Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടന്ന് പോകുന്നത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഭയങ്കരമായ മഞ്ഞുകാലം; മഞ്ഞു വീഴാത്ത സംസ്ഥാനങ്ങളിൽ പോലും നിലയ്ക്കാത്ത മഞ്ഞു വീഴ്ച; 30 സംസ്ഥാനങ്ങളിലെ 12 കോടി അമേരിക്കക്കാരെ മഞ്ഞും തണുപ്പും ദോഷമായി ബാധിച്ചു; എങ്ങും ഗതാഗത തടസ്സങ്ങൾ; അനേകം ദേശിയ പാതകൾ മഞ്ഞിനടിയിൽ

കടന്ന് പോകുന്നത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഭയങ്കരമായ മഞ്ഞുകാലം; മഞ്ഞു വീഴാത്ത സംസ്ഥാനങ്ങളിൽ പോലും നിലയ്ക്കാത്ത മഞ്ഞു വീഴ്ച; 30 സംസ്ഥാനങ്ങളിലെ 12 കോടി അമേരിക്കക്കാരെ മഞ്ഞും തണുപ്പും ദോഷമായി ബാധിച്ചു; എങ്ങും ഗതാഗത തടസ്സങ്ങൾ; അനേകം ദേശിയ പാതകൾ മഞ്ഞിനടിയിൽ

സ്വന്തം ലേഖകൻ

വാഷിങ്ടൺ: അമേരിക്ക കടന്നു പോകുന്നത് ചരിത്രത്തിലെ ഏറ്റവും ഭയങ്കരമായ മഞ്ഞു വീഴ്ചയിലൂടെ. മഞ്ഞു വീഴാത്ത സംസ്ഥാനങ്ങളിൽ പോലും കനത്ത മഞ്ഞു വീഴ്ചയാണ് ഉള്ളത്. ശക്തമായ മഞ്ഞു വീഴ്ചയിൽ ഏഴ് പേർ മരിച്ചു. 30 സംസ്ഥാനങ്ങളിലെ 12 കോടി ജനങ്ങളെ മഞ്ഞും തണുപ്പും ദോഷകരമായി ബാധിച്ചിരിക്കുകയാണ്. അതിശക്തമായ മഞ്ഞു വീഴ്ചയെ തുടർന്ന് രാജ്യത്ത് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. 15 സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയും പടിഞ്ഞാറൻ തീരത്തും കിഴക്കൻ തീരത്തും 20 ഇഞ്ച് വരെ മഞ്ഞു വീഴുമെന്നാണ് കണക്കു കൂട്ടൽ. താങ്ക്സ് ഗിവിങ് ഹോളിഡേയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങാൻ ശ്രമിച്ച ദശലക്ഷക്കണക്കിന് ആളുകൾക്ക് മഞ്ഞു വീഴ്ച പേടി സ്വപ്നമായി മാറി.

തിങ്കളാഴ്ച മാത്രം 200 വിമാനങ്ങളാണ് അമേരിക്കയിൽ റദ്ദാക്കിയത്. 100ൽ പരം വിമാനങ്ങൾ വൈകി പറന്നു. ന്യൂയോർക്കിലും ബോസ്റ്റണിലുമാണ് കൂടുതൽ വിമാനങ്ങളും റദ്ദ് ചെയ്തത്. 30 സംസ്ഥാനങ്ങളിലെ 12 കോടി അമേരിക്കക്കാരെ മഞ്ഞും തണുപ്പും ദോഷമായി ബാധിച്ചിട്ടുണ്ട്. മസാച്യുസെറ്റ്സ്, ന്യയോർക്ക് വെർഡമോണ്ട് എന്നിവിടങ്ങളിൽ കാൽപാദത്തിനും മുകളിലായിരുന്നു മഞ്ഞു വീണത്. അമേരിക്കയിൽ ഏഴും കാനഡയിൽ ഒരു മരണവുമാണ് സംഭവിച്ചിരിക്കുന്നത്. മരിച്ചവരിൽ കൂടുതലും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ്. അരിസോണയിൽ മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടികൾ ഒലിച്ചു പോയതായും റിപ്പോർട്ട് ഉണ്ട്. മഞ്ഞിൽ തെന്നി വീണും തലയിടിച്ചുമാണ് ചിലർ മരിച്ചത്. റോഡുകളെല്ലാം അപകടകരമായ അവസ്ഥയിലാണ്. മഞ്ഞ് പെയ്തിറങ്ങി കൊണ്ടിരിക്കുന്നതിനാൽ ഇവ വൃത്തിയാക്കാനും സാധിക്കാത്ത അവസ്ഥയിലാണ്.

ഞായറാഴ്ച ഏഴ് മണിക്ക് ന്യൂയോർക്കിൽ മാത്രം കാറ്റിനെ തുടർന്ന് 550 അപകടങ്ങളാണ് ഉണ്ടായതെന്ന് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു. മഞ്ഞിൽ പുതഞ്ഞ റോഡുകളാണ് അപകടത്തിന് കാരണം. ഇതേ തുടർന്ന് ബിംഗാംടൺ, പെൻസിൽ വാനിയ, ന്യൂയോർക്ക് തുടങ്ങി പല സംസ്ഥാനങ്ങളിലെയും ദേശിയ പാതകൾ അടച്ചിട്ടു. ന്യൂയോർക്കിൽ തിങ്കഴാഴ്ച പല സ്‌കൂളുകൾക്കും അവധി നൽകി. ഞായറാഴ്ച എയർപോർട്ടിലെ ഐസി കണ്ടീഷനെ തുടർന്ന് ഡെൽറ്റയുടെ കണക്ഷൻ ഫ്ളൈറ്റ് ബഫല്ലോ-നയാഗ്ര ഇന്റർനാഷണൽ എയർപോർട്ട് ടാക്സി വേയിൽ തെന്നിമാറി. സംഭവത്തെ തുടർന്ന് 72 യാത്രക്കാർക്കും ക്രൂ മെംബേഴ്സിനും പരിക്കു പറ്റിയതായി എയർലൈൻ അറിയിച്ചു. വ്യോമായന മേഖലയ്ക്ക് അമേരിക്കയിലെ നിലവിലെ സാഹചര്യം വൻ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.

ബോസ്റ്റണിൽ ആറിഞ്ചും ഫിലാഡൽഫിയയിൽ അഞ്ച് ഇഞ്ചും മഞ്ഞാണ് തിങ്കളാഴ്ച പെയ്തത്. ഒരിക്കലും മഞ്ഞു പെയ്യാത്ത സംസ്ഥാനങ്ങളിലും ഇത്തവണ മഞ്ഞു പെയ്തിറങ്ങി എന്നതാണ് മറ്റൊരു വസ്തുത. ഇതോടെ ഇവിടുത്തെ ജീവിതം ദുസ്സഹമായി. കാലിഫോർണിയ, ഉത്ത, മിനസ്സോട്ട, വിസ്‌കോസിൻ എന്നിവിടങ്ങളിൽ അതിശക്തമായ മഞ്ഞു വീഴ്ചയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ മിനസ്സോട്ടയിൽ 20 ഇഞ്ച് മഞ്ഞാണ് പെയ്തിറങ്ങിയത്.

ബോസ്റ്റൺ, ഹാർട്ട്ഫോർഡ്, കണക്ടിക്കട്ട്, പ്രൊവിഡൻസ്, റോഡ് ഐലൻഡ് എന്നിവയാണ് ആദ്യമായി മഞ്ഞ് പെയ്തിറങ്ങിയ സംസ്ഥാനങ്ങൾ. ഞായറാഴ്ചയാണ് ഇവിടങ്ങളിൽ മഞ്ഞു വീഴ്ച തുടങ്ങിയത്. മസാച്യൂസെറ്റ്സിൽ ജനങ്ങൾ ഉറക്കമുണർന്നതോടെ മഞ്ഞു പാളികൾ മുറ്റത്ത് മൂടി കിടക്കുന്നതാണ് കണ്ടത്. പുറത്തേക്ക് ഇറങ്ങാനാവാത്ത സാാഹചര്യമായതിനാൽ ഇന്നലെ ഇവിടെ സ്‌കൂളുകൾ അടഞ്ഞു കിടന്നു.

അമേരിക്കയിലുടനീളമുള്ള വിമാനത്താവളങ്ങളെ അതിശക്തമായ മഞ്ഞു വീഴ്ച കുഴപ്പത്തിലാക്കിയിരിക്കുകയാണ്. 30 ലക്ഷത്തോളം അമേരിക്കക്കാരുടെ യാത്രാ പദ്ധതികളാണ് മഞ്ഞ് തകർത്തു കളഞ്ഞതെന്ന് അമേരിക്കൻ എയർലൈൻ പറയുന്നു. ഞായറാഴ്ച മഞ്ഞും മരം കോച്ചുന്ന തണുപ്പും മഴയും മൂലം അമേരിക്കയ്ക്ക് അകത്തേക്കും പുറത്തേക്കുമുള്ള 900 വിമാനങ്ങളാണ് റദ്ദ് ചെയ്തത്. നോർത്ത് ഡെക്കോത്തയിൽ വിമാനങ്ങൾ പറക്കുന്നതിൽ കൂട്ടത്തോടെയാണ് കാലതാമസം നേരിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP