Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് നമ്മുടെ അമൃത സുരേഷ് തന്നെയോ; പൂഴിമണൽ കൊണ്ട് ശരീരമാകെ മൂടി സ്റ്റാർ സിംഗർ താരത്തിന്റെ കിടിലൻ ബീച്ച് ഫോട്ടോ; നാടൻ പെൺകുട്ടി ആളാകെ മാറിപോയെന്ന് കണ്ണുതള്ളി സോഷ്യൽ മീഡിയയും; അമൃത സുരേഷിന്റെ ചിത്രങ്ങൾ വൈറൽ

ഇത് നമ്മുടെ അമൃത സുരേഷ് തന്നെയോ; പൂഴിമണൽ കൊണ്ട് ശരീരമാകെ മൂടി സ്റ്റാർ സിംഗർ താരത്തിന്റെ കിടിലൻ ബീച്ച് ഫോട്ടോ; നാടൻ പെൺകുട്ടി ആളാകെ മാറിപോയെന്ന് കണ്ണുതള്ളി സോഷ്യൽ മീഡിയയും; അമൃത സുരേഷിന്റെ  ചിത്രങ്ങൾ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ഏഷ്യാനെറ്റിലെ സ്റ്റാർസിംഗർ പരിപാടിയിലൂടെ സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. ഇതിന് പിന്നാലെ അമൃതയും നടൻ ബാലയും പ്രണയിച്ച് വിവാഹിതരായി. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇവർ പിരിഞ്ഞു. പിന്നീട് അമൃതം ഗമയ എന്ന മ്യൂസിക്ക് ബാന്ഡിലൂടെയാണ് പ്രേക്ഷകരുടെ പ്രിയ ഗായിക വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടൻ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായി. തുടർന്ന് 2012ലാണ് ദമ്പതികൾക്ക് അവന്തിക ജനിച്ചത്.

എന്നാൽ കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാലുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും പിരിഞ്ഞത്. ഇതിന് പിന്നാലെ അമൃതം ഗമയ എന്ന ബാൻഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോൾ സഹോദരി അഭിരാമിയുമായി ചേർന്ന് യൂട്യൂബിൽ വ്ളോഗും അമൃത ചെയ്യുന്നുണ്ട്.ഇപ്പോതാ അമൃതയുടെ ബീച്ച് ഫോട്ടോസാണ് വൈറലായി മാറുന്നത്. ശരീരം മുഴുവൻ പൂഴിമണ്ണ് വാരി വിതറി അതി സുന്ദരിയായിട്ടാണ് അമൃ-ത ചിത്രത്തിലുള്ളത്. താരത്തിന്റെ പുഞ്ചിരി തൂകിയുള്ള ചിരിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

പാട്ടിന്റെ കാര്യത്തിൽ അമ്മയേക്കാൾ മിടുക്കിയാകും മകളും. പാപ്പുവും അമ്മയും സൂപ്പറാണ് എന്നിങ്ങനെയാണ് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകൾ. അമൃതയെ പോലെ തന്നെ മിടുക്കിയാണ് മകളെന്നുംഅമ്മയെക്കാൾ മികച്ച പാട്ടുകാരിയാകുമെന്നും ആരാധകർ പറയുന്നുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് മകളുടെ ഡാൻസ് വീഡിയോ അമൃത പങ്കുവച്ചതും ആരാധകർ ഏറ്റെടുത്തിരുന്നു. ഈസ്റ്റർ പാർട്ടിക്കിടിയിൽ പകർത്തിയ വീഡിയോ വൈറലായിരുന്നു. ഗുഡ് മോണിങ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവക്കുന്നത്. താരത്തിന്റെ ചിത്രത്തിന് ആരാധക പിന്തുണയുിമെത്തുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP