Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെയിഞ്ച് വേണമത്രേ ചെയിഞ്ച്! സദാചാരക്കാർക്ക് മറുപടി നൽകുന്ന നാടൻ മലയാളി ടച്ച് ഫോട്ടോ ഷൂട്ട്; പാടത്ത് പണി ചെയ്യുന്ന നവവരനും മന്ദഹസിച്ച് അടുത്തെത്തുന്ന നവവധുവും; ബീച്ച് സ്റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും; വൈറലായി വീണ്ടും സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്

ചെയിഞ്ച് വേണമത്രേ ചെയിഞ്ച്! സദാചാരക്കാർക്ക് മറുപടി നൽകുന്ന നാടൻ മലയാളി ടച്ച് ഫോട്ടോ ഷൂട്ട്; പാടത്ത് പണി ചെയ്യുന്ന നവവരനും മന്ദഹസിച്ച് അടുത്തെത്തുന്ന നവവധുവും; ബീച്ച് സ്റ്റൈലിനേക്കാൾ കളറാണ് ഈ  മലയാളി പെണ്ണും ചെക്കനും; വൈറലായി വീണ്ടും സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പേഷനെ! ചില സേവ് ദി ഡേറ്റ്, പ്രി വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകളെല്ലാം കണ്ട് കരണവന്മാർ മൂക്കത്ത് വിരൽ വെച്ച് ഇങ്ങനെയാണ് പറയാറ്! കാലം മാറിയതോടെ വിവാഹ സങ്കൽപ്പം എന്ന കോലവും അടിമുടി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ കിട്ടാനാണ് ഇപ്പോൾ കല്യാണത്തേക്കാൾ മിക്കവരും ശ്രമിക്കുന്നത്. ഫോട്ടോഗ്രഫി എന്ന കലയെ അത്ുഭതപ്പെടുത്തുന്ന രീതിയിലാണ് പലരും സേവ് ദി ഡേറ്റ് ചിത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നതും.

സദാചാരക്കാർ എന്ത് പറഞ്ഞാലും തങ്ങൾ പിന്നോട്ടില്ലെന്ന നിലപാടിലാണ് പുതിയ തലമുറ. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ പശ്ചാത്യ ശൈലിയിലെത്തിയ ചില വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകൾക്ക് നേരെ സൈബർ ആക്രമണവും അഴിച്ചുവിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ വിമർശനനങ്ങൾ നേരിട്ട സാഹതര്യത്തിൽ പൊലീസ് വരെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ ക്യാമ്പയിനവുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ പശ്ചാത്യ സംസ്‌കാരത്തിനെ പിന്താങ്ങുന്ന സദാചാരകാർക്ക് കണക്കിന് മറുപടി കൊടുക്കുന്ന ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കേരളത്തിലെ തനി നാടൻ കർഷക കുടുംബത്തിന്റെ സ്റ്റൈലൻ മേക്കോവറിൽ പെണ്ണും ചെറുക്കനും അണിഞ്ഞൊരുങ്ങിയിരിക്കുന്നു. വെയിലിൽ മണ്ണിൽ കിളച്ച് കുഴഞ്ഞ നവവരനായി വെള്ളമായി മന്ദഹാസം തൂകി എത്തുന്ന നവവധു. നാടൻ മലയാളി സ്റ്റൈൽ ഫോട്ടോ ഷൂട്ട് കണ്ട് സോഷ്യൽ മീഡിയ അമ്പരക്കുകയാണ്. എന്നാൽ അൽപം നഗ്നതയുണ്ടെന്ന പേരിൽ ഈ ചിത്രത്തിനേയും വിമർശിക്കാൻ ഒരുകൂട്ടർ രംഗത്തുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP