Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇദ്ദേഹം വിജയനാണോ..അതോ ജയനാണോ? ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ..ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ; പിണറായിയെ ട്രോളി വി ടി ബൽറാം

'ഇദ്ദേഹം വിജയനാണോ..അതോ ജയനാണോ? ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ..ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ; പിണറായിയെ ട്രോളി വി ടി ബൽറാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പിണറായി സർക്കാർ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം വിവാദത്തിലായിരിക്കുന്ന ഘട്ടമാണ് ഇപ്പോൾ. കുറഞ്ഞ് പണം ഓഫർ ചെയ്തവരെ ഒഴിവാക്കി കൂടിയ തുക നൽകി ഹെലികോപ്ടർ വാടക്ക്ക് എടുക്കുന്നതാണ് വിവാദത്തിന് ഇടയാക്കിയത. ഇതോടെ ഈ വിഷയത്തിൽ പിണറായിയെ പരിഹസിച്ച് കോൺഗ്രസ് എംഎൽഎ വി ടി ബൽറാം രംഗത്തെത്തി. 'ഇദ്ദേഹം വിജയനാണോ..അതോ ജയനാണോ? ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ..ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ..' ബൽറാം കുറിച്ചു. മാവോയിസ്റ്റ് വേട്ടയെ കൂടി ഉൾപ്പെടുത്തിയാണ് ബൽറാമിന്റെ കുറിപ്പ്.

അതേസമയം ഹെലികോപ്റ്റർ സർക്കാർ വാടകയ്‌ക്കെടുക്കുന്നത് അമിത തുകയ്ക്കാണെന്നാണ് ആരോപണം.ചിപ്‌സൻ ഏവിയേഷന്റെ കുറഞ്ഞ തുകയുടെ ക്വട്ടേഷൻ പരിഗണിച്ചില്ലെന്നുമാണ് റിപ്പോർട്ടുകൾ. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്റർ നൽകാമെന്നായിരുന്നു വാഗ്ദാനം. ഹെലികോപ്റ്റർ സർക്കാർ വാടകയ്‌ക്കെടുക്കുന്നത് കൂടുതൽ സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞെന്നാണ് തെളിയുന്നത്. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്‌സൻ ഏവിയേഷൻ കമ്പനി വാഗ്ദാനം ചെയ്തത്. ഇത് മറികടന്നാണ് ഒരു ഹെലികോപ്റ്റർ 20 മണിക്കൂർ മാത്രം സേവനം വാഗ്ദാനം ചെയ്ത പവൻ ഹാൻസിന് കരാർ നൽകിയത്.

കരാറിന് നേതൃത്വം നൽകിയത് പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവസ്തവയാണ്. എന്നാൽ ചീഫ് സെക്രട്ടറിയായിരുന്നു കരാറിന് നേതൃത്വം നൽകേണ്ടിയിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP