Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിനൊപ്പം വീട്ടിലെത്തിയ സിഐ; പിന്നീട് ആരുമില്ലാത്തപ്പോൾ സ്ഥിര സന്ദർശകനാകാൻ ശ്രമം; എതിർത്ത് തുടങ്ങിയപ്പോൾ പൊലീസ് ജീപ്പിൽ എത്തി അടുക്കളിൽ നിന്ന വീട്ടമ്മയെ കയറി പിടിച്ചു; കുതിറി ഓടിയപ്പോൾ ഭീഷണിയും അശ്ലീലം പറച്ചിലും; പരാതിയുമായി സ്റ്റേഷനുകൾ കയറി ഇറങ്ങിയെങ്കിലും നീതി കിട്ടിയില്ല; ഒടുവിൽ കോടതി ഇടപെടലിൽ കേസെടുക്കൽ; പാലക്കാട്ടെ വീട്ടമ്മയുടെ പരാതി കുടുക്കുന്നത് മട്ടാഞ്ചേരി അസിസ്റ്റന്റെ കമ്മീഷണർ സുരേഷിനെ

ഭർത്താവിനൊപ്പം വീട്ടിലെത്തിയ സിഐ; പിന്നീട് ആരുമില്ലാത്തപ്പോൾ സ്ഥിര സന്ദർശകനാകാൻ ശ്രമം; എതിർത്ത് തുടങ്ങിയപ്പോൾ പൊലീസ് ജീപ്പിൽ എത്തി അടുക്കളിൽ നിന്ന വീട്ടമ്മയെ കയറി പിടിച്ചു; കുതിറി ഓടിയപ്പോൾ ഭീഷണിയും അശ്ലീലം പറച്ചിലും; പരാതിയുമായി സ്റ്റേഷനുകൾ കയറി ഇറങ്ങിയെങ്കിലും നീതി കിട്ടിയില്ല; ഒടുവിൽ കോടതി ഇടപെടലിൽ കേസെടുക്കൽ; പാലക്കാട്ടെ വീട്ടമ്മയുടെ പരാതി കുടുക്കുന്നത് മട്ടാഞ്ചേരി അസിസ്റ്റന്റെ കമ്മീഷണർ സുരേഷിനെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് : കേരളാ പൊലീസിന് നാണക്കേടായി പാലക്കാട്ടെ പീഡന പരാതിയിൽ കോടതി ഇടപെടൽ വീട്ടിൽ അതിക്രമിച്ചുകയറി കയറിപ്പിടിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയാണ് നാണക്കേടിന് കാരണം. സ്ത്രീ പീഡനത്തിന് പൊലീസ് തന്നെ കൂട്ടു നിന്നതിന് തെളിവാണ് ഇത്. പരാതിയിൽ കേസെടുപ്പിക്കാൻ ഈ യുവതിക്ക് കോടതിയിൽ പോകേണ്ടി വന്നുവെന്നതാണ് വസ്തത്.

ഒടുവിൽ കോടതി ഉത്തരവനുസരിച്ച് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർക്കെതിരെ കേസെടുത്തു. പാലക്കാട് ജില്ലയിലെ യുവതിയുടെ പരാതിയിൽ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവനുസരിച്ച് മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.എസ്.സുരേഷിനെതിരെയാണ് തൃത്താല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ടുവർഷം മുൻപാണ് പരാതിക്ക് ആധാരമായ സംഭവമുണ്ടായത്.

സംഭവത്തിൽ പല തലങ്ങളിലും നൽകിയ പരാതിയിൽ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. പരാതിയിൽ പറയുന്നത് ഗുരുതരമായ സംഭവങ്ങളാണ്. പാലക്കാട് ജില്ലയിലെ ഒരു സ്റ്റേഷനിൽ സിഐ ആയിരിക്കേ തന്റെ ഭർത്താവിനൊപ്പം വീട്ടിൽ വന്നിരുന്നു. ഭർത്താവ് സ്ഥലത്തില്ലാത്തപ്പോൾ വന്നുതുടങ്ങിയതിനോട് എതിർപ്പു പ്രകടിപ്പിച്ചു. ഒരുദിവസം പൊലീസ് ജീപ്പിൽ വീട്ടിലെത്തി അടുക്കളയിലായിരുന്ന തന്നെ കയറിപ്പിടിച്ചു.

കുതറിയോടിയപ്പോൾ ഭീഷണിപ്പെടുത്തി. പിന്നീട് പിന്തുടർന്ന് നിരന്തരം അശ്ലീലം പറഞ്ഞു. പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ഭർത്താവിനോട് സംഭവത്തെക്കുറിച്ചു ആദ്യം പറഞ്ഞില്ല. മകളുടെ പിറന്നാൾദിവസം വീണ്ടും വീട്ടിലെത്തിയപ്പോൾ സംഭവം ഭർത്താവിനോട് പറഞ്ഞതോടെ വഴക്കുണ്ടായി. പൊലീസ് കംപ്ലയ്ന്റ് അതോറിറ്റിയിൽ പരാതി നൽകിയെങ്കിലും ആരോപണവിധേയന്റെ മറുപടിയിൽ പരാതി തീർപ്പാക്കി. തൃത്താല പൊലീസിൽ നൽകിയ പരാതിയിൽ ഡിവൈഎസ്‌പി അന്വേഷണം നടത്തിയെങ്കിലും ആരോപണത്തിൽ കഴമ്പില്ലെന്നു പറഞ്ഞ് നടപടി അവസാനിപ്പിച്ചു.

ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യുവതിയുടെ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശം നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് സ്വകാര്യ അന്യായത്തിന്മേലുള്ള കോടതി ഉത്തരവനുസരിച്ചാണ് മാനഹാനി വരുത്തൽ, അസഭ്യം പറയൽ, വീട്ടിനുള്ളിൽ അതിക്രമിച്ചു കടക്കൽ, പിന്തുടർന്ന് ശല്യപ്പെടുത്തൽ എന്നിവയ്‌ക്കെതിരെ കേസെടുത്തത്.

ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും കേസ്സെടുത്തിരുന്നില്ല. തുടർന്ന് ഇവർ പാലക്കാട് എസ് പിക്ക് പരാതി നൽകി. തുടർ നടപടി വൈകിയതോടെ, വീട്ടമ്മ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. ഇതിനിടെ നീതിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പട്ടാമ്പി കോടതിയെ സമീപിക്കാനായരുന്നു ഹൈക്കോടതി നിർദ്ദേശം.

തുടർന്ന് വീട്ടമ്മയുടെ പരാതി പരിഗണിച്ച പട്ടാമ്പി ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, കേസ്സെടുക്കാൻ തൃത്താല പൊലീസിന് നിർദ്ദേശം നൽകി. ലൈംഗിക അതിക്രമം, ക്രിമിനൽ സ്വഭാവത്തോട് കൂടിയുള്ള അതിക്രമം, വീട്ടിൽ അതിക്രമിച്ചു കയറൽ, അസഭ്യം പറയൽ എന്നീ വകുപ്പുകൾ ഉൾപെടുത്തിയാണ് എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP