Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടക്കാൻ ഇറങ്ങിയ മജിസ്ട്രേറ്റ് പെട്ടിക്കടയിൽ എത്തി കാപ്പി പറഞ്ഞു; കടുപ്പം കൂടുതലെന്ന പറഞ്ഞ് നിലത്തൊഴിച്ച് മജിസ്ട്രേറ്റ്; ഇരുപത് രൂപ കൊടുത്ത് ബാക്കി കിട്ടിയത് അ‍ഞ്ച് രൂപയും ;എല്ലായിടത്തും പത്ത് രൂപയല്ലേ ഉള്ളു; ഈ കടയിൽ കാപ്പിക്ക് പതിനഞ്ച് രൂപയാണെന്ന് കടക്കാരന്റെ മറുപടിയും; കടക്കാരനെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ച് മജിസ്ട്രേറ്റ്

നടക്കാൻ ഇറങ്ങിയ മജിസ്ട്രേറ്റ് പെട്ടിക്കടയിൽ എത്തി കാപ്പി പറഞ്ഞു; കടുപ്പം കൂടുതലെന്ന പറഞ്ഞ് നിലത്തൊഴിച്ച് മജിസ്ട്രേറ്റ്; ഇരുപത് രൂപ കൊടുത്ത് ബാക്കി കിട്ടിയത് അ‍ഞ്ച് രൂപയും ;എല്ലായിടത്തും പത്ത് രൂപയല്ലേ ഉള്ളു; ഈ കടയിൽ കാപ്പിക്ക് പതിനഞ്ച് രൂപയാണെന്ന് കടക്കാരന്റെ മറുപടിയും; കടക്കാരനെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ച് മജിസ്ട്രേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ :  കാപ്പി വിലകൂട്ടി വിറ്റെന്നും മജിസ്ട്രേറ്റിനോട് അപമര്യദയായി പെരുമാറിയെന്ന ആരോപണത്തിൽ പെട്ടിക്കടക്കാരനെതിരെ നടപടി. നഗരത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പെട്ടിക്കട നടത്തി ഉപജീവനം നടത്തുന്നയാൾക്കെതിരെയാണ് മജിസ്ട്രേറ്റ് നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്. മജിസ്ട്രേട്ടിനു നൽകിയ കാപ്പിക്കു വില കൂട്ടിയതും അപമര്യാദയായി പെരുമാറിയതുമാണു നടപടിക്കു കാരണമെന്ന് റിപ്പോർട്ട്.

ശനിയാഴ്ച പുലർച്ചെ നഗരത്തിൽ നടക്കാൻ ഇറങ്ങിയ മജിസ്ട്രേട്ട് പെട്ടിക്കടയിൽ എത്തി കാപ്പി ആവശ്യപ്പെട്ടുകയായിരുന്നു. കാപ്പിക്കു കടുപ്പം കൂടിയതോടെ മജിസ്ട്രേട്ട് ഇതു നിലത്ത് ഒഴിച്ചുകളഞ്ഞു. ശേഷം മജിസ്ട്രേറ്റ് 20 രൂപ കൊടുക്കുകയും കടയുടമ 5 രൂപയുമാണ് ബാക്കി നൽകിയത്. എന്നാൽ ബാക്കി തുക കെെപ്പറ്റിയ ശേഷം കാപ്പിക്ക് എല്ലായിടത്തും പത്ത് രൂപയല്ലേ ഉള്ളതെന്ന് മജിസ്ട്രേറ്റ് ചോദിച്ചത്.

ഈ കടയിൽ കാപ്പിക്ക് 15 രൂപ എന്നായിരുന്നു പെട്ടിക്കടക്കാരന്റെ മറുപടിയും. ഉടൻ തന്നെ മജിസ്ട്രേറ്റ് തൊടുപുഴ എസ്ഐയെ വിളിച്ച് പെട്ടിക്കടക്കാരൻ അപമര്യദയായി പെരുമാറിയെന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ഇയാൾക്കെതിരെ പെറ്റി കേസ് രജിസ്റ്റർ ചെയ്ത് വിട്ടയച്ചു. എന്നാൽ, മജിസ്ട്രേട്ട് തന്നോടു മോശമായി സംസാരിച്ചു എന്നാണു പെട്ടിക്കടക്കാരൻ പൊലീസിന് നൽകിയ മൊഴി.

എന്നാൽ, മജിസ്ട്രേറ്റിന്റെ നടപടിയിൽ സോഷ്യൽമീഡിയയിൽ പ്രതിഷേധം ഉയരുന്നുണ്ട്. ജീവിക്കാൻ വേണ്ടി പെട്ടിക്കട നടത്തുന്ന ഇയാൾക്കെതിരെ നടപടി എടുത്തത് തെറ്റാണെന്നും പലരും കുറിച്ചു. അതേ സമയം ചായയ്ക്കും കാപ്പിക്കും അമിത വില ഇട്ട് വിൽക്കുന്ന മറ്റ് വലിയ ഹോട്ടലുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവർക്കെതിരെ നടപടി എടുക്കാത്തതെന്ന ചോദ്യം സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP