Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിക് ടോക്ക് റാണിമാർ ഒരുങ്ങിക്കോളു, മിസ് കേരള മത്സരത്തിൽ മാറ്റുരയ്ക്കാൻ; മിസ് കേരള ടിക് ടോക്ക് സ്റ്റാറാകാൻ മത്സരാർത്ഥികൾക്ക് മാത്രമല്ല അവസരം; മലയാള മണ്ണിന്റെ റാണിയെ കണ്ടെത്താനുള്ള ഇരുപതാമത് വർഷത്തെ മത്സരം വ്യത്യസ്തമാകുന്നത് ഇങ്ങനെ

ടിക് ടോക്ക് റാണിമാർ ഒരുങ്ങിക്കോളു, മിസ് കേരള മത്സരത്തിൽ മാറ്റുരയ്ക്കാൻ; മിസ് കേരള ടിക് ടോക്ക് സ്റ്റാറാകാൻ മത്സരാർത്ഥികൾക്ക് മാത്രമല്ല അവസരം; മലയാള മണ്ണിന്റെ റാണിയെ കണ്ടെത്താനുള്ള ഇരുപതാമത് വർഷത്തെ മത്സരം വ്യത്യസ്തമാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മലയാള മണ്ണിന്റെ റാണിയെ കണ്ടെത്തുന്ന മിസ് കേരള മത്സരം 20 -ാമത്തെ വർഷം ആഘോഷിക്കുമ്പോൾ പരമ്പരാഗതമായി നടന്ന് പോന്നിരുന്ന മത്സരങ്ങളിൽ നിന്ന് ഡിജിറ്റൽ ഓഡിഷനിലൂടെ വ്യത്യസ്തത കൊണ്ട് വന്നിരിക്കുകയാണ്. ലോകത്തിലാദ്യമായാണ് ഒരു ബ്യൂട്ടി പേജന്റ് മത്സരാർത്ഥികളെ ഡിജിറ്റൽ ഓഡിഷൻ വഴി തിരഞ്ഞെടുക്കുന്നത്. ഡിജിറ്റൽ ഓഡിഷനിലൂടെ പുതുമ കൊണ്ട് വന്ന സമയത്ത് ടിക്ടോകുമായി സംയോജിച്ചാണ് മത്സരങ്ങളിൽ വ്യത്യസ്തത കൊണ്ട് വന്നത്. ഹ്രസ്വ വീഡിയോകൾ നിർമ്മിച്ച് മത്സരാർത്ഥികളുടെ കഴിവും സർഗ്ഗാത്മകതയും ഒരു വലിയ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് ടിക്ക് ടോക്കിലൂടെ ലഭിച്ചത്.

മൂന്നു വ്യത്യസ്ത റൗണ്ടുകളിലായി 13 ടാസ്‌കുകളാണ് മത്സരാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. ഈ ടാസ്‌ക്കുകൾ ടിക്ക് ടോക്ക് അക്കൗണ്ട് വഴി പോസ്റ്റ് ചെയ്ത് വേണം ഓരോ ഘട്ടങ്ങളും കടന്ന് പോകാൻ. ഇതോടൊപ്പം തന്നെ മിസ്‌കേരളയിലൂടെ ടിക്ക് ടോക്ക് സ്റ്റാറാകാൻ അവസരം ഒരുക്കിയിരിക്കുകയാണ്. മിസ്‌കേരള മത്സരാർത്ഥികൾക്ക് പുറമെ മറ്റുള്ളവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.

ടിക്ടോക്കിലൂടെ ക്രിയാത്മകമായ കണ്ടന്റുകൾ നിർമ്മിക്കുന്നവർക്ക് ഒരു സുവർണ്ണാവസരമാണ് മിസ് കേരളയിലൂടെ ലഭിക്കുന്നത്. മിസ് കേരള ടിക്ടോക് സ്റ്റാറാകാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് ഇത്രമാത്രം. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒറിജിനൽ കണ്ടന്റുകൾ നിർമ്മിച്ച് BeADigtalStar എന്ന ഹാഷ്ടാഗോട് കൂടി പോസ്റ്റ് ചെയ്യുക. ബ്യൂട്ടി/ ഫാഷൻ, മ്യൂസിക്, ട്രാവൽ, ഡാൻസ്, ഫുഡ്, ആർട്ട് ആൻഡ് ക്രാഫ്റ്റ് ഇവയിൽ ഏതെങ്കിലും ഒരു വിഷയം തിരഞ്ഞെടുത്താണ് കണ്ടന്റുകൾ നിർമ്മിക്കേണ്ടത്.

ഈ ഒരവസരം ഡിസംബർ ഏഴ് വരെയാണ്. ടിക്ടോക് അക്കൗണ്ട് ഉള്ളവർ കണ്ടന്റുകൾ നിർമ്മിച്ച് BeADigtalStar എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് പോസ്റ്റ് ചെയ്താൽ മതിയാകും. ഇതുവരെ ടിക്ടോക് അക്കൗണ്ടില്ലാത്തവർക്കും ആപ്പ് ഇൻസ്റ്റാൾ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്.

ടിക് ടോക്കിലൂടെ ഓരോ കണ്ടന്റുകൾ നിർമ്മിക്കുമ്പോൾ അവരുടെ കഴിവുകളും സർഗ്ഗാത്മകതയും ആഗോള പ്രേക്ഷകർക്ക് മുന്നിലേക്കാണ് എത്തുന്നത്. സമൂഹമാധ്യമങ്ങൾക്ക് ഏറെ പ്രസക്തിയുള്ള സമയത്ത് വളരെ ചുരുങ്ങിയ സമയംകൊണ്ട് ജനങ്ങൾക്കിടയിൽ ഒരു ഇടം നേടിയ ആപ്ലിക്കേഷനാണ് ടിക്ക് ടോക്ക്. ലോകത്താകമാനം 150 കോടിയിലേറെ പേർ ആപ്ലിക്കേഷൻ ഇതിനോടകം തന്നെ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു. 2019 ൽ ഇന്ത്യയിൽ മാത്രം 28 കോടി ആളുകളാണ് ടിക്ടോക് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തത്. വാട്‌സആപ്പും ഫേസ്‌ബുക്കും മെസഞ്ചറും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടികടോക്.

'മിസ് കേരള മത്സരം 20-ാമത്തെ വർഷം വിജയകരമായി എത്തിച്ചതിന്റെ സന്തോഷത്തിലാണ്, ഒപ്പം ഇത്തവണ ഡിജിറ്റൽ ഓഡിഷനിലൂടെ മത്സരാർത്ഥികളെ തെരഞ്ഞെടുക്കാൻ കഴിഞ്ഞതിലും. സോഷ്യൽ മീഡിയ പാട്‌നറായ ടികടോക്ക് വഴി മത്സരാർത്ഥികളുടെ ക്രിയാത്മകതയും സർഗ്ഗാത്മകതയും വലിയൊരു കാഴ്ചക്കാരുടെ മുന്നിൽ എത്തിച്ചതിന്റെ സന്തോഷം വേറെയാണ്. കൂടാതെ മിസ് കേരളയിലൂടെ ടികടോക് സ്റ്റാറിനെയും കണ്ടെത്തുകയാണ് ഈ വർഷം'- മിസ് കേരള ബ്യൂട്ടി പേജന്റ് ഡയറക്ടർ റാം സി മേനോൻ വ്യക്തമാക്കി.

'മിസ് കേരള ഇത്തവണ പുതിയ ഫോർമാറ്റിൽ കൊണ്ട് വന്നത് മത്സരാർത്ഥികൾക്ക് ഒരുപാട് അവസരങ്ങളും നേടികൊടുക്കാനും അതോടൊപ്പം തന്നെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും സഹായകമായി. മത്സരാർത്ഥികളുടെ കഴിവുകൾ വലിയൊരു പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ'- ടിക്ടോക് വക്താവ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP