Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരിച്ചാക്കിന് മുകളിൽ ചുവന്ന പട്ടുകൊണ്ട് കണ്ണുകൾ മൂടിക്കെട്ടി ഇരുത്തിയത് 7 മണിക്കൂർ; പൂജയ്‌ക്കൊടുവിൽ പൂജാരിയുടെ ഇരു കവിളിലും മാറി മാറി ചുംബിച്ച് പെൺകുട്ടി; കാഴ്ച കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഓച്ചിറ ആലും പീടിക കൂട്ടുങ്ങൽ ക്ഷേത്രത്തിൽ നടന്നത് വൻ തട്ടിപ്പ്; ആഭിചാരക്രിയക്കെതിരെ ശക്തമായ നടപടിയെന്ന് പൊലീസ്

അരിച്ചാക്കിന് മുകളിൽ ചുവന്ന പട്ടുകൊണ്ട് കണ്ണുകൾ മൂടിക്കെട്ടി ഇരുത്തിയത് 7 മണിക്കൂർ; പൂജയ്‌ക്കൊടുവിൽ പൂജാരിയുടെ ഇരു കവിളിലും മാറി മാറി ചുംബിച്ച് പെൺകുട്ടി;  കാഴ്ച കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഓച്ചിറ ആലും പീടിക കൂട്ടുങ്ങൽ ക്ഷേത്രത്തിൽ നടന്നത് വൻ തട്ടിപ്പ്; ആഭിചാരക്രിയക്കെതിരെ ശക്തമായ നടപടിയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

 കൊല്ലം: അരിച്ചാക്കുകൾക്ക് മുകളിൽ ഇരുത്തി മുന്നിൽ കലശപൂജ. പെൺകുട്ടിയുടെ പുറകിൽ പൂജാരി തന്നെ ഏർപ്പാട് ചെയ്ത ദേവീ വേഷത്തിലെത്തിയ യുവതി. പൂജയുടെ ഇടയിൽ യുവതി തുള്ളി അനുഗ്രഹിച്ച് പൂജാരിയുടെ മുന്നിൽ നിൽക്കും. കിണ്ടിയിലെ വെള്ളം കുടഞ്ഞ് രുദ്രാക്ഷം തലയിൽ തൊടുമ്പോൾ യുവതി ശാന്തയാകും. ഓരോ പൂജ കഴിയുമ്പോഴും പെൺകുട്ടി തുള്ളും. പൂജാരിയുടെ മകൻ പെൺകുട്ടിയെ കെട്ടിപ്പിടിച്ച് റൂമിലേക്ക് കൊണ്ടു പോകും. പെൺകുട്ടിയെ കൊണ്ട് പരസ്യമായി ഉമ്മവയ്‌പ്പിച്ചതിന് ശേഷം കാഴ്ച ശക്തി തിരികെ കിട്ടി എന്ന് പൂജാരിയുടെ പ്രഖ്യാപനം. പ്രഖ്യാപനം കേട്ടതോടെ കൂടി നിന്നവർ ദേവിയെ ശരണം വിളിച്ച് കൈകൂപ്പി കൂട്ട പ്രാർത്ഥന. ഓച്ചിറയിൽ നടന്ന മന്ത്രവാദം സിനിമയെപോലും വെല്ലുന്ന തരത്തിലുള്ളതായിരുന്നു.

45 ദിവസം നടന്ന മന്ത്രവാദ പൂജകളുടെ പരിസമാപ്തിയായിരുന്നു കഴിഞ്ഞ ദിവസം കൂട്ടുങ്ങൽ ദേവീ ക്ഷേത്രത്തിൽ പൂജാരി പ്രസാദ് കുട്ടന്റെ കാർമികത്വത്തിൽ നടന്നത്. രാവിലെ ആറു മണിക്കാണ് പൂജകൾ ആരംഭിച്ചത്. ചുവന്ന പട്ടു പാവാട ഉടുത്ത് വേണം കുട്ടി എത്താൻ എന്നായിരുന്നു പൂജാരിയുടെ നിർദ്ധേശം. രാവിലെ എത്തിയ കുട്ടിയെ പൂജാരിയുടെ മകനും പരികർമ്മിയും കൂടി വെള്ളം കുടഞ്ഞ് ശുദ്ധിയാക്കി കണ്ണുകൾ ചുവന്ന പട്ടു കൊണ്ട് മൂടികെട്ടി. പിന്നെ മത്രോച്ചാരണങ്ങൾ ഉരുവിട്ട് അരിച്ചാക്കിന് മുകളിൽ ഇരുത്തി. അരിച്ചാക്കുകൾ നാലെണ്ണമുണ്ടായിരുന്നു. ബാക്കി അരിച്ചാക്കുകളിൽ മാതാവും സഹോദരനും ഒരു ബന്ധുവും കയറി ഇരുന്നു. പൂജകൾക്കിടയിൽ പെൺകുട്ടിയും മാതാവും തുള്ളുന്നുണ്ടായിരുന്നു. ഇത് ദേവി ശരീരത്തിൽ കയറിയാതാണെന്നാണ് പൂജാരി പൂജ കാണെനെത്തിയവരോട് പറഞ്ഞത്.

ഇതിനൊപ്പം തന്നെ പൂജാരി തന്നെ ഏർപ്പാട് ചെയ്ത ഒരു യുവതി ചുവന്ന പട്ടു സാരിയുടുത്ത് നെറ്റിയിൽ വലിയ ചുവന്ന പൊട്ട് തൊട്ട് ദേവീ ഭാവത്തിൽ പൂജയിൽ ഉടനീളം ഉണ്ടായിരുന്നു. മന്ത്രവാദത്തിന്റെ പലഘട്ടങ്ങളിലും ഇവർ ഉറഞ്ഞു തുള്ളുകയും അലറിവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ക്ഷേത്രത്തിലെ ദേവി യുവതിയുടെ ശരീരത്തിൽ പ്രവേശിച്ചതാണെന്നാണ് പൂജാരി നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പൂജക്കിടയിൽ പെൺകുട്ടി തുള്ളുമ്പോൾ പൂജാരിയുടെ മകൻ കുട്ടിയെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് അടുത്തുള്ള റൂമിലേക്ക് കൊണ്ടു പോകുന്നുമുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയവർക്കൊക്കെ വലിയ അത്ഭുതമായിരുന്നു ഈ കാഴ്ചകളൊക്കെ. 7 മണിക്കൂറുകൾക്ക് ശേഷം പൂജ അവസാനിച്ചു എന്ന് പറഞ്ഞ് പൂജാരി പെൺകുട്ടിയുടെ ചെവിയിൽ എന്തൊക്കെയോ പറഞ്ഞു. ഇതോടെ പെൺകുട്ടി ഇയാളുടെ ഇരുകവിളിലും മാറിമാറി ചുംബിച്ചു.

ഇതോടെ പൂജാരി പെൺകുട്ടിയോട് ചാച്ചനെ കാണാനാവുന്നുണ്ടോ എന്ന് ഉറക്കെ ചോദിച്ചു. കാണാനാകുന്നുണ്ട് എന്ന് പെൺകുട്ടി പറഞ്ഞു. ഇത് കേട്ട് ചുറ്റും നിന്നവർ കൈകൂപ്പി ഉറക്കെ പ്രാർത്ഥിച്ചു. വീണ്ടും ചോദ്യം ആവർത്തിപ്പോൾ കാണാനാകുന്നുണ്ട് എന്ന് പെൺകുട്ടി പറഞ്ഞു. നാലുതവണയോളം ഈ ചോദ്യം ആവർത്തിച്ചതിന് ശേഷമാണ് കാഴ്ച ശക്തി തിരിച്ചു കിട്ടി എന്ന് പൂജാരി പ്രഖ്യാപിച്ചത്. കൂടി നിന്നവരെല്ലാം ഈ അത്ഭുത പ്രവർത്തി കണ്ട് സ്തബ്ദരായി നിൽക്കുകയായിരുന്നു. പൂജയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ടു എന്ന് മാതാവിന് മനസ്സിലായത്.

അതേ സമയം പൂജാരി പ്രസാദ് കുട്ടനെതിരെ വ്യാപകമായ ആരോപണങ്ങളാണ് ഉയരുന്നത്. ഭിന്നശേഷിക്കാരനായ ആളുടെ വൈകല്യം മാറ്റി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തതായും പലരുടെയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി നൽകെമെന്ന് പറഞ്ഞ് പണം തട്ടുന്നതാുമാണ് പുറത്തു വരുന്ന വിവരം. ക്ഷേത്രത്തിലെത്തുന്നവരെ പല ദോഷങ്ങൾ ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പൂജകൾ നടത്തിക്കുന്നതും പതിവാണ്. ,ംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെകുറിച്ച് വിവരം ലഭിച്ചതായിട്ടാണ് ഓച്ചിറ പൊലീസ് പറഞ്ഞത്. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഓച്ചിറയിൽ മന്ത്രവാദം നടത്തി എന്ന വിവരം പുറത്തെത്തിയത്. ജന്മനാ കാഴ്ച ശക്തി കുറവുള്ള കായംകുളം പുതുപ്പള്ളി സ്വദേശിനിയുടെ മകളായ പതിനാലുകാരിയെയാണ് കാഴ്ച ശക്തി തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയത്. പെൺകുട്ടിയും മാതാപിതാക്കളും ആലും പീടികയിലെ കൂട്ടുങ്ങൽ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. ക്ഷേത്രത്തിലെ മേൾശാന്തിയായ പ്രസാദ് കുട്ടൻ കുട്ടിക്ക് കാഴ്ച ശക്തി ലഭിക്കുവാൻ പൂജ നടത്തിയാൽ മതി എന്ന് ഉപദേശിക്കുകയായിരുന്നു. മകളുടെ കാഴ്ച ശക്തി തിരികെ കിട്ടാനായി ലക്ഷങ്ങൾ മുടക്കി പല ചികിത്സകളും ചെയ്തിട്ടും ഫലമില്ലാതിരുന്നപ്പോഴാണ് പൂജാരി പറഞ്ഞതുപോലെ മന്ത്രവാദം നടത്താൻ മാതാപിതാക്കൾ തയ്യാറായത്.

45 ദിവസത്തെ പൂജ നടത്തി കഴിഞ്ഞാൽ കാഴ്ച ശക്തി തിരികെ ലഭിക്കുമെന്നാണ് ഇയാൾ മാതാവിനോട് പറഞ്ഞ് വിശ്വസിപ്പിച്ചത്. രണ്ടു ലക്ഷം രൂപയോളം ചിലവു വരുമെന്നും അറിയിച്ചു. ഇതോടെ പ്രവാസിയായ ഭർത്താവിനോട് ഇക്കാര്യം പറയുകയും അവസാന മാർഗ്ഗമെന്നോണം പൂജാരി പറയുന്നത് പോലെ ചെയ്യാൻ ഉപദേശിക്കുകയുമായിരുന്നു. പൂജയുടെ തുടക്കം എന്ന നിലയിൽ 45 ദിവസം മുൻപ് ഇയാൾ ക്ഷേത്രത്തിലെത്തിയ വിശ്വാസികളോടും മറ്റും താൻ കാഴ്ച ശക്തി ലഭിക്കാനായി ഒരു പൂജ ചെയ്യുന്നുണ്ടെന്നും എല്ലാവരും എത്തണമെന്നും നിർദ്ധേശിച്ചു. അങ്ങനെ പൂജ തുടങ്ങുന്ന ദിവസം ക്ഷേത്രത്തിൽ നാട്ടുകാരുടെ മുന്നിൽ വച്ച് ഹോമവും മറ്റും നടത്തി. നാൽപ്പത്തി അഞ്ചാമത്തെ ദിവസം നടത്തുന്ന പൂജയിൽ കുട്ടിക്ക് കാഴ്ച ശക്തി ലഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അങ്ങനെയാണ് 45 ദിവസം പിന്നിട്ട കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പൂജ നടത്തിയത്. കാഴ്ച ശക്തി തിരികെ ലഭിക്കുന്ന അത്ഭുത കാഴ്ച കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ ക്ഷേത്രത്തിലെത്തിയിരുന്നു. രാവിലെ ആറുമണിക്കാണ് പൂജകൾ ആരംഭിച്ചത്. കണ്ണുകൾ മൂടികെട്ടി കുട്ടിയെ പൂജയ്കാകയി ക്ഷേത്രത്തിന് മുന്നിൽ ഇരുത്തി. ഒപ്പം കുടുംബാംഗങ്ങളെയും ഇരുത്തി. ഉച്ചത്തിലുള്ള മന്ത്രം ചൊല്ലകളും ഭസ്മം എറിയലും വെള്ളം കുടയലുമൊക്കയായി ഉച്ചയ്ക്ക് ഒരു മണിവരെ പൂജകൾ നീണ്ടും. പൂജയ്ക്ക് ഒടുവിൽ കുട്ടിയുടെ അടുത്ത് നിന്ന് തന്നെ കാണാനാകുന്നുണ്ടോ എന്ന് പൂജാരി ചോദിച്ചു. അപ്പോൾ കുട്ടി കാണാനാകുന്നുണ്ട് എന്ന് പറഞ്ഞു. മൂന്നു നാലു തവണ തന്നെ കാണാനാകുന്നുണ്ടോ എന്ന് ഇയാൾ ചോദിച്ചപ്പോഴും കാണാനാകുന്നുണ്ട് എന്ന് കുട്ടി ആവർത്തിച്ചു. ഇതോടെ കുട്ടിക്ക് കാഴ്ച ശക്തി ലഭിച്ചു എന്ന് പ്രഖ്യാപിക്കുകയായിരുന്നു. അത്ഭുത പ്രവർത്തി ചെയ്ത പൂജാരിയെ വണങ്ങാനായി ഭക്തരുടെ തിക്കും തിരക്കായി പിന്നെ.

പൂജയ്ക്ക് ശേഷം വീട്ടിലെത്തി കുട്ടിയോട് സംസാരിച്ചപ്പോഴാണ് പൂജാരി തട്ടിപ്പ് നടത്തിയതാണ് എന്ന് മനസ്സിലായത്. പൂജയ്ക്ക് മുൻപ് കുട്ടിക്ക് കണ്ണിന് അടുത്തുള്ളത് കാണാൻ കഴിയുമായിരുന്നു. ആ കാഴ്ച ശക്തി മാത്രമേ ഇപ്പോഴും ഉള്ളൂ. ഇതോടെയാണ് ഇക്കാര്യം മാതാവ് നാട്ടുകാരോട് പറഞ്ഞത്. കാഴ്ച ശക്തി കിട്ടാനായി 2 ലക്ഷം രൂപയും കൊടുത്തു എന്ന വിവരവും അപ്പോഴാണ് നാട്ടുകാർ അറിയുന്നത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകാൻ നിർദ്ദേശിച്ചപ്പോൾ പൂജാരി വലിയ ക്വട്ടേഷൻ അംഗമാണെന്നും തനിക്കും കുട്ടിക്കും ജീവിക്കാൻ കഴിയില്ലെന്നും പറയുന്നത്. നാട്ടുകാർ ഇവരോട് കൂടുതൽ ചോദിച്ചിട്ടും ഒന്നും വിട്ടു പറയുന്നുമില്ല. ഇതോടെയാണ് ഡിവൈഎഫ്‌ഐ സംഭവത്തിൽ ഇടപെടുന്നത്.

ഡിവൈഎഫ്‌ഐ ക്ലാപ്പന മേഖലാ പ്രസിഡന്റ് രജത് പെൺകുട്ടിയുടെ വീട്ടിലെത്തുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പരാതി ൻകാൻ പറഞ്ഞപ്പോൾ ആദ്യം സമ്മതിക്കുകയും പിന്നീട് പിന്മാറുകയുമായിരുന്നു. മന്ത്രവാദം നടത്തി ജീവൻ പോലും നഷ്ടമാകുന്ന നിരവധി സംഭവങ്ങൾ നാട്ടിൽ നടക്കുമ്പോൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് രജത് തീരുമാനിച്ചു. ഇതോടെയാണ് ഡിവൈഎഫ്‌ഐയുടെ പേരിൽ ഓച്ചിറ പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് ഓച്ചിറ എസ്.എച്ച.ഒ പ്രകാശ് ഉറപ്പ് നൽകി. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ തങ്ങൾക്ക് പരാതി ഇല്ലെന്നാണ് മാതാവ് അറിയിച്ചത്. ഇതിനിടയിൽ സംഭവം വിവാദമായതോടെ പൂജാരി സ്ഥലത്ത് നിന്നും മുങ്ങി. മന്ത്രവാദം നടത്തിയതിന്റെ തെലിവുകൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സിഐ പ്രകാശ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP