Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാലൺ ദ്യോറിന്റെ സ്വന്തം മെസ്സി; ആറാമത് ബാലൺദിയോർ പുരസ്‌ക്കാരവും സ്വന്തമാക്കി ബാഴ്സലോണയുടെ നായകൻ; ക്രിസ്റ്റിയാനൊ റൊണാൾഡോയെയും പിന്നിലാക്കി മെസ്സിയുടെ പടയോട്ടം

ബാലൺ ദ്യോറിന്റെ സ്വന്തം മെസ്സി; ആറാമത് ബാലൺദിയോർ പുരസ്‌ക്കാരവും സ്വന്തമാക്കി ബാഴ്സലോണയുടെ നായകൻ; ക്രിസ്റ്റിയാനൊ റൊണാൾഡോയെയും പിന്നിലാക്കി മെസ്സിയുടെ പടയോട്ടം

സ്വന്തം ലേഖകൻ

പാരിസ്: പ്രവചനങ്ങൾ തെറ്റിയില്ല. മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൺ ദ്യോർ പുരസ്‌ക്കാരം അർജന്റീന താരം ലയണൽ മെസ്സിക്ക്. ആറാം തവണയാണ് ലയണൽ മെസ്സി ഈ നേട്ടം സ്വന്തമാകുന്നത്. ലോക ഫുട്‌ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയ ലയണൽ മെസ്സി തന്നെ ഫ്രാൻസ് ഫുട്‌ബോൾ മാസിക നൽകുന്ന ബലോൻ ദ് ഓർ പുരസ്‌കാരവും സ്വന്തമാക്കി.

ആറാം തവണ പുരസ്‌കാരം സ്വന്തമാക്കിയ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്നിലാക്കുകയും ചെയ്തു. ഹോളണ്ടിന്റെ പ്രതിരോധനിരതാരം വിർജിൽ വാൻ ഡെയ്ക്ക്, പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരെ പിന്തള്ളിയാണ് ബാഴ്സലോണ നായകൻ പുരസ്‌ക്കാരം നേടിയത്. 2009, 2010,2011,2012,2015 വർഷങ്ങളിലാണ് മെസ്സി ഇതിനു മുൻപ് പുരസ്‌കാരം നേടിയത്.

ലിവർപൂളിന്റെ ഡച്ച് ഡിഫൻഡർ വിർജിൽ വാൻ ദെയ്കിനെയാണ് മെസ്സി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. സ്പാനിഷ് ക്ലബ് ബാർസിലോനയെ ലാ ലിഗ ചാംപ്യന്മാരാക്കിയതും അർജന്റീനയെ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിൽ മൂന്നാമതെത്തിച്ചതുമാണ് മെസ്സിയെ തുണച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, മുഹമ്മദ് സലാ എന്നിവർ 3,4,5 സ്ഥാനങ്ങളിലെത്തി.

അമേരിക്കൻ വനിതാ താരം മെഗാൻ റപീനോ വനിതാതാരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി യുവെന്റസിന്റെ ഡച്ച് താരം മാത്തിസ് ഡി ലിറ്റിനാണ്. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ ആലിസൺ ബെക്കർ സ്വന്തമാക്കി. മുൻ ഐവറി കോസ്റ്റ് ഫുട്‌ബോൾ താരം ദിദിയെ ദ്രോഗ്ബയാ

ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്ബോൾ ഏർപ്പെടുത്തിയ പുരസ്‌ക്കാരം മൂന്ന് വർഷത്തിന് ശേഷം ആദ്യമായിട്ടാണ് മെസ്സി നേടുന്നത്. ഇതോടെ ഏറ്റവും കൂടുൽ ബാലൺ ദ്യോർ നേടുന്ന താരമെന്ന ബഹുമതിയും ബാഴ്സ താരത്തിന് സ്വന്തമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP