Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമേരിക്കയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു; ജൂഡിയും വൈഭവും സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചുതെറിപ്പിച്ച ട്രക്ക് ഡ്രൈവർ കീഴടങ്ങി

അമേരിക്കയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു; ജൂഡിയും വൈഭവും സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചുതെറിപ്പിച്ച ട്രക്ക് ഡ്രൈവർ കീഴടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അമേരിക്കയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ജൂഡി സ്റ്റാൻലി(23), വൈഭവ് ഗോപിഷെട്ടി(26) എന്നിവരാണ് മരിച്ചത്. ടെന്നിസി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് അഗ്രികൾചറിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. ജൂഡി സ്റ്റാൻലി ഫുഡ് സയൻസിൽ ബിരുദാനന്തര ബിരുദവും വൈഭവ് ഗോപിഷെട്ടി ഡോക്ടറേറ്റും ചെയ്യുകയായിരുന്നു.

കഴിഞ്ഞ മാസം 28നാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്. സൗത്ത് നാഷ്‌വില്ലെയിലെ ടെന്നിസിയിൽ വച്ച് ഒരു ട്രക്ക് ഇവർ സഞ്ചരിച്ച നിസാൻ സെൻട്ര കാറിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.

അപകടത്തിന് കാരണമായ പിക്ക്അപ് ട്രക്കിന്റെ ഉടമ ഡേവിഡ് ടോറസ്(26) പിന്നീട് പൊലീസിൽ കീഴടങ്ങി. ചോദ്യങ്ങൾക്ക് ടോറസ് ഉത്തരം നൽകുന്നില്ലെന്നും ഇയാളുടെ ഡി.എൻ.എ സാമ്പിൾ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഇവരുടെ സംസ്‌കാര ചടങ്ങുകൾക്കായി 42000 ഡോളർ സർവകലാശാല വിദ്യർഥികൾ ചേർന്ന് സ്വരൂപിച്ച് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP