത് ആശ്രമത്തിലെ മുൻ ഡ്രൈവർ കൂടിയായിരുന്ന ന്ന ലെനിൻ കറുപ്പൻ ആയിരുന്നു,. ഒളി ക്യാമറയിലൂടെ ആ ദൃശ്യങ്ങൾ പകർത്തിയത് വിവാദമായെങ്കിലും വിഷയം കോടതിയും കേസും വരെയെത്തിയിരുന്നു. എങ്കിലും രഞ്ജിത ആശ്രമം വിട്ട് പോകാൻ തയ്യാറായിരുന്നില്ല.

രഞ്ജിതയടക്കമുള്ള നിത്യാനന്ദ സ്വാമികളുടെ ഭക്തർ വീണ്ടും ആശ്രമത്തിൽ സജീവമാകുകയായിരുന്നു.2012ലും നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ സംഭവിച്ചത് പോലെ തന്നെ അന്നും നിത്യാനന്ദ മുങ്ങി. പിന്നീട് അഞ്ച് ദിവസം കഴിഞ്ഞ് കോടതിയിലായിരുന്നു സ്വാമി പൊങ്ങിയത്. തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്യുകയായിരുന്നു.

അറസ്റ്റിലായതോടെ അടുത്ത ശിഷ്യ ആരതി റാവു രംഗത്ത് വരികയും,അഞ്ചുവർഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവർ തുറന്നുപറച്ചിൽ നടത്തുകയും ചെയ്തു. 2010 ലെ രഞ്ജിതയുടെ വീഡിയോ എടുത്തത് താനാണെന്നായിരുന്നു ആരതി റാവുവിന്റെ വാദം. നിത്യാനന്ദ തന്നെ പലവട്ടം ബലാത്സംഗം ചെയ്തു എന്ന് ആരതി തുറന്നുപറഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറഞ്ഞാൽ കൊന്നുകളയും എന്നായിരുന്നു ഭീഷണിയെന്നും ആരതി വെളിപ്പെടുത്തുകയുണ്ടായി.താന്ത്രിക് സെക്സിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണ് ഭക്തർക്ക് ആശ്രമത്തിൽ പ്രവേശിക്കാൻ പാടുള്ളൂ എന്ന പ്രത്യകതയും നിത്യാനന്ദയുടെ ആശ്രമത്തിലുണ്ട്.

പുതിയ വെളിപ്പെടുത്തലുകൾ നിത്യാനന്ദയ്ക്കെതിരെ എത്തിയത് തമിഴ്‌നാട് സ്വദേശിയുടെ പരാതിയിലൂടെയാണ്. തന്റെ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തിൽ അനധികൃത തടവിൽ പാർപ്പിച്ചുവെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് നൽകിയിരുന്നു. സംഭവത്തിൽ പ്രാണപ്രിയ, പ്രിയതത്വ എന്നു പേരായ സ്വാമിയുടെ അടുത്ത രണ്ടനുയായികൾ റിമാൻഡിലാണ്. ഗുജറാത്തിലെ നിത്യാനന്ദയുടെ ആശ്രമത്തിലെ പ്രധാന നടത്തിപ്പുകാരാണ് അറസ്റ്റിലായ രണ്ട് പേരും. പലപ്പോഴും വിവാദങ്ങളിൽ ഒഴുകി നടന്നിരുന്ന വ്യക്തിയാണ് നിത്യാനന്ദ. തന്റെ ഓരോ പ്രസ്താവനയും ഇത്തരത്തിലുള്ളതായിരുന്നു.ആദ്യമായി നിത്യാനന്ദ വാർത്തകളിൽ ഇടം പിടിച്ചത്, നടി രഞ്ജിതയുമായുള്ള ഒരു വീഡിയോ പുറത്ത് വന്നതോടെയാണ്.

താന്ത്രിക് സെക്സ് നിർബന്ധം

ഭാരതത്തിന്റെ പ്രാചീന സംസ്‌കൃതിയുടെ ഭാഗമായ, സ്ത്രീപുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയായ താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ഭക്തർക്ക് ആത്മീയവും മാനസികവും ശാരീരികവുമായ നിർവാണലബ്ധിക്കുള്ള പരിശ്രമങ്ങൾ ഇവിടെ പരിശീലന പരിപാടികളുടെ ഭാഗമാണ്. ഇതിന് വേണ്ട സമ്മത പത്രമാണ് ഭക്തരിൽ നിന്ന് വാങ്ങുന്നത്.ഈ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണെന്നും, പരിപൂർണമായ നഗ്നത, നഗ്നചിത്രങ്ങളുമായുള്ള പരിചയം, നഗ്നതയുടെ വീഡിയോ ഡെമോൺസ്‌ട്രേഷനുകൾ, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങൾ, ശാരീരികമായ അടുത്തിടപഴകലുകൾ എന്നിവയും പരിശീലത്തിൽ ഉൾപ്പെടുത്തുമെന്നും മുൻ കൂട്ടി ബോധിപ്പക്കുന്നുവെന്നും സമ്മത പത്രത്തിൽ കുറിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ ഉൾപ്പെട്ടിരുന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോയത് കെണിയായി

നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലിൽ വെച്ചതിനുമാണ് നിത്യാനന്ദയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിന്റെ പ്രവർത്തനത്തിനായി അനുയായികളിൽ നിന്ന് സംഭാവനകൾ ശേഖരിക്കാനായാണ് നിത്യാനന്ദ പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

നിത്യാനന്ദയുടെ ശിഷ്യരായ സാധ്വി പ്രാൺപ്രിയാനന്ദ, പ്രിയതത്വ റിദ്ദി കിരൺ എന്നീ സ്ത്രീകളെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. നാലോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി ഫ്‌ളാറ്റിൽ താമസിപ്പിച്ചതിനും ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് സംഭാവനകൾ ശേഖരിക്കനായി ഇവരെക്കൊണ്ട് ബാലവേല ചെയ്യിച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഫ്‌ളാറ്റിൽ നിന്നും രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. യോഗിനി സർവ്വഗ്യപീഠം എന്നാണ് നിത്യാനന്ദയുടെ ആശ്രമത്തിന്റെ പേര്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP