Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട് നഷ്ടമാകാതിരിക്കാൻ പ്രാർത്ഥിക്കാൻ കൊണ്ടു പോയത് ജോസഫ് അച്ചൻ; പ്രാർത്ഥന നടത്തിയ വീട്ടിലെ ബിജോയിക്ക് കൈ പിടിച്ചു കൊടുത്തതും ജോസഫ് അച്ചൻ; ഭർത്താവിൽ കുട്ടികൾ ഇല്ലാതെ വന്നപ്പോൾ അതിനായി ജോസഫ് അച്ചന്റെ പീഡനം; പ്രാർത്ഥനയ്ക്ക് ചെന്നപ്പോൾ പൂഴിക്കാട്ടെ അപ്പച്ചനും പീഡിപ്പിച്ചു; പീഡന പരമ്പരയ്ക്ക് ഇരയായി അടൂർ കരുവാറ്റ സ്വദേശിനി: പൊലീസ് കേസെടുത്തു

വീട് നഷ്ടമാകാതിരിക്കാൻ പ്രാർത്ഥിക്കാൻ കൊണ്ടു പോയത് ജോസഫ് അച്ചൻ; പ്രാർത്ഥന നടത്തിയ വീട്ടിലെ ബിജോയിക്ക് കൈ പിടിച്ചു കൊടുത്തതും ജോസഫ് അച്ചൻ; ഭർത്താവിൽ കുട്ടികൾ ഇല്ലാതെ വന്നപ്പോൾ അതിനായി ജോസഫ് അച്ചന്റെ പീഡനം; പ്രാർത്ഥനയ്ക്ക് ചെന്നപ്പോൾ പൂഴിക്കാട്ടെ അപ്പച്ചനും പീഡിപ്പിച്ചു; പീഡന പരമ്പരയ്ക്ക് ഇരയായി അടൂർ കരുവാറ്റ സ്വദേശിനി: പൊലീസ് കേസെടുത്തു

ശ്രീലാൽ വാസുദേവൻ

അടൂർ: പീഡന പരമ്പരയ്ക്ക് ഇരയായ ഇരുപതുകാരിയുടെ പരാതിയിൽ മൂന്നു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. പട്ടികജാതി പെൺകുട്ടിയെ മതം മാറ്റി വിവാഹം കഴിച്ച ശേഷം മറ്റുള്ളവർക്ക് ഭർത്താവ് കൂട്ടിക്കൊടുക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കരുവാറ്റയിൽ പുറമ്പോക്കിൽ താമസിക്കുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഭർത്താവ് ഓമല്ലൂർ ചീക്കനാൽ സ്വദേശി ബിജോയി, വിവാഹം ആലോചിച്ച് നടത്തിക്കൊടുത്ത ജോസഫ് അച്ചൻ, പ്രാർത്ഥിക്കാൻ പോയ പൂഴിക്കാട്ടെ വീട്ടിലെ അപ്പച്ചൻ എന്നിവർക്കെതിരേയാണ് യുവതിയുടെ മൊഴി.

മൂവരെയും പ്രതികളാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അടൂർ റവന്യൂ ടവറിലെ തുണിക്കടയിൽ ജോലി ചെയ്ത യുവതിയെ ജോസഫ് അച്ചന് (ഇയാൾ പാസ്റ്ററാണെന്നും പറയുന്നു) പരിചയപ്പെടുത്തിക്കൊടുത്തത് ഒപ്പം ജോലി ചെയ്ത യുവതിയാണ്. കനാൽ വികസനം വരുമ്പോൾ പുറമ്പോക്കിലെ തങ്ങളുടെ വീട് നഷ്ടമാകുമെന്ന സങ്കടം യുവതി എപ്പോഴും കൂട്ടുകാരിയോട് പറഞ്ഞ് കരയുമായിരുന്നു. ഈ അവസരത്തിൽ കൂട്ടുകാരിയാണ് വിഷമം അകറ്റാൻ ജോസഫ് അച്ചനെ സജസ്റ്റ് ചെയ്തത്. അച്ചന്റെ രണ്ടു പ്രാർത്ഥന മതി എല്ലാ വിഷമവും നീങ്ങുമെന്നും കൂട്ടുകാരി ഉപദേശിച്ചു.

അച്ചനുമായി ബന്ധപ്പെട്ടപ്പോൾ ഓമല്ലൂർ ചീക്കനാലിന് സമീപമുള്ള ബിജോയിയുടെ വീട്ടിലേക്ക് എത്താൻ പറഞ്ഞു. ഇവിടെ നടന്ന പ്രാർത്ഥനയിൽ യുവതി പതിവായി പങ്കു കൊണ്ടു. അതിനിടെ ബിജോയിയുമായി പ്രണയം മൊട്ടിട്ടു. ജോസഫ് അച്ചൻ വിവരം മനസിലാക്കി. തുടർന്ന് യുവതിയുടെ കരം പിടിച്ച് ബിജോയിക്ക് നൽകി. എന്നാൽ ബിജോയിയുടെ വീട്ടുകാർക്ക് വിവാഹത്തിന് എതിർപ്പായിരുന്നു. അച്ചന്റെ സഹായത്തോടെ വിവാഹം രജിസ്റ്റർ ചെയ്തു. പീന്നീട് മതം മാറ്റി വിവാഹവും നടത്തി. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് കുട്ടികൾ ഉണ്ടാകാൻ വൈകിയപ്പോൾ അച്ചൻ അതിനായി പ്രത്യേക പ്രാർത്ഥന നടത്തി.

ഇതിനിടെയാണ് ഭർത്താവിന്റെ അനുവാദത്തോടെ യുവതിയെ ജോസഫ് അച്ചൻ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. 10 തവണ യുവതിയെ ഇയാൾ പീഡിപ്പിച്ചു. തുടർന്ന് യുവതി പ്രതിഷേധിച്ചപ്പോഴാണ് പീഡനം അവസാനിപ്പിച്ചത്. പിന്നീട് പ്രാർത്ഥനയ്ക്ക് പോയത് പൂഴിക്കാട്ടുള്ള അപ്പച്ചന്റെ വീട്ടിലാണ്. ഇയാളുടെ യഥാർഥ പേര് പെൺകുട്ടിക്ക് അറിയില്ല. അപ്പച്ചൻ എന്നാണ് പൊലീസിന് യുവതി മൊഴി നൽകിയിരിക്കുന്നത്. അപ്പച്ചനും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. പീഡനത്തിൽ മനം നൊന്ത യുവതി സ്വന്തം വീട്ടിലെത്തി രക്ഷിതാക്കളോട് പറയുകയായിരുന്നു. അവരാണ് പൊലീസിൽ പരാതി നൽകിയത്. അടൂർ പൊലീസ് യുവതിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP