Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ

പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ''സേവ് ദ് ഡേറ്റ് ആയിക്കോളൂ, കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സമൂഹം കാണുന്നുണ്ട്''-ഇത് പറയുന്നത് പൊലീസ് മീഡിയാ സെല്ലാണ്. ഇതിനെ ചൊല്ലിയാണ് സോഷ്യൽ മീഡിയയിലെ പുതിയ തർക്കം. അങ്ങനെ സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടുകൾ സദാചാര ചർച്ചകളിലേക്ക് മാറുകയാണ്. വെഡ്ഡിങ് ഫൊട്ടോഗ്രഫിയെ കുറിച്ചുള്ള വിവാദങ്ങളും തുടുങ്ങുന്നു. പോസ്റ്റ് പൊലീസ് പിൻവലിച്ചെങ്കിലും ഇതിൽ പിടിച്ചുള്ള ചർച്ചകളാണ് ഇപ്പോഴും ചൂട് പിടിക്കുന്നത്.

പാടത്തെ ചെളിയിൽ കിടന്നുരുളൽ, റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം, കടൽത്തീരത്തു തിരകൾക്കിയിലൂടെയുള്ള ഓട്ടം, പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം. ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ സദാചാര ഇടപെടൽ വേണ്ടെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന പൊതു വികാരം. സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടും വിഡിയോകളുമാണിപ്പോൾ വിവാഹാഘോഷത്തിലെ തരംഗം. സിനിമകളെ വെല്ലുന്ന ദൃശ്യമികവോടെയും ട്വിസ്റ്റും ടേണും ആക്ഷനും റൊമാൻസുമെല്ലാം നിറഞ്ഞ ഉഗ്രൻ തിരക്കഥയുടെ അകമ്പടിയോടെയുമാണ് ഒരു മിനിറ്റ് മുതൽ 4 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന ഈ കുഞ്ഞൻ വിഡിയോകളും ഫോട്ടോകളും ഷൂട്ട് ചെയ്യുന്നത്. ഇതിനെ ഉപദേശത്തിലൂടെ മാറ്റിയെടുക്കാൻ ശ്രമിച്ച പൊലീസിന് പണി കിട്ടിയതിന് തെളിവായാണ് പോസ്റ്റ് അപ്രത്യക്ഷമാകലിനെ സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

ഒക്ടോബർ 23ന് ബ്ലാക്‌പേപ്പർ ഫൊട്ടോഗ്രഫി പുറത്തുവിട്ട ഐശ്വര്യപെബിൻ എന്നിവരുടെ ഫോട്ടോഷൂട്ടോടെയാണ് സോഷ്യൽ മീഡിയ ചേരി തിരിയുന്നത്. അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ഫോട്ടോഷൂട്ട് സംസ്‌കാരത്തിനു നിരക്കാത്തത് എന്ന വാദമാണ് ചിലർ ഉയർത്തിയത്. വധുവിനെയും വരനെയും അധിക്ഷേപിച്ച് കമന്റുകൾ നിറഞ്ഞു. നിരവധി ട്രോളുകളും എത്തി. ചിത്രങ്ങൾ എടുക്കുന്നവർക്ക് ഇല്ലാത്ത പ്രശ്‌നങ്ങൾ എന്തിനാണ് മറ്റുള്ളവർക്ക് എന്ന ചോദ്യവും സജീവമായി. ഇതിന് ശേഷം കൊച്ചിയിലെ പിനക്കിൾ ഇവന്റ് പ്ലാനേഴ്‌സ് നടത്തിയ ഫോട്ടോഷൂട്ടും ചർച്ചയായി. പൂണെ സ്വദേശികളായ ഗൗരി, റാം എന്നിവരുടെ പ്രീവെഡ്ഡിങ് ഷൂട്ടായിരുന്നു ചർച്ച. ഇതിൽ ഗൗരിയുടെ വസ്ത്രധാരണം സഭ്യമല്ല എന്നായിരുന്നു ആക്ഷേപം. ട്രോളുകൾ കൂട്ടത്തോടെ എത്തി. പിനക്കിൾ ഇവന്റ് പ്ലാനേഴ്‌സിന്റെ പേജിലും അസഭ്യവർഷം ഉണ്ടായി. ഫോൺ വിളിച്ച് ചീത്ത വിളിച്ചവരും ഉണ്ടായിരുന്നു.

ഇതേ വിഷയത്തിലാണ് കേരളാ പൊലീസും ഉപദേശവുമായെത്തുന്നത്. ''സേവ് ദ് ഡേറ്റ് ആയിക്കോളൂ, കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സമൂഹം കാണുന്നുണ്ട്'' എന്നായിരുന്നു പൊലീസ് മീഡിയ സെൽ പേജിലൂടെ പങ്കുവച്ച പോസ്റ്റ്. ഈ പോസ്റ്റ് സദാചാര പൊലീസിങ്ങിനെ പിന്തുണയ്ക്കുന്നു എന്ന് ആക്ഷേപമുയർന്നു. പൊലീസിനെ വിമർശിച്ചും പിന്തുണച്ചും വാദങ്ങളുണ്ടായി. പൊലീസിനെതിരെ ട്രോളുകളും ശക്തമായിരുന്നു. കാലം മാറിയതോടെ വിവാഹ സങ്കൽപ്പം എന്ന കോലവും അടിമുടി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ കിട്ടാനാണ് ഇപ്പോൾ കല്യാണത്തേക്കാൾ മിക്കവരും ശ്രമിക്കുന്നത്. ഫോട്ടോഗ്രഫി എന്ന കലയെ അത്ുഭതപ്പെടുത്തുന്ന രീതിയിലാണ് പലരും സേവ് ദി ഡേറ്റ് ചിത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നതും.

സദാചാരക്കാർ എന്ത് പറഞ്ഞാലും തങ്ങൾ പിന്നോട്ടില്ലെന്ന നിലപാടിലാണ് പുതിയ തലമുറ. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ പശ്ചാത്യ ശൈലിയിലെത്തിയ ചില വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകൾക്ക് നേരെ സൈബർ ആക്രമണവും അഴിച്ചുവിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ വിമർശനനങ്ങൾ നേരിട്ട സാഹതര്യത്തിൽ പൊലീസ് വരെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ ക്യാമ്പയിനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പശ്ചാത്യ സംസ്‌കാരത്തിനെ പിന്താങ്ങുന്ന സദാചാരകാർക്ക് കണക്കിന് മറുപടി കൊടുക്കുന്ന മറ്റൊരു ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കേരളത്തിലെ തനി നാടൻ കർഷക കുടുംബത്തിന്റെ സ്‌റ്റൈലൻ മേക്കോവറിൽ പെണ്ണും ചെറുക്കനും അണിഞ്ഞൊരുങ്ങിയിരിക്കുന്നു.

വെയിലിൽ മണ്ണിൽ കിളച്ച് കുഴഞ്ഞ നവവരനായി വെള്ളമായി മന്ദഹാസം തൂകി എത്തുന്ന നവവധു. നാടൻ മലയാളി സ്‌റ്റൈൽ ഫോട്ടോ ഷൂട്ട് കണ്ട് സോഷ്യൽ മീഡിയ അമ്പരക്കുകയാണ്. എന്നാൽ അൽപം നഗ്‌നതയുണ്ടെന്ന പേരിൽ ഈ ചിത്രത്തിനേയും വിമർശിക്കാൻ ഒരുകൂട്ടർ രംഗത്തുണ്ട്. വിവാദങ്ങളും വിമർശനങ്ങൾക്കും വഴി ഉയർത്തി സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടുകൾ വലിയ ചർച്ചയാണ് നേരിടുന്നത്. ഗ്ലാമറസ് വേഷവും പോസുകളുമാണ് സേവ് ദ് ഡേറ്റുകളിൽ വിവാദത്തിൽ ആക്കുന്നത്. പുത്തൻ പരീക്ഷണങ്ങളും ആശയങ്ങളുമായി വെഡ്ഡിങ് ഫേട്ടോഗ്രഫി കൂടുതൽ പ്രാധാന്യം നേടുകയാണ്. ഇത് തന്നെയാണ് സോഷ്യൽ മീഡിയാ ചർച്ചകളിലും നിറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP