Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാബ് പണിതത് കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്; ഉദ്ഘാടനം നടക്കുന്ന ഗ്രീൻ പവലിയൻ പണിതത് നാട്ടുകാരുടെയും ടീച്ചേഴ്‌സിന്റെയും പണംകൊണ്ട്; ഏഴു ക്‌ളാസ് റൂമുകൾ പണിതപ്പോൾ പിരിവ് മുഴുവൻ ടീച്ചേഴ്‌സിന്റെയും പിടിഎയുടെയും വക; ഒരിക്കൽ ഉദ്ഘാടനം കഴിഞ്ഞ എരുമേലി വെൺകുറിഞ്ഞി എസ്എൻഡിപി സ്‌കൂളിന്റെ ലാബ് വീണ്ടും ഉദ്ഘാടനം ചെയ്യാൻ എത്തുന്ന വെള്ളാപ്പള്ളിക്ക് എതിരെ തുറന്ന കത്തും പ്രതിഷേധവുമായി യൂണിയൻ പ്രവർത്തകർ

ലാബ് പണിതത് കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്; ഉദ്ഘാടനം നടക്കുന്ന ഗ്രീൻ പവലിയൻ പണിതത് നാട്ടുകാരുടെയും ടീച്ചേഴ്‌സിന്റെയും പണംകൊണ്ട്; ഏഴു ക്‌ളാസ് റൂമുകൾ പണിതപ്പോൾ പിരിവ് മുഴുവൻ ടീച്ചേഴ്‌സിന്റെയും പിടിഎയുടെയും വക; ഒരിക്കൽ ഉദ്ഘാടനം കഴിഞ്ഞ എരുമേലി വെൺകുറിഞ്ഞി എസ്എൻഡിപി സ്‌കൂളിന്റെ ലാബ് വീണ്ടും ഉദ്ഘാടനം ചെയ്യാൻ എത്തുന്ന വെള്ളാപ്പള്ളിക്ക് എതിരെ തുറന്ന കത്തും പ്രതിഷേധവുമായി യൂണിയൻ പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്ക് എതിരെ യോഗം പ്രവർത്തകരുടെ തുറന്ന കത്ത്. യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെയാണ് എരുമേലി ശാഖാ പ്രവർത്തകർ തുറന്ന കത്തെഴുതിയത്. യോഗം നേരിട്ടു നടത്തുന്ന വെൺകുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ലാബ് ഉദ്ഘാടനം ചെയ്യാൻ നാളെ എത്തുന്ന വെള്ളാപ്പള്ളിക്ക് നേരെ പ്രതിഷേധം ഉയർത്തിയാണ് ശാഖാ പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. കേന്ദ്ര പദ്ധതിയായ അടൽ തിങ്കറിങ് ലാബ് പ്രോജക്റ്റ് വഴി ലഭിച്ച 25 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ അടൽ തിങ്കറിങ് ലാബിന്റെ പുനരുദ്ഘാടനത്തിനു നാളെ വെള്ളാപ്പള്ളി എത്തുന്നതിനു എതിരെയാണ് യോഗം പ്രവർത്തകർ സംഘടിക്കുന്നതും തുറന്ന കത്തെഴുതുന്നതും. ഒരു തവണ ഉദ്ഘാടനം കഴിഞ്ഞ ലാബിന്റെ പുനർ ഉദ്ഘാടനത്തിനാണ് വെള്ളാപ്പള്ളി എത്തുന്നത്. സ്‌കൂളിനു നേരെ വെള്ളാപ്പള്ളി പ്രകടിക്കുന്ന അവഗണനയിൽ പ്രതിഷേധമുള്ള എരുമേലി ശാഖാ യൂണിയൻ പ്രവർത്തകരാണ് യൂണിയൻ ജനറൽ സെക്രട്ടറിക്ക് എതിരെ തുറന്ന കത്തും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഒരു തവണ ഉദ്ഘാടനം കഴിഞ്ഞ, പഞ്ചായത്ത് മെമ്പറും കുട്ടികളും കൂടി ഉദ്ഘാടനം നടത്തിയ അടൽ തിങ്കറിങ് ലാബിന്റെ ഉദ്ഘാടനത്തിനാണ് വെള്ളാപ്പള്ളി നാളെ എത്തുന്നത്. വെള്ളാപ്പള്ളിയുടെ വരവിനു എതിരെയാണ് യോഗം പ്രവർത്തകർ സംഘടിച്ചിരിക്കുന്നത്. ഈ പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് തുറന്ന കത്ത് പുറത്തു വിട്ടിരിക്കുന്നതും. എസ്എൻഡിപി യോഗം നേരിട്ട് നടത്തുന്ന സ്‌കൂളിന്റെ കാര്യത്തിൽ ഒരു ചില്ലി പൈസ പോലും ചെലവാക്കാതെ കേന്ദ്ര ഫണ്ട് വഴി സ്‌കൂളിനു ലഭിച്ച ലാബിന്റ് ഉദ്ഘാടനത്തിനു മാത്രം വെള്ളാപ്പള്ളി എത്തുന്നതിലാണ് യോഗം പ്രവർത്തകരുടെ പ്രതിഷേധം. ശക്തമായ പ്രതിഷേധത്തിന്റെ അകമ്പടിയിലാകും യോഗം നടക്കുക. ഈ പ്രതിഷേധം പ്രതീക്ഷിച്ച് വേണം താങ്കൾ ഉദ്ഘാടനത്തിനു എത്തേണ്ടത്-തുറന്ന കത്തിൽ ശാഖാ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

വളരെ ശക്തമായ വിമർശനങ്ങൾ ഉള്ള കത്താണ് യൂണിയൻ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. അതി രൂക്ഷമായ ഭാഷയിലാണ് കത്തിലെ വിമർശനം വരുന്നതും. അൽപ്പമെങ്കിലും മാന്യതയുണ്ടെങ്കിൽ തൊലിക്കട്ടിയുണ്ടെങ്കിൽ ഒരു രൂപയെങ്കിലും സ്‌കൂളിന്റെ വികസനത്തിനു മുടക്കുക. എന്നിട്ട് ഉദ്ഘാടനം നടത്തുക വെള്ളാപ്പള്ളിയെ പരിഹസിച്ചുകൊണ്ട് എഴുതിയ തുറന്ന കത്തിൽ പറയുന്നു. ചില്ലി പൈസ നൽകാതെ താങ്കൾ അവഗണിക്കുന്ന സ്‌കൂൾ ലാബ് ഉദ്ഘാടനത്തിനു വരുമ്പോൾ ചില കാര്യങ്ങൾ കൂടെ കൊണ്ടുവരണം. കഴിഞ്ഞ കുറെ വർഷങ്ങളിൽ സ്‌കൂളിൽ നടത്തിയ നിയമനങ്ങൾക്ക് ലഭിച്ച തുകയുടെ രസീതുകൾ, പ്ലസ് വൺ ക്വാട്ടയുടെ പേരിൽ ലഭിച്ച ലക്ഷങ്ങളുടെയും രസീതുകൾ, മൂന്നു മാസം മുൻപ് യുപിയിലേക്ക് നിയമനം നടത്തി വാങ്ങിയ 32 ലക്ഷം രൂപയുടെത് അടക്കമുള്ള രസീതുകൾ. ഇതുമായി വന്നില്ലെങ്കിൽ പ്രതിഷേധം താങ്കളെ കാത്തിരിക്കുന്നു. ശ്രീനാരായണീയർ തന്നെയാകും പ്രതിഷേധത്തിനു നേതൃത്വം നൽകുക.

ലാബ് പണിതത് യോഗം ഫണ്ട് ഉപയോഗിച്ചല്ല. കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. ഉദ്ഘാടനം നടക്കുന്നത് ഗ്രീൻ പവലിയനിലും. ഇത് പണിതത് നാട്ടുകാരുടെയും ടീച്ചേഴ്‌സിന്റെയും പണം കൊണ്ടാണ്. ഏഴു ക്‌ളാസ് റൂമുകളിൽ പണിതിട്ടുണ്ട്. ഇതിന്റെ പിരിവ് മുഴുവൻ ടീച്ചേഴ്‌സിന്റെയും പിടിഎയുടെയും വക. സ്‌കൂൾ ബസിന്റെ മെയിന്റെൻസിനുള്ള പണം നൽകുന്നത് ടീച്ചേഴ്‌സിന്റെ ശമ്പളത്തിൽ നിന്ന്. സ്‌കൂൾ ടീച്ചേഴ്‌സിന്റെത് ഉൾപ്പെടെയുള്ള മുറിയെല്ലാം ടൈൽ പാകി വൃത്തിയായി കിടക്കുന്നു. ചോർന്നോലിച്ച് കിടന്നിരുന്ന കഞ്ഞിപ്പുര പുതുക്കി. ഒന്നിനും ഒരു രൂപാ പോലും താങ്കൾ മുടക്കിയില്ല.

അറുപത്തിയഞ്ച് വർഷം പഴക്കമുള്ള സ്‌കൂൾ കെട്ടിടം ചോർന്നൊലിച്ച് കിടക്കുന്നു. ശോചനീയ അവസ്ഥയാണ് സ്‌കൂൾ ബസിന്റെത്. അടിസ്ഥാന സൗകര്യങ്ങൾ ഇതിലൊന്നും താങ്കൾ നയാപൈസ മുടക്കിയിട്ടില്ല. എന്നിട്ടും ഉദ്ഘാടന മാമാങ്കം നടത്താൻ തൊലിക്കട്ടി വേണം. സ്‌കൂളിൽ നടത്തിയിട്ടുള്ള നിയമനങ്ങളുടെയെല്ലാം പണം കണിച്ചുകുളങ്ങരയ്ക്ക്. അഡ്‌മിഷൻ ലക്ഷങ്ങൾ ഓരോ വർഷവും കണിച്ചുകുളങ്ങരയ്ക്ക്. സ്‌കൂൾ വികസനത്തിനോ സ്‌കൂൾ ടീച്ചേഴ്‌സും നാട്ടുകാരും നാട്ടുകാരുടെ പണവും. അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ ഒരു രൂപയെങ്കിലും സ്‌കൂൾ വികസനത്തിനു മുടക്കുക. എന്നിട്ട് ഉദ്ഘാടനം നടത്തുക-തുറന്ന കത്തിൽ പറയുന്നു.

ശാഖാ ഭാരവാഹിയുടെ പ്രതികരണം:

എസ്എൻഡിപി യോഗത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് വെൺകുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കണ്ടറി സ്‌കൂൾ. വളരെ പരിതാപകരമായ നിലയിലാണ് അവസ്ഥ. എരുമേലിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് സ്‌കൂൾ. കേന്ദ്ര ഫണ്ട് വഴി ലഭിച്ച 25 ലക്ഷം രൂപയ്ക്കാണ് ലാബ് നിർമ്മാണം പൂർത്തിയാക്കിയത്. ഉദ്ഘാടനം കഴിഞ്ഞ വർഷം നടന്നതാണ്. പ്രവർത്തിക്കുന്ന ലാബ് ആണിത് നിലവിൽ. ഉദ്ഘാടനം നടന്നപ്പോൾ നോട്ടീസിൽ ജനറൽ സെക്രട്ടറിയുടെ പേര് വച്ചെങ്കിലും അദ്ദേഹം വന്നില്ല. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉള്ള പദ്ധതി കേന്ദ്രത്തിന്റെ ആരെയും വിളിക്കാതെ വീണ്ടും വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുകയാണ്.

സ്‌കൂളിൽ അഞ്ച് പൈസ പോലും യോഗം ജനറൽ സെക്രട്ടറി മുടക്കുന്നില്ല. സ്‌കൂൾ ചോർന്നൊലിക്കുകയാണ്. അതിനൊന്നും പണം മുടക്കുന്നില്ല. നിയമനങ്ങൾക്ക് എല്ലാം കാശ് വാങ്ങുന്നു. എല്ലാ പണവും പോകുന്നത് കണിച്ചുകുളങ്ങരയ്ക്കാണ്. ഒന്നും സ്‌കൂളിനു വേണ്ടി ചെലവാക്കുന്നില്ല. ഇപ്പോൾ ഉദ്ഘാടനത്തിനു അദ്ദേഹം നേരിട്ട് വരുന്നു. ഇതിൽ യോഗം പ്രവർത്തകർക്ക് കടുത്ത പ്രതിഷേധമുണ്ട്. ഈ പ്രതിഷേധത്തിന്റെ ഭാഗമായാണ് തുറന്ന കത്ത് ഇറക്കിയിരിക്കുന്നത്. രാജു എബ്രഹാം എംഎൽഎയാണ് അധ്യക്ഷൻ. അദ്ദേഹം വരുമോ എന്ന് പോലും അറിയില്ല-യോഗം ഭാരവാഹികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP