Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാത്രി ഉറക്കത്തിൽ നിന്നും ഉണർന്ന കുഞ്ഞ് നിർത്താതെ കരഞ്ഞു; കുഞ്ഞിനെ ലാളിക്കുന്നതിനിടയിൽ ജനലിലൂടെ പുറത്തേക്ക് നോക്കിയ പിതാവ് കണ്ടത് എടിഎം മോഷ്ടാക്കളെ; തക്കസമയത്ത് ഇടപെട്ടതോടെ പ്രതികൾ പിടിയിലായി

രാത്രി ഉറക്കത്തിൽ നിന്നും ഉണർന്ന കുഞ്ഞ് നിർത്താതെ കരഞ്ഞു; കുഞ്ഞിനെ ലാളിക്കുന്നതിനിടയിൽ ജനലിലൂടെ പുറത്തേക്ക് നോക്കിയ പിതാവ് കണ്ടത് എടിഎം മോഷ്ടാക്കളെ; തക്കസമയത്ത് ഇടപെട്ടതോടെ പ്രതികൾ പിടിയിലായി

സ്വന്തം ലേഖകൻ

തൃശൂർ: രാത്രി ഉറക്കത്തിൽ നിന്നും ഉണർന്ന കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ പിടിയിലായത് എടിഎം മോഷ്ടാക്കൾ. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കൗണ്ടർ തകർത്ത് 20 ലക്ഷം രൂപ കവരാനുള്ള മോഷ്ടാക്കളുടെ ശ്രമമാണ് കുഞ്ഞ് കരഞ്ഞതോടെ വിഫലമായത്. കരയുന്ന കുഞ്ഞിനെ ലാളിക്കുന്നതിനിടയിൽ ജനലിലൂടെ പുറത്തേക്ക് നോക്കിയ കുട്ടിയുടെ പിതാവാണ് എടിഎമ്മിൽ മോഷ്ടാക്കൾ കയറിയതായി കണ്ടെത്തിയത്.

പാലക്കാട് തൃക്കടീരി മാങ്ങോട് കരുവാക്കോണം അടവക്കാട് പ്രജിത്ത് (25), വാണിയംകുളം തൃക്കംകോട് കല്ലംപറമ്പിൽ രാഹുൽ (23) എന്നിവരാണ് പിടിയിലായത്. സമീപവാസിയായ സുഗ്‌നേഷിന്റെ രണ്ടര വയസ്സുകാരിയായ മകൾ പുലർച്ചെ രണ്ടരയ്ക്ക് ഉറക്കത്തിൽ നിന്നുണർന്നു കരഞ്ഞു. ഇതുകേട്ടുണർന്ന സുഗ്‌നേഷ് തുറന്നുകിടന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് മോഷണശ്രമം കണ്ടത്. ശ്രമം ഉപേക്ഷിച്ചു പ്രതികൾ കടന്നുകളഞ്ഞെങ്കിലും പിന്നീട് കുടുങ്ങി. തിങ്കൾ പുലർച്ചെ 2.30ന് ആയിരുന്നു മോഷണശ്രമം. ഹെൽമറ്റ് ധരിച്ച പ്രജിത്തും രാഹുലും കാറിൽ എടിഎം കൗണ്ടറിനു മുന്നിലെത്തി.

അപായ അലാം സംവിധാനമോ സുരക്ഷാ ജീവനക്കാരനോ ഇല്ലാത്ത പാറമേൽപടി എസ്‌ബിഐ എടിഎം കൗണ്ടറിലെ മോഷണശ്രമമമാണ് പാഴായത്. ചോക്ലേറ്റ് ഉപയോഗിച്ച് സിസിടിവി ക്യാമറ മൂടിയശേഷം ഗ്യാസ് സിലിണ്ടർ, കട്ടർ, ഓക്‌സിജൻ സിലിണ്ടർ എന്നിവയുമായി കൗണ്ടറിനുള്ളിൽ കയറി. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം യന്ത്രം തകർക്കാനായെങ്കിലും കാഷ് ട്രേയിലിരുന്ന 20 ലക്ഷം രൂപ കവരാനുള്ള സാവകാശം ലഭിച്ചില്ല. കൗണ്ടറിന്റെ എതിർവശത്തെ ഫ്‌ളാറ്റിൽ വാടകയ്ക്കു താമസിക്കുകയാണ് സുഗ്‌നേഷ് (36). മകൾ ഉറക്കത്തിൽ നിന്നുണർന്നു കരഞ്ഞതുകൊണ്ടാണ് സുഗ്‌നേഷും ഉണർന്നത്. മോഷണം നടക്കുന്ന വിവരം സുഗ്‌നേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വിശ്വനാഥനെ അറിയിച്ചു.

എടിഎം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയെ വൈസ് പ്രസിഡന്റ് വിവരമറിയിച്ചു. എടിഎമ്മിനു തൊട്ടരികിൽ താമസിക്കുന്ന ഇദ്ദേഹം വീട്ടിലെ ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കൾ കാറിൽ രക്ഷപ്പെട്ടു. മോഷണ ഉപകരണങ്ങൾ വഴിയോരത്ത് തള്ളിയശേഷം മാഷ്പടിയിൽ നിന്നു റോഡിലേക്കു കയറുന്നതിനിടെ കാർ ചാലിലേക്കു വീണു. ഇതോടെ പ്രതികൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP