Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്; ഡോക്ടറുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായി; പണം കവർന്നത് രണ്ട് ബാങ്കുകളുടെ എടിഎം വഴി പത്ത് തവണകളായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്; ഡോക്ടറുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായി; പണം കവർന്നത് രണ്ട് ബാങ്കുകളുടെ എടിഎം വഴി പത്ത് തവണകളായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും വൻ എടിഎം തട്ടിപ്പ്. ഇന്നലംെ കൊച്ചിയിലെ രണ്ട് ബാങ്കുകളുടെ എടിഎം വഴി പണം പിൻവലിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് വിവരങ്ങൾ ലഭിക്കുന്നത്. പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിൽ പത്ത് തവണകളിലായി പണം പിൻവലിക്കുകയായിരുന്നു. 

ഇന്നലെ തൃശ്ശൂർ കൊണ്ടാഴി പാറമേൽ എടിഎമ്മിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത് കവർച്ചാ ശ്രമം നടത്തിയിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ മോഷ്ടാക്കൾ കടന്നു കളയുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് മോഷണ ശ്രമം നടന്നത്.

ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ശബ്ദം കേട്ട് നാട്ടുകാർ എത്തിയത്. തിരിച്ചറിയാതിരിക്കാൻ ഇവർ ഹെൽമറ്റ് ധരിച്ചിരുന്നു. കാറിലാണ് മോഷ്ടാക്കൾ എത്തിയത്. എടിഎമ്മിനകത്തെ സിസിടിവി കാമറകൾ ടേപ്പ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തിരുന്നു. ആളുകൾ എത്തിയതോടെ കാറിൽ കയറി മുങ്ങാൻ ശ്രമിച്ചു. എന്നാൽ കാർ തകരാറിലായതോടെയാണ് ഇവർ കാറിൽനിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

സംസ്ഥാനത്ത് എടിഎം തട്ടിപ്പ് വർദ്ധിക്കുന്നതായി നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ വേണ്ടത്ര സുരക്ഷ നൽകുന്നതിൽ ബാങ്കും പൊലീസും പരാജയപ്പെ്ട്ടുവെന്ന് ആരോപണം ഉയർന്നുവരുന്നുണ്ട്. എടിഎം കൗണ്ടറുകളിൽ സിസിടിവി ക്യാമറ ഉണ്ടെങ്കിലും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന ആരോപണങ്ങൾ ഇതിനോടകം ഉയർന്നുവരുന്നുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP