Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സർക്കാരിലുള്ള വിശ്വാസം നഷ്ടമായി; മനുഷ്യത്വമില്ലാതെ പെരുമാറുന്നു, മന്ത്രിമാർക്ക് താത്പര്യം വിദേശയാത്രയിൽ മാത്രം; ഐഎഎസുകാർ എ.സി മുറികളിൽ ഇരുന്ന് ഉത്തരവുകൾ പുറപ്പെടുവിക്കുന്നു; സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി; വിമർശനം നാളികേര വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങളും ശമ്പളവും നൽകാനുള്ള ഉത്തരവ് ഒരു വർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്ത കാര്യം ചൂണ്ടിക്കാട്ടി; മുഖ്യമന്ത്രിക്ക് പ്രഹരമായി കോടതിയുടെ വിമർശനവും

സർക്കാരിലുള്ള വിശ്വാസം നഷ്ടമായി; മനുഷ്യത്വമില്ലാതെ പെരുമാറുന്നു, മന്ത്രിമാർക്ക് താത്പര്യം വിദേശയാത്രയിൽ മാത്രം; ഐഎഎസുകാർ എ.സി മുറികളിൽ ഇരുന്ന് ഉത്തരവുകൾ പുറപ്പെടുവിക്കുന്നു; സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി; വിമർശനം നാളികേര വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങളും ശമ്പളവും നൽകാനുള്ള ഉത്തരവ് ഒരു വർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്ത കാര്യം ചൂണ്ടിക്കാട്ടി; മുഖ്യമന്ത്രിക്ക് പ്രഹരമായി കോടതിയുടെ വിമർശനവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പിണറായി സർക്കാരിലുള്ള വിശ്വാസം നഷ്ടമായെന്ന് ഹൈക്കോടതി വിമർശിച്ചു. മന്ത്രിമാർക്ക് താത്പര്യം വിദേശ യാത്ര നടത്താനാണെന്നും സർക്കാർ മനുഷ്യത്വമില്ലാതെയാണ് പെരുമാറുന്നതെന്നും ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയാണ് സർക്കാരിനെതിരെ ഹെക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.

നാളികേര വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങളും ശമ്പളവും നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൂന്നുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കത്ത സർക്കാർ നിലപാടിനെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയാണ് ഈ ഉത്തരവ് നടപ്പാക്കാതിരിക്കുന്നതിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയത്. ഉത്തരവുകൾ നടപ്പാക്കുന്നില്ലെങ്കിൽ ഹൈക്കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ എന്താണ് അർത്ഥമുള്ളതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സർക്കാരിൽ കോടതിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറഞ്ഞ കോടതി സർക്കാർ മനുഷ്യത്വമില്ലാതെയാണ് പെരുമാറുന്നതെന്നും കുറ്റപ്പെടുത്തി. മന്ത്രിമാർക്ക് വിദേശ യാത്ര നടത്താനാണ് താത്പര്യം.സർക്കാർ ബ്യൂറോക്രസിയുടെ തടവിലാണെങ്കിൽ ഒന്നും പറയാനില്ലെന്നും ഹൈക്കോടതി വാക്കാൽ പരാമർശിച്ചു.

ഐഎഎസ്സുകാർ എ.സി മുറികളിൽ ഇരുന്ന് ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ അവർ തിരിച്ചറിയുന്നില്ല. ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുകയായിരുന്നു. കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ഉത്തരവുകൾ നടപ്പാക്കാൻ തയ്യാറാവുന്നില്ല. ഐഎഎസ്സുകാർ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ഇതിൽ കൂടുതലൊന്നും ഈ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

അതേസമയം ഹൈക്കോടതിയിൽ നിന്നും ജനങ്ങളുടെ വിഷയത്തിൽ വിമർശനം കേൾക്കുമ്പോഴും ധൂർത്തിന്റെ കാര്യത്തിൽ ഈ സർക്കാർ പുതിയവഴികൾ തേടുകയാണ്. ഏറ്റവും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. ഇതിനിടെ മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ ചിലവുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിടാൻ സർക്കാർ തയ്യാറാകാത്തതും വിമർശനങ്ങൾക്ക് ഇടയാക്കി.

11 ദിവസത്തെ സന്ദർശനത്തിൽ 13 അംഗ പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം 9 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾ സന്ദർശിച്ചതുകൊണ്ട് കേരളത്തിന് എന്ത് നേട്ടമുണ്ടായി. എത്ര കരാറുകൾ ഒപ്പിട്ടു, വിദേശയാത്രകൾക്ക് എത്ര തുക ചെലവഴിച്ചു? ഇതൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്. മുഖ്യമന്ത്രി ആയ ശേഷം യുഎഇയിലേക്ക് മൂന്നുതവണയും യുഎസിലേക്ക് രണ്ടുതവണയും പിണറായി വിജയൻ യാത്ര ചെയ്തു. ഭാര്യയും മകളും പേരക്കുട്ടിയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ രണ്ടുതവണ വിദേശയാത്ര നടത്തി. അതെല്ലാം ഗൾഫിലേക്കായിരുന്നു. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ, വിദേശയാത്രകൾ ഒന്നും നടത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ വിദേശയാത്രകളെ കുറിച്ച് പലവട്ടം വിവരാവകാശപ്രകാരവും നിയമസഭയിലും ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ഇടതുസർക്കാരിന് ചെലവായ തുകയെ കുറിച്ച് മിണ്ടാട്ടമില്ല. പൊതുഭരണവകുപ്പിന്റെ മറുപടി അനുസരിച്ച് അവരുടെ പക്കൽ യാത്രാച്ചെലവിന്റെ വിവരങ്ങൾ ഇല്ല. അതുപോലെ തന്നെ ഒപ്പിട്ട കരാറുകളെ കുറിച്ചും ഒരറിവുമില്ല. 2016 നും 2019 നും ഇടയിൽ മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകളുടെ ടിക്കറ്റ് ചാർജിനായി ചെലവാക്കിയ തുക തിരികെ നൽകിയ കണക്കുമാത്രമാണ് പൊതുഭരണ വകുപ്പിന്റെ പക്കലുള്ളത്.

നിയമസഭയുടെ 15ാം സമ്മേളനത്തിൽ പിസി ജോർജും എൻഎ നെല്ലിക്കുന്നു മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും വിദേശയാത്ര, ഉദ്ദേശ്യം. ചെലവായ തുക എന്നിവയെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ, ചെലവായ തുകയെ കുറിച്ച് ഇരുവർക്കും മറുപടിയൊന്നും കിട്ടിയില്ല. നവംബർ ആറിന് ഇറക്കിയ (ഏഛ (ഞ)േ ചീ. 6433/2019/ഏഅഉ യിൽ മുഖ്യമന്ത്രിയുടെ യാത്രാ ഷെഡ്യൂളും, ഒരുക്കുന്ന വിവിധ സൗകര്യങ്ങളും വിശദീകരിക്കുന്നുണ്ട്. ഇതുപ്രകാരം വിമാനയാത്രാനിരക്ക്. വിമാനത്താവള നികുതി, ബിസിനസ് ഹോട്ടൽ താമസം, പ്രാദേശിക ഗതാഗത സൗകര്യം, ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ യാത്ര, കമ്യൂണിക്കേഷൻ സംവിധാനങ്ങളുടെ ചെലവ്, എയർപോർട്ട് ലോഞ്ച്, വൈദ്യസഹായം എന്നിങ്ങനെയാണ് പട്ടിക. ഇതെല്ലാം സംസ്ഥാന സർക്കാരിന്റെ ചെലവിൽ ആയിരിക്കും. വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടപ്രകാരമുള്ള ഡെയ്ലി അലവൻസും അധികമായി നൽകും. 100 ഡോളറാണ് ഒരാൾക്ക് അനുവദിച്ചിരിക്കുന്നത്. പ്രതിനിധികൾ 11 ദിവസം വിദേശത്ത് താമസിക്കുമ്പോൾ ഈയിനത്തിൽ ഗണ്യമായ തുക ചെലവഴിക്കേണ്ടി വരും.

പ്രതിനിധി സംഘം ടോക്യോയിൽ എത്തിയ ശേഷം പൊതുഭരണ വകുപ്പ് മറ്റൊരു ഉത്തരവ് ഇറക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏതെങ്കിലും അടിയന്തര ആവശ്യത്തിനായി 10 ലക്ഷം രൂപ കൂടി പ്രതിനിധി സംഘത്തിന്റെ ഭാഗമായ ശുചിത്വ മിഷൻ ഡയറക്ടർ മിർ മുഹമ്മദ് അലിയുടെ അക്കൗണ്ടിൽ ഇട്ടുനൽകി. വിദേശയാത്രകളുമായി ബന്ധപ്പെട്ട് സർക്കാരിറക്കിയ ഉത്തരവുകളും വിശദാംശങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ കാണുന്നുമില്ല. ഇതെല്ലാം പൊതുജനമധ്യത്തിൽ പരസ്യമാക്കുമെന്ന നിലപാട് ഇടതുസർക്കാർ സ്വീകരിച്ചിരിക്കുമ്പോഴാണ് ഈ ഒളിച്ചുകളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP