Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചർച്ച് ആക്ട് കാട്ടി വിരട്ടാൻ നോക്കുന്നവർഭരണഘടന പഠിക്കാത്തവർ: ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കൊച്ചി: ചർച്ച് ആക്ട് കാട്ടി ക്രൈസ്തവ സഭയെ വിരട്ടി വരുതിയിലാക്കാമെന്നു സ്വപ്നം കാണുന്നവർ ഇന്ത്യൻ ഭരണഘടനപഠിക്കാത്തവരാണെന്നും ഇക്കൂട്ടരുടെ ജ്വല്പനങ്ങൾ വിശ്വാസിസമൂഹം പുച്ഛിച്ചുതള്ളുമെന്നും സിബിസിഐ ലെയ്റ്റികൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.ഭരണഘടനയെയും നിയമസംവിധാനങ്ങളെയും ഏറെ ബഹൂമാനത്തോടെ കാണുന്നവരാണ് ഭാരതത്തിലെക്രൈസ്തവസമൂഹം. ഭരണഘടനാവിരുദ്ധമായ പ്രവർത്തനങ്ങൾ ക്രൈസ്തവരുടെ ഭാഗത്തുനിന്നും ഉണ്ടായാൽ നടപടികൾഎടുക്കുവാനുള്ള സംവിധാനങ്ങളും നിയമവ്യവസ്ഥകളും രാജ്യത്തുണ്ട്. സഭയുടെ സ്വത്തുക്കൾ രാജ്യത്തെ നിയമങ്ങൾക്ക് വിധേയപ്പെട്ട് വിശ്വാസികൾ ആർജ്ജി ച്ചതാണ്.

ദേവസ്വം, വഖഫ് ബോർഡുപോലെ സർക്കാർ ഖജനാവിൽ നിന്ന് പണംമുടക്കി നേടിയപൊതുസ്വത്തല്ല. ദേവസ്വം ബോർഡും വഖഫ് ബോർഡും രാജാക്കന്മാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളുംമോസ്‌കുകളും മാത്രം കൈകാര്യം ചെയ്യാൻ ഉണ്ടാക്കിയ സംവിധാനമാണ്. അനേകായിരം ക്ഷേത്രങ്ങളും മോസകുകളും സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുമ്പോൾ ഇവർക്കുവേണ്ടി നിയമം സൃഷ്ടിക്കാനുള്ളആർജ്ജവം സംസ്ഥാന സർക്കാരിനുണ്ടോ? ലോകമെമ്പാടുമായി പ്രവർത്തനനിരതവും, ആഗോളജനസംഖ്യയിലെബഹൂഭൂരിപക്ഷവുമായ ക്രൈസ്തവസമൂഹത്തെ കേരളത്തിലിരുന്ന് നിർവീര്യമാക്കാമെന്നു കരുതുന്നത് വിഢിത്തമാണ്.

അതിനാൽ തന്നെ സഭാസംവിധാനങ്ങളെ പുതിയ നിയമം സൃഷ്ടിച്ച് കീഴ്‌പ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.കേരളത്തിൽ കത്തോലിക്കാസഭയുടേതോ ഇതര ക്രൈസ്തവ സഭാവിഭാഗങ്ങളുടെയോ ഏതു പള്ളിയാണ് സർക്കാർ പണംമുടക്കി പണിതിരിക്കുന്നത്? രാജ്യത്തിന്റെ നിയമങ്ങൾ തെറ്റിച്ച് സംസ്ഥാനത്ത് എവിടെയെങ്കിലും ക്രൈസ്്തവർ ആരാധനാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ സർക്കാരിന് നിലവിലുള്ള രാജ്യനിയമങ്ങൾ അനുസരിച്ച് നടപടിയെടുക്കാം. അതിന് പുതിയൊരു ചർച്ച് ആക്ടിന്റെ ആവശ്യമില്ല.

ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കാസമൂഹത്തിന്റെ ആത്മീയ ഭൗതീക വളർച്ച ഒരു ദിവസം കൊണ്ടുണ്ടായതല്ല. വാർത്താ ചാനലുകളിലെ അന്തിച്ചർച്ചകളിലും സാമൂഹ്യ മാധ്യമങ്ങളിലും ക്രൈസ്തവവിരുദ്ധത വിളിച്ചറിയിക്കുന്നവരുടെ ധാർഷ്ഠ്യത്തിലും ആക്ഷേപ അവഹേളനങ്ങളിലും ഈ ആത്മീയതയുംവിശ്വാസവും ഇടിഞ്ഞുവീഴുന്നതുമല്ല. ഇന്നലകളിലും ഇന്നും സ്വന്തം ജനതയ്ക്കുവേണ്ടിമാത്രമല്ല പൊതുസമൂഹത്തിനൊന്നാകെ
ജീവിതം മുഴുവൻ മാറ്റിവച്ച ആയിരക്കണക്കിന് വൈദികശ്രേഷ്ഠരുടെ, വൈദികരുടെ, സന്യാസിനിമാരുടെ, അവരോടൊപ്പം രാപ്പകലധ്വാനിച്ച അധ്വാനിക്കുന്ന ലക്ഷക്കണക്കിനായ അല്മായവിശ്വാസികളുടെ തലമുറകളിലേയ്ക്ക് വിശ്വാസത്തിന്റെ അരൂപി പകർന്നേകിയ പൂർവ്വികരുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയുംസംഭാവനകളുടെയും നിസ്വാർത്ഥസേവനത്തിന്റെയും ബാക്കിപത്രമാണ് ഈ മണ്ണിലുയർന്നുനിൽക്കുന്നക്രൈസ്തവ ദേവാലയങ്ങളും ഇതര സഭാസ്ഥാപനങ്ങളും. ഈ സ്ഥാപനങ്ങളിലൂടെ നേട്ടമുണ്ടാക്കുന്നത്
പൊതുസമൂഹമൊന്നാകെയാണെന്നുള്ളത് ആരും മറക്കരുത്.

വിവിധ ക്രൈസ്തവ സഭകളിൽ നിന്ന് സഭാവിരുദ്ധ പ്രവർത്തനങ്ങളുടെപേരിൽ പുറംതള്ളപ്പെട്ടവരെ മുന്നിൽ നിർത്തിസഭയ്‌ക്കെതിരെ ഭീകരവാദപ്രസ്ഥാനങ്ങളും നിരീശ്വരവാദികളും ക്രൈസ്തവവിരുദ്ധരും രൂപപ്പെടുത്തുന്ന അജണ്ടകൾ തെരുവിൽഅരങ്ങേറുമ്പോൾ ഇതിന്റെ പിന്നിലെ കുതന്ത്രങ്ങൾ തിരിച്ചറിയാനുള്ള ആർജ്ജവം ക്രൈസ്തവർക്കുണ്ട്. ക്രൈസ്തവസംരക്ഷണമെന്നപേരിൽ എറണാകുളം വഞ്ചി സ്‌ക്വയറിൽ സഞ്ചിയും തൂക്കി വന്നവരും പർദ്ദയിട്ട് സ്റ്റേജിലിരുന്നവരുംആരായിരുന്നുവെന്ന് പൊതുസമൂഹം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യയിലും ശ്രീലങ്കയിലും ക്രൈസ്തവരെകൊലയ്ക്കുകൊടുത്തവർ മറ്റൊരു രൂപത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലേയ്ക്കും സഭാസ്ഥാപനങ്ങളിലേയ്ക്കുംനുഴഞ്ഞുകയറുന്നതും പീഡനജിഹാദുകളിലൂടെ ക്രൈസ്തവ കുടുംബങ്ങളെ തകർക്കാൻ ശ്രമിക്കുന്നതും നിസ്സാരവൽക്കരിക്കരുത്.

ശക്തമായ അടിത്തറയും വേരുകളും ചിട്ടയായ പ്രവർത്തനങ്ങളുമായി ലോകംമുഴുവൻ നിറഞ്ഞുനിൽക്കുന്ന കത്തോലിക്കാസഭയുടെപ്രവർത്തനമേഖലകളേയും ആത്മീയ നിറവിനേയും നിർവീര്യമാക്കുവാൻ ചില സഭാവിരോധികളെ ഉപകരണങ്ങളാക്കുമ്പോൾ വൈദികരും സന്യസ്തരുമടങ്ങുന്ന സഭയുടെ അഭിമാനമായ സംവിധാനത്തെ ക്ഷതമേൽക്കാതെ സംരക്ഷിക്കുവാനുള്ള കടമയുംഉത്തരവാദിത്വവും വിശ്വാസിസമൂഹം നിർവ്വഹിക്കുമെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP