Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയിട്ടും നിയമലംഘകർക്ക് കുറവൊന്നുമില്ല; ഹെൽമറ്റില്ലാതെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്ത 91 പേർക്ക് പിഴ ചുമത്തി കേരള പൊലീസ്; ഹെൽമറ്റ് ഇല്ലാത്തതിന് പിടിയിലായത് ആകെ 455 പേർ

പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയിട്ടും നിയമലംഘകർക്ക് കുറവൊന്നുമില്ല; ഹെൽമറ്റില്ലാതെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്ത 91 പേർക്ക് പിഴ ചുമത്തി കേരള പൊലീസ്; ഹെൽമറ്റ് ഇല്ലാത്തതിന് പിടിയിലായത് ആകെ 455 പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമം കർശനമാക്കിയിട്ടും നിയമലംഘകർക്ക് കുറവൊന്നുമില്ല. ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ പരിശോധന കർശനമാക്കി. ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത 91 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് പിഴ ചുമത്തിയത്. ഇരുചക്രവാഹനത്തിലെ രണ്ട് പേരും ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവറിൽ നിന്നാണ് പിഴ ഈടാക്കുന്നത്. നിലവിലെ നിയമമനുസരിച്ച് 500 രൂപയാണ് പിഴ.

ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് 455 പേർക്ക് പിഴ ചുമത്തി. പിൻസീറ്റിൽ ഹെൽമെറ്റ് ധരിക്കാത്ത 91 പേർക്കും സീറ്റ് ബൽറ്റില്ലാതെ യാത്ര ചെയ്ത 77 പേർക്കും പിഴ ചുമത്തി. ആകെ 2,50,500 യാണ് മോട്ടോർ വാഹനവകുപ്പ് പിഴ ഈടാക്കിയത്. നിയമം ലംഘിക്കുന്നത് തുടർന്നാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും. 85 എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.

ഹെൽമറ്റില്ലാത്ത 2 പേർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അതു 2 നിയമലംഘനമായി കണക്കാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. വാഹന ഉടമയിൽ നിന്നാണു പിഴ ഈടാക്കുക. 500 രൂപയാണ് ഒരു നിയമലംഘനത്തിനുള്ള പിഴ. കുറ്റം ആവർത്തിച്ചാൽ 1000 രൂപ പിഴ നൽകണം. നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇതിനു പിന്നാലെ 4 വയസ്സിനു മുകളിലുള്ള ഇരുചക്ര വാഹന യാത്രക്കാർ ബിഐഎസ് അംഗീകൃത ഹെൽമറ്റ് ധരിക്കണമെന്ന് നിർദേശിച്ച് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ഗതാഗത കമ്മിഷണർക്കും ഡിജിപിക്കും കലക്ടർമാർക്കും ആർടിഒമാർക്കും കത്തയയ്ക്കുകയും ചെയ്തു. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ഈടാക്കാൻ ഗതാഗത കമ്മിഷണർ സംസ്ഥാനത്തെ 85 എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP