Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാൾ അണിയിച്ചു സ്വീകരിച്ച് രജനീകാന്ത്; ആദരവോടെ കാൽകൂപ്പി പ്രണവ്: ഒടുവിൽ സ്റ്റൈൽമന്നനൊപ്പം കാൽകൊണ്ട് സെൽഫി എടുത്ത് മടക്കം: രജനീകാന്ത് പ്രണവ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത് പ്രണവ് പിണറായിക്ക് നൽകിയ 'ഷേക്ക് ലെഗ്'

ഷാൾ അണിയിച്ചു സ്വീകരിച്ച് രജനീകാന്ത്; ആദരവോടെ കാൽകൂപ്പി പ്രണവ്: ഒടുവിൽ സ്റ്റൈൽമന്നനൊപ്പം കാൽകൊണ്ട് സെൽഫി എടുത്ത് മടക്കം: രജനീകാന്ത് പ്രണവ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത് പ്രണവ് പിണറായിക്ക് നൽകിയ 'ഷേക്ക് ലെഗ്'

സ്വന്തം ലേഖകൻ

ചെന്നൈ: രജനീകാന്തിനെ കണ്ടപാടെ പ്രണവ് കാൽകൂപ്പി. ഷാൾ അണിയിച്ച ശേഷം ചേർത്തു നിർത്തി ആലിംഗനം ചെയ്താണ് രജനീ കാന്ത് പ്രണവിനെ വരവേറ്റത്. സിനിമയിലെ മനോഹര രംഗം പോലൊരു കാഴ്ചയായിരുന്നു അത്. രജനീകാന്തിന്റെ പോയസ് ഗാർഡനിലെ വീട്ടിലായിരുന്നു ജന്മനാാ ഇരു കൈകളുമില്ലാത്ത ആലത്തൂർ സ്വദേശി പ്രണവും രജനീകാന്തും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

രജനിയുടെ ക്ഷണപ്രകാരമാണു പ്രണവ് അദ്ദേഹത്തെ കാണാനെത്തിയത്. ആ ക്ഷണത്തിനു പിന്നിലുമുണ്ടു സിനിമയിലെന്നതു പോലൊരു നാടകീയത. ആഴ്ചകൾക്കു മുൻപ് പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതു കേരളത്തിലെന്ന പോലെ, തമിഴ്‌നാട്ടിലും വലിയ വാർത്തയായിരുന്നു. പ്രണവ് പിണറായിക്കു 'ഷേക്ക് ലെഗ്' നൽകുന്ന ചിത്രം തമിഴകത്തെ പല താരങ്ങളും സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ, തമിഴ് വാരിക പ്രണവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു. ഇതിലൊരു ചോദ്യത്തിന് ഉത്തരമായാണു രജനീകാന്തിനെ കാണാനുള്ള ആഗ്രഹം പ്രണവ് വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച രജനിയുടെ ഓഫിസിൽ നിന്നു പ്രണവിനു കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണമെത്തി.

ഞായറാഴ്ച രാത്രിയാണു പ്രണവും കുടുംബവും പാലക്കാട്ടു നിന്നു തിരിച്ചത്. ഇഷ്ട താരത്തിനു സമ്മാനിക്കാൻ പ്രണവ് കാൽ കൊണ്ടു വരച്ച അദ്ദേഹത്തിന്റെ ചിത്രവും കരുതിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കു പ്രണവും കുടുംബവും പോയസ് ഗാർഡനിലെത്തി. ചിത്രം നൽകിയ ശേഷം പ്രണവ് കാൽ കൊണ്ടു താരത്തിനൊപ്പം സെൽഫിയെടുത്തു. ആത്മീയ ഗുരു ബാബാജിയുടെ ചിത്രവും മധുരവും നൽകിയാണു അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം രജനി പ്രണവിനെ യാത്രയാക്കിയത്; ഒപ്പം എന്തു സഹായത്തിനും കൂടെയുണ്ടെന്ന ഉറപ്പും അനുഗ്രഹവും.

പിതാവ് ബാലസുബ്രഹ്മണ്യം, അമ്മ സ്വർണ കുമാരി, സഹോദരൻ പ്രവീൺ തുടങ്ങിയവർ പ്രണവിനൊപ്പമുണ്ടായിരുന്നു. ചിറ്റൂർ ഗവ.കോളജിൽ നിന്നു ബികോം ബിരുദം നേടിയ പ്രണവ് പിഎസ്‌സി പരിശീലനത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP