Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എത്ര കിട്ടിയിട്ടും പാഠം പഠിക്കാത്ത കല്ലട ബസ്; തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോയ ബസ് കഴക്കൂട്ടത്ത് വെച്ച് കാറിനെ തട്ടിയത് തർക്കമായപ്പോൾ എത്തിയ പൊലീസ് തിരിച്ചറിഞ്ഞത് ഡ്രൈവർ മൂക്കറ്റം മദ്യപിച്ചാണ് ഓടിക്കുന്നതെന്ന്; കല്ലട ഡ്രൈവർ അറസ്റ്റിലായതോടെ പെരുവഴിയിലായത് യാത്രക്കാർ

എത്ര കിട്ടിയിട്ടും പാഠം പഠിക്കാത്ത കല്ലട ബസ്; തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോയ ബസ് കഴക്കൂട്ടത്ത് വെച്ച് കാറിനെ തട്ടിയത് തർക്കമായപ്പോൾ എത്തിയ പൊലീസ് തിരിച്ചറിഞ്ഞത് ഡ്രൈവർ മൂക്കറ്റം മദ്യപിച്ചാണ് ഓടിക്കുന്നതെന്ന്; കല്ലട ഡ്രൈവർ അറസ്റ്റിലായതോടെ പെരുവഴിയിലായത് യാത്രക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യാത്രക്കാർക്ക് നേരെ ഗുണ്ടായിസം കാട്ടുന്ന കല്ലട ബസ് ഇത്തവണ കളിച്ചത് യാത്രക്കാരുടെ ജീവൻ വെച്ച്. തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോയ കല്ലട ബസിലെ ഡ്രൈവർ മദ്യപിച്ച് ലക്കു കെട്ട് വണ്ടിയോടിച്ചാണ് യാത്രക്കാരുടെ ജീവൻ കൊണ്ട് കളിച്ചത്. മൂക്കറ്റം മദ്യപിച്ച വണ്ടി ഓടിച്ച ഡ്രൈവർ അത് മറ്റൊരു വാഹനത്തിൽ ഇടിപ്പിക്കുക ആയിരുന്നു. കഴക്കൂട്ടത്ത് വെച്ച് ബസ് കാറിൽ തട്ടിയതോടെയാണ് മദ്യപിച്ച് ലക്കു കെട്ട ഡ്രൈവർ പിടിയിലായത്. പൊലീസ് പിടിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ വൻ അപകടത്തിന് തന്നെ വഴിവെച്ചേനെ.

മദ്യപിച്ച് വാഹനം ഓടിച്ച കല്ലട ഡ്രൈവർ കഴക്കൂട്ടത്ത് വെച്ച് ബസ് കാറിൽ ഇടിപ്പിക്കുക ആയിരുന്നു. ഇതോടെ മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറെ കൊണ്ടാണ് ബസ് യാത്രക്കാരും വഴിയാത്രക്കാരും വലഞ്ഞു. തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോയ ബസ് കഴക്കൂട്ടത്ത് വെച്ച് കാറിനെ തട്ടിയതോടെയാണ് ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയത്. കാർ ഡ്രൈവറുമായി തർക്കമായതോടെ അപകടം നടന്നത് അറിഞ്ഞ് പൊലീസും സംഭവ സ്ഥലത്ത് എത്തി. തുടർന്ന പൊലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവർ മൂക്കറ്റം മദ്യപിച്ചതായി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അപകടത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ കല്ലട ഡ്രൈവർ അറസ്റ്റിലായതോടെ യാത്രക്കാർ പെരുവഴിയിലായി. ജോലിക്കും പഠനത്തിനുമായി ബാംഗ്ലൂരിലേക്ക് പോയവരാണ് ബസിൽ ഉണ്ടായിരുന്നവരിൽ അധികവും. എന്നാൽ ബസ് ഡ്രൈവർ പിടിയിലായതോടെ യാത്രക്കാരെല്ലാം പെരുവഴിയിലായി. ബസിൽ കഞ്ചാവു കടത്തിയും യാത്രക്കാരായ യുവതികളെ കയറി പിടിച്ചും ഗുണ്ടായിസം കാണിച്ചും കുപ്രസിദ്ധി ആർജിച്ച കല്ലട ഡ്രൈവർമാർ ഇത്തവണ യാത്രക്കാരുടെ ജീവൻ വെച്ചും കളിക്കുക ആയിരുന്നു.

കല്ലട മുതലാളിയുടെ സ്വാധീനത്തിൽ അഹന്ത കൊള്ളുന്ന ഡ്രൈവർമാർ എന്തു തോന്നിയവാസവും കാണിക്കാൻ മടിക്കാത്തവരാണ്. അത് ഇന്നലെയും അവർ പുറത്തെടുത്തു. ഇതോടെ പെരുവഴിയിലായതാവട്ടെ പാവപ്പെട്ട യാത്രക്കാരുമാണ്. ഇക്കഴിഞ്ഞ ഏപ്രിലിൽ തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് കല്ലട ബസിൽ യാത്ര ചെയ്തിരുന്ന രണ്ട് യുവാക്കൾക്ക് ക്രൂരമർദ്ദനമേറ്റിരുന്നു. ഇവർ രണ്ടു പേരും ആശുപത്രിയിൽ ദിവസങ്ങൾ ചികിത്സയിലായിരുന്നു. ഹരിപ്പാട് വെച്ച് കേടായ ബസിനു പകരം ബസ് ഏർപ്പാടാക്കാത്തത് യുവാക്കൾ ചോദ്യം ചെയ്തതിനായിരുന്നു ഇവരെ ബസ് ജീവനക്കാർ ക്രൂരമാ.ി മർദ്ദിച്ചത്. കല്ലട ബസ് മുതലാളി സുരേഷിന്റെ അറിവോടെയാണ് ബസ് ജീവനക്കാർ ഗുണ്ടായിസവും തെമ്മാടിത്തരവും കാണിക്കുന്നതെന്ന് വ്യക്തമായിരുന്നു.

ഇക്കഴിഞ്ഞ ജൂണിൽ ട്രിച്ചി സ്വദേശിയായ യുവതിയെ കാക്കഞ്ചേരിയിൽ വെച്ച് രണ്ടാം ഡ്രൈവർ കയറി പിടിച്ചത് വൻ വാർത്ത ആയിരുന്നു. ദേഹത്ത് പിടിവീണെന്ന് മനസല്‌സിലായതോടെ യുവതി ഞെട്ടിയെണീറ്റ് ബഹളം വെച്ചു. ഇതോടെ മറ്റ് യാത്രക്കാരും ഇടപെട്ടു. തുടർന്ന് സംഭവം യാത്രക്കാർ തന്നെ പൊലീസിൽ വിളിച്ച് അറിയിച്ചു. തുടർന്ന് ബസ് തടഞ്ഞ പൊലീസ് യുവതിയുടെ പരാതിയെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് കടത്തിയ കേസിൽ മറ്റൊരു ഡ്രൈവറും അറസ്റ്റിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP