Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടിന് തീ പിടിച്ച് വീട്ടമ്മ വെന്തുമരിച്ചു; സംഭവമറിയാതെ വീടിന്റെ മുൻവശത്ത് ഭർത്താവ്; പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത്; ഷോർട്ട് സർക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം

വീടിന് തീ പിടിച്ച് വീട്ടമ്മ വെന്തുമരിച്ചു; സംഭവമറിയാതെ വീടിന്റെ മുൻവശത്ത് ഭർത്താവ്; പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത്; ഷോർട്ട് സർക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം

മറുനാടൻ മലയാളി ബ്യൂറോ

കോന്നി: പ്രായമായ ദമ്പതികൾ മാത്രം താമസമുണ്ടായിരുന്ന വീടിന് തീ പിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. പ്രായാധിക്യവും മൂലം കാഴ്ചയും കേൾവിയും കുറഞ്ഞ ഭർത്താവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ വെെകിട്ട് 4 മണിയോടെയാണ് സംഭവം. അതിരുങ്കൽ നിരവേൽ ചെറുപുഷ്പ വിലാസം ശ്രീധരൻപിള്ളയുടെ ഭാര്യ ഭാർ​ഗവിയാണ് (76) മരിച്ചത്.

വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാർ എത്തിയപ്പോഴാണ് വീട്ടമ്മ വീട്ടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം, സംഭവമറിയാതെ വീടിന്റെ മുൻവശത്ത് ശ്രീധരൻപിള്ളയും.

സംഭവത്തിൽ, പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് വീട്ടിനുള്ളിലെ തീയണച്ചത്. മുറി പൂർണമായും കത്തി നശിച്ചിരുന്നു. കത്തിയ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്നുമാണ് ഭാർ​ഗവിയമ്മയുടെ ശരീരഭാ​ഗങ്ങൾ കണ്ടെത്തിയത്.

അതിന് ശേഷമാണ് ഫയർഫോഴ്സ്, പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP