Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിയൽ എസ്‌റ്റേറ്റ് ഭീമനിൽ നിന്നും ഇൻകം ടാക്‌സ് പിടിച്ചെടുത്തത് 3,000 കോടിയുടെ കള്ളപ്പണം; പണം കണ്ടെത്തിയത് ആരിൽ നിന്നെന്ന് വെളിപ്പെടുത്താതെ ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ്: പിടിച്ചെടുത്തത് ഓറിയന്റൽ ഇന്ത്യാ ഗ്രൂപ്പിൽ നിന്നെന്ന് റിപ്പോർട്ട്

റിയൽ എസ്‌റ്റേറ്റ് ഭീമനിൽ നിന്നും ഇൻകം ടാക്‌സ് പിടിച്ചെടുത്തത് 3,000 കോടിയുടെ കള്ളപ്പണം; പണം കണ്ടെത്തിയത് ആരിൽ നിന്നെന്ന് വെളിപ്പെടുത്താതെ ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ്: പിടിച്ചെടുത്തത് ഓറിയന്റൽ ഇന്ത്യാ ഗ്രൂപ്പിൽ നിന്നെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഒരു ലീഡിങ് റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിന്നും ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് 3,000 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. എന്നാൽ ഏത് കമ്പനിയിൽ നിന്നാണ് കള്ളപ്പണം പിടിച്ചെടുത്തതെന്ന് സി.ബി.ഡി.റ്റി വ്യക്തമാക്കിയില്ല. എന്നാൽ ഓറിയന്റൽ ഇന്ത്യാ ഗ്രൂപ്പിൽ നിന്നാണ് പണം പിടിച്ചെടുത്തതെന്നാണ് ഔദ്യോൗഗിക വൃത്തങ്ങളിൽ നിന്നുള്ള സൂചന.

കഴിഞ്ഞയാഴ്ച കമ്പനിയുടെ 25ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത് ഇതിൽ കള്ളപ്പണം കണ്ടെത്തുകയും പിടിച്ചെടുക്കുകയും ആയിരുന്നു. നിരവധി ഇടപാടുകൾ ഇവർ ടാക്‌സ് നൽകാതെയും നടത്തി വരുന്നതായി റെയ്ഡിൽ കണ്ടെത്തി. 250 കോടിയുടെ ഇടപാടുകൾ നടത്തിയ കാഷ് റെസിപ്റ്റുകളും പിടിച്ചെടുത്തു. 3.75 കോടിയുടെ വസ്തുക്കളും കണ്ടുകെട്ടി. 3,000 കോടിയുടെ കള്ളപ്പണം കൈവശമുണ്ടായിരുന്നതായും എന്നാൽ ഇവർ ടാക്‌സ് അടക്കാമെന്ന് ഉറപ്പ് നൽകിയതായും ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ സ്‌റ്റേറ്റ്‌മെന്റിൽ പറയുന്നു. റെയ്ഡിന് ശേഷം കമ്പനിയുടെ 32 ബാങ്ക് ലോക്കറുകളും സീൽ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP