ഇനി കല്യാണത്തിന് മുമ്പ് അവന്റെ നിർബന്ധം കാരണം, ഇന്റിമസി തെളിയിക്കാൻ വേണ്ടി മാത്രമായിട്ട് സെക്സിന് സമ്മതിക്കരുത്; അതൊക്കെ സൈക്കളോജിക്കൽ മൂവുകളാണ്; അവൻ 100% തേയ്ക്കും; പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം;പെൺകുട്ടികൾക്കായി ഡോ മനോജ് വെള്ളനാടിന്റെ കുറിപ്പ്
ഡോ. മനോജ് വെള്ളനാട്
തിരുവനന്തപുരം:പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂൾ ഗേൾ, കോളേജ്, മല്ലൂ എന്നൊക്കെ സെർച്ച് ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന ഭൂരിഭാഗം വീഡിയോകളും ഏതെങ്കിലുമൊരു ഒരു പെൺകുട്ടി ഏറ്റവും വിശ്വസ്തനായ ഒരാളുടെ കൂടെ ഏറ്റവും ഇന്റിമേറ്റായി നിന്ന ഏറ്റവും സ്വകാര്യ നിമിഷങ്ങളുടേതാണെന്ന് നിങ്ങൾക്ക് കാണാം.
അവയെല്ലാം മനപ്പൂർവ്വമോ അല്ലാതെയോ ആ ഏറ്റവും വിശ്വസ്തന്റെ ഫോണിൽ നിന്നുമാണ് അവിടെയെത്തിയത്. ഒറിജിനലായിട്ട് ഷൂട്ട് ചെയ്ത പോൺ വീഡിയോകളേക്കാൾ ഡിമാന്റ് ഇത്തരം വീഡിയോകൾക്കാണ്. കാരണമവിടെയൊരു ഒളിഞ്ഞുനോട്ടത്തിന്റെ സുഖം മനുഷ്യന് ലഭിക്കും. തികച്ചും മനുഷ്യ സഹജമായത്.
പ്രിയങ്ക റെഡിക്ക് നീതി കിട്ടാൻ വേണ്ടിയുണ്ടായ ഹാഷ് ടാഗുകളുടെ എണ്ണത്തേക്കാൾ ആ ബലാത്സംഗ വീഡിയോ കിട്ടുമോ എന്നറിയാനായി നടന്ന സെർച്ചുകൾക്കുള്ളതായി വാർത്ത കണ്ടപ്പോളോർത്തതിതാണ്. ഇന്നലെ വരെ 80 ലക്ഷത്തിന് മുകളിലാണത്രേ സെർച്ച്. ആസിഫയുടെ വാർത്ത വന്ന സമയത്ത് പോൺ സെർച്ചിൽ അതായിരുന്നു ഹൈലൈറ്റ്. ഓരോ പുതിയത് വരുമ്പോഴും ട്രെൻഡ് ഇങ്ങനെ മാറിക്കൊണ്ടിരിക്കും.
അതിലത്ഭുതപ്പെടാനൊന്നുമില്ല. മനുഷ്യന് സദാചാരമെന്നത് അവസരങ്ങളുടെ ക്ഷാമം മാത്രമാണെന്നാർക്കാണറിയാത്തത്.
സ്വന്തം മനസാക്ഷിയോട് ചോദിച്ചാൽ ഏതൊരു സദാചാരവാദിക്കും ആ ഉത്തരം കിട്ടും. പ്രിയങ്ക, ആസിഫ സംഭവങ്ങൾ പോലുള്ള പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്ന 'ക്രൈമു'കളെ വേഗവും ശക്തവും മാതൃകാപരവുമായ നിയമങ്ങൾ കൊണ്ട് നേരിട്ടാലേ അവ ആവർത്തിക്കാതിരിക്കൂ. അതേതൊരു മനുഷ്യനെയും പോലെ എന്റെയും ആഗ്രഹമാണ്. അതിനു വേണ്ടിയും നമുക്ക് ശ്രമിക്കാം.
പക്ഷെ പ്രിയങ്കയുടെയും ആസിഫയുടെയുമൊക്കെ പേരിലുള്ള പോൺ സെർച്ചിന്റെ കാര്യമെടുത്താൽ ആദ്യം പറഞ്ഞ ഒളിഞ്ഞുനോട്ടത്തിന്റെ സുഖത്തിനപ്പുറം മനുഷ്യനെ വച്ച് വിശദീകരിക്കാൻ പറ്റാത്ത വലിയൊരു ക്രൂരത കൂടി, വെറുപ്പിന്റെ മനോഭാവം കൂടി അവയ്ക്ക് പിന്നിലുണ്ടെന്ന് കാണാം. അങ്ങനെയുള്ളവരും നമ്മുടെയിടയിൽ തന്നെ സൗഹൃദലിസ്റ്റിലോ, ഒരു കല്യാണവീട്ടിലോ, ഒരേ ബസിലോ ഒക്കെ ഉണ്ടെന്നുള്ളിടത്താണ് നമ്മൾ ഭയക്കേണ്ടത്. ആ ഭയത്തെ പറ്റിയും ധാരാളം പേർ ഇതിനകം എഴുതിയിട്ടുണ്ട്. ആ ഭയം എനിക്കുമുണ്ട്.
ഇവിടെയിപ്പൊ പോൺ സെർച്ചുകൾ ചർച്ചാ വിഷയമായതു കൊണ്ട് പെൺകുട്ടികളോടായി മറ്റൊരു കാര്യം പറയാൻ കൂടിയാണീ കുറിപ്പ്. നിങ്ങൾ പ്രണയിക്കൂ. ആത്മാർത്ഥമായി തന്നെ. പ്രണയമില്ലാതെന്ത് ജീവിതമാണ്. അങ്ങനെ പ്രണയിക്കുമ്പോൾ,
1. പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം. മായാമയൂരം സിനിമയിൽ, രേവതി മോഹൻലാലിനോട് പറയുന്ന ഒരു ഡയലോഗുണ്ട്, 'നമ്മൾ രണ്ടുപേരും മനസുകൊണ്ടാഗ്രഹിക്കുന്ന നിമിഷം വരെ കാത്തൂടേ നരൻ..?' എന്ന്. നരൻ പിന്മാറും. അവിടെ സ്നേഹത്തിനപ്പുറം പരസ്പര ബഹുമാനത്തിന്റെ വലിയൊരു കെമിസ്ട്രിയാണ് വർക്ക് ചെയ്തത്. നിങ്ങളും പ്രണയത്തിൽ ആ കെമിസ്ട്രി ഉണ്ടാക്കാൻ നോക്കണം. ഇഷ്ടമില്ലെങ്കിൽ തുറന്ന് പറയണം, പറ്റില്ലാന്ന്.
2. ഇനി കല്യാണത്തിന് മുമ്പ് നിങ്ങൾക്കിഷ്ടമില്ലാതെ, പക്ഷെ അവന്റെ നിർബന്ധം കാരണം, ഇന്റിമസി തെളിയിക്കാൻ വേണ്ടി മാത്രമായിട്ട് സെക്സിന് സമ്മതിക്കരുത്. അതൊക്കെ സൈക്കളോജിക്കൽ മൂവുകളാണ്. അവൻ 100% തേയ്ക്കും. ഉറപ്പ്. തിരിച്ച് നിങ്ങളോടാ ഇന്റിമസി ഇല്ലാത്തതുകൊണ്ടാണീ നിർബന്ധിക്കൽ. പതുക്കെ സ്കൂട്ടായിക്കോ..
3. ഇനി പരസ്പരം ഇഷ്ടത്തോടെയാണെങ്കിൽ അതിൽ തെറ്റില്ല. പക്ഷെ, ഒരു കാരണവശാലും ഇതൊന്നും മൊബൈലിൽ ഷൂട്ട് ചെയ്യാൻ സമ്മതിക്കരുത്. കണ്ടിട്ട് ഞാനിപ്പൊ ഡിലീറ്റ് ചെയ്തോളാം, ഞാൻ മാത്രേ കാണൂ തുടങ്ങി എന്തൊക്കെ പഞ്ചാര വർത്താനം പറഞ്ഞാലും അപ്പൊ തന്നെ ചെപ്പാക്കുറ്റി നോക്കി പൊട്ടിച്ചേക്കണം. ഇനിയതിന് ധൈര്യമില്ലാ, ആക്രമിച്ചു കീഴടക്കുമെന്ന പേടിയുണ്ടേൽ, എന്തേലും കള്ളം പറഞ്ഞവിടുന്ന് രക്ഷപ്പെട്ടോണം. ബാത്റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞാലും മതി. കാരണം, അവൻ ഫ്രോഡാണ്. നിങ്ങളോടുള്ളത് ആത്മാർത്ഥ സ്നേഹമാണെങ്കിൽ അവനീ ഷൂട്ടിംഗിനെ പറ്റി ചിന്തിക്കുക കൂടിയില്ല.
4.പിന്നെ, ഇനിയഥവാ നിങ്ങളുടെ ഒരു വീഡിയോ പുറത്തു വന്നു എന്നതുകൊണ്ട് അത്യന്തം ഗുരുതരമായ ഒന്നും സംഭവിക്കാനൊന്നും പോവുന്നില്ല. ജീവിതം അതോടെ തീർന്നു എന്നൊന്നും കരുതേണ്ടതില്ല. സമ്മതത്തോടെ എടുത്ത വീഡിയോ ആണെങ്കിലും, സ്വകാര്യതയ്ക്ക് ഭീഷണിയാകുമ്പോൾ നിയമപരമായി നേരിടുന്നതിനും ഒട്ടും മടിക്കണ്ടാ.
ഇതു വായിക്കുമ്പോ, എന്തുകൊണ്ട് പെൺകുട്ടികൾ സൂക്ഷിക്കണമെന്ന് പറയുന്നു, അവന്മാരെയല്ലേ ആദ്യം ഉപദേശിച്ച് നന്നാക്കേണ്ടതെന്ന് ചിന്തിക്കുന്നവരും കാണും. അതിനുള്ള ഉത്തരം കിട്ടാനാണ് ഒരിക്കലെങ്കിലും പോൺ സൈറ്റുകൾ നോക്കണമെന്ന് ആദ്യം പറഞ്ഞത്. അവിടെയെല്ലാം പെണ്ണിന്റെ പേരും ശരീരവും തന്നെയാണ് വിറ്റഴിക്കപ്പെടുന്നത്. വിൽക്കുന്നതും വാങ്ങുന്നതും ഭൂരിഭാഗവും ആണുങ്ങളും. ആണിന്റെ മുഖം പതിഞ്ഞിട്ടുണ്ടെങ്കിലും ആരുമതോർക്കാൻ പോണില്ലാ. ലോകം മൊത്തമെടുത്താലും അങ്ങനാണ്.
ഏറ്റവുമധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നൊരാളിൽ നിന്നും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. വിശ്വാസവും സ്നേഹവുമൊക്കെ വേണം, അതിരുകവിയരുതെന്ന് മാത്രം. നിങ്ങളെ പോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവർ തന്നെയാണ് ആ വീഡിയോകളിൽ ഉള്ളവരെല്ലാം. ചിലപ്പോൾ റേപ്പിനേക്കാൾ ക്രൂരമായത് ഇതാണെന്നും തോന്നിയിട്ടുണ്ട്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍